kerala

കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ: വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി

ഡൽഹി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളുടെ സസ്പെൻഷൻ വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി. വിദ്യാർത്ഥികളുടെ ഹർജി അടിയന്തരമായി പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് നിർദേശം നൽകി. ഹർജിയിൽ വിദ്യാർത്ഥികൾ വിജയിച്ചാൽ പ്രത്യേക പരീക്ഷ നടത്താനും നിർദേശം നൽകി. വിദ്യാർത്ഥികളുടെ ഹാജർ നില പരിശോധിക്കണം എന്ന് സർവകലാശാല സുപ്രീംകോടതിയിൽ‌ പറഞ്ഞു. ഒരു അന്വേഷണ റിപ്പോർട്ട് ഇല്ലാതെ 64 ദിവസം സസ്‌പെൻഷനിൽ ആയിരുന്നു എന്ന് ഹർജിക്കാർ വാദിച്ചു.

സസ്‌പെൻഡ് ചെയ്യപ്പെട്ട കാലയളവാണ് അറ്റൻഡൻസിൽ കുറവ് വരാൻ കാരണമായതെന്നാണ് ഹർജിയിൽ വിദ്യാർഥികൾ ഉന്നയിച്ചത്. പ്രതിഷേധം ദുർവ്യാഖ്യാനിച്ചെന്നും വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തെന്ന് ഹർജിക്കാർ കോടതിയിൽ പറഞ്ഞു. സർവകലാശാലയിൽ പാലിക്കേണ്ട അച്ചടക്കമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പിഎസ് നരസിംഹയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

വിദ്യാർഥികൾ‌ക്ക് പരീക്ഷ അനുമതി നൽകിയിരുന്ന സിം​ഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെ ആണ് സിംഗിൾ ബെഞ്ച് വിധി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിം​ഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയിരുന്നത്. തുടർന്നാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!