Kerala

സംസ്ഥാനത്ത് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും പുതിയ നിയമനവും; കാളിരാജ് മഹേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ഐ.ജിയായി നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും പുതിയ നിയമനവും. കാളിരാജ് മഹേഷ് കുമാർ ഐപിഎസിനെ ക്രൈംസ്-II ഐജിയായി നിയമിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് പുതിയ നിയമനം.

തീവ്രവാദ വിരുദ്ധ സേനയുടെ ഡിഐജി അധിക ചുമതലയും വഹിക്കും. എൻ. രാജൻ ഐപിഎസിനെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.പി (അഡ്മിനിസ്ട്രേഷൻ) ആയി നിയമിച്ചു. കെഎസ്ഇബി വിജിലൻസ് ഓഫീസറായിരുന്ന എൻ. രാജനെയാണ് പുതിയ തസ്തികയിലേക്ക് മാറ്റിയത്. തിരുവനന്തപുരത്താണ് പുതിയ നിയമനം.

കൊച്ചിയിലെ ക്രമസമാധാന പരിപാലനത്തിലും നഗര സുരക്ഷയിലും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ ഉദ്യോഗസ്ഥനാണ് കാളിരാജ് മഹേഷ് കുമാര്‍. സംസ്ഥാനത്ത് തീര്‍പ്പാകാതെ കിടക്കുന്ന സുപ്രധാനമായ പല ഗുരുതര കുറ്റകൃത്യങ്ങളുടെയും കേസന്വേഷണത്തിന്റെ ചുമതല ഇനി കാളിരാജ് മഹേഷ് കുമാറിനായിരിക്കും. ക്രൈംബ്രാഞ്ചിലേക്ക് അദ്ദേഹത്തിന്റെ വരവ് വകുപ്പിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ വീര്യവും വേഗതയും നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സമീപകാലത്തായി സാമ്പത്തിക തട്ടിപ്പുകളും ഡിജിറ്റല്‍ കുറ്റകൃത്യങ്ങളും ഹൈടെക് കൊലപാതക കേസുകളും സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് ശക്തനായൊരു മേധാവിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുന്‍കാലങ്ങളില്‍ വിവിധ ജില്ലകളില്‍ ജില്ലാ പോലീസ് മേധാവിയായും മറ്റ് ഉയര്‍ന്ന പദവികളിലും മികച്ച സേവനമനുഷ്ഠിച്ച പരിച സമ്പത്ത് അദ്ദേഹത്തിനുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!