Local

അറിയിപ്പുകള്‍

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ വിതരണം;പരിശോധന ക്യാമ്പുകള്‍ 17 മുതല്‍ 

ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി വിവിധ സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനായി പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 17 മുതല്‍ 20 വരെ താലൂക്ക് കേന്ദ്രങ്ങളിലാണ് ക്യാമ്പുകള്‍ നടത്തുക. മാസവരുമാനം 15,000 രൂപയില്‍ കുറവുള്ള 40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിയുള്ളവരെന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപെടുത്തിയവര്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ സര്‍ക്കാരില്‍ നിന്ന് സഹായഉപകരണങ്ങള്‍ ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല.
കൈ കൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന മുച്ചക്ര സൈക്കിള്‍,  വീല്‍ ചെയര്‍ ആന്‍ഡ് സിപി ചെയര്‍, എല്‍ബോ ക്രച്ചസ്  ആന്‍ഡ് റോളേറ്റോര്‍സ്, ഹിയറിങ് എയ്ഡ്( BTE), ബ്രെയ്‌ലി  കിറ്റ്,  മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള എം.എസ്.ഐ.ഇ.ഡി( MSIED) കിറ്റുകള്‍, എ.ഡി.എല്‍ (ADL) കിറ്റ് &  കുഷ്ഠ രോഗികള്‍ക്ക് മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് കെയ്ന്‍, ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന മോട്ടോറൈസ്ഡ് മുച്ചക്ര സൈക്കിള്‍, വീല്‍ ചെയര്‍ ( ജോയ്സ്റ്റിക്കില്‍ പ്രവര്‍ത്തിപ്പിക്കുന്നത് ), കൃത്രിമ കൈയും കാലും എന്നി  ഉപകരണങ്ങളാണ് ലഭിക്കുക. 
അക്ഷയ കേന്ദ്രങ്ങളില്‍ നിന്നോ ലിങ്ക് വഴിയോ അപേക്ഷ ഫോം ലഭ്യമാവും. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളുമായി യോഗ്യരായവര്‍ തങ്ങളുടെ താലൂക്ക് പരിധിയിലുള്ള പരിശോധന ക്യാമ്പില്‍ പങ്കെടുക്കണം. പരിശോധന ക്യാമ്പിന് ശേഷം മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും സഹായ ഉപകരണങ്ങള്‍ ലഭ്യമാകുക. അപേക്ഷ ഫോം http://bit.ly/ALIMCO1  എന്ന ലിങ്ക് വഴി ഡൗണ്‍ലോഡ് ചെയ്യാം.  

മത്സ്യത്തൊഴിലാളി പെന്‍ഷണര്‍മാര്‍ അക്ഷയ കേന്ദ്രത്തില്‍ മസ്റ്ററിങ്ങ് നടത്തണം

 മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വാര്‍ദ്ധക്യകാല പെന്‍ഷന്‍, അനുബന്ധത്തൊഴിലാളി പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ പെന്‍ഷന്‍ പാസ്സ്ബുക്ക്, ബാങ്ക്പാസ്സ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുമായി അക്ഷയകേന്ദ്രത്തില്‍ മസ്റ്ററിങ്ങ് നടത്തണം. ഇതിനായി അക്ഷയ സെന്ററില്‍ ഫീസ് നല്‍കേണ്ടതില്ല. (നവംബര്‍ 13 മുതല്‍ ഡിസംബര്‍ 15 വരെയാണ് മസ്റ്ററിങ്ങ് നടത്തുന്നതിന് ധനവകുപ്പ് സമയപരിധി അനുവദിച്ചിട്ടുള്ളത്.) മസ്റ്ററിങ്ങ് നടത്തിയ പെന്‍ഷന്‍കാര്‍ക്ക്് മാത്രമേ അടുത്ത ഗഡു പെന്‍ഷന്‍ വിതരണം ഉണ്ടായിരിക്കുകയുള്ളൂ. ഇതിനകം ഫിഷറീസ് ഓഫീസുകളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച പെന്‍ഷണര്‍മാരും അക്ഷയ കേന്ദ്രത്തില്‍ മസ്റ്ററിങ്ങ് നടത്തണം.
കിടപ്പുരോഗികളും, അവശരുമായ പെന്‍ഷണര്‍മാരുടെ വിവരം ബന്ധുക്കള്‍ ആരെങ്കിലും അക്ഷയകേന്ദ്രത്തില്‍ അറിയിക്കുന്നപക്ഷം അക്ഷയകേന്ദ്രത്തില്‍ നിന്നും വീട്ടിലെത്തി മസ്റ്ററിങ്ങ് നടത്തും. 

കേരള ലളിതകലാ അക്കാദമികലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു.എം.എഫ്.എ/എം.വി.എ. വിദ്യാര്‍ത്ഥികളായ സുധയദാസ് എസ് (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് തിരുവനന്തപുരം) ഹെല്‍ന മെറിന്‍ ജോസഫ്, ശരത് എസ്. ബാബു, വിഷ്ണുകുമാര്‍ കെ.കെ.(എസ്.എന്‍. സ്‌കൂള്‍ ഓഫ് ആര്‍ട്സ് & കമ്മ്യൂണിക്കേഷന്‍ ഹൈദരാബാദ്)  അലി അക്ബര്‍ പി.എന്‍. (എം.എസ്. യൂണിവേഴ്സിറ്റി ഓഫ് ബറോഡ), മെഹ്ജ വി.എസ്. (കലാഭാവന വിശ്വഭാരതി യുണിവേഴ്സിറ്റി, ശാന്തിനികേതന്‍) എന്നിവര്‍ക്കും. ബി.എഫ്.എ/ബി.വി.എ. വിദ്യാര്‍ത്ഥികളായ അനന്തകൃഷ്ണന്‍ എസ് (ആര്‍.എല്‍.വി. കോളേജ് മ്യൂസിക് ഏന്റ് ഫൈന്‍ ആര്‍ട്സ് തൃപ്പൂണിത്തുറ), ചിന്തു എല്‍ഗിന്‍ (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് തിരുവനന്തപുരം), അനുഷ രാഘവന്‍  (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, തൃശ്ശൂര്‍), അഭിജിത്ത് എസ്. മഹേഷ് (രാജാ രവി വര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് മാവേലിക്കര) സൗമ്യ വി.എന്‍. (ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി, കാലടി) എന്നിവര്‍ക്കും ലഭിച്ചു.എം.എഫ്.എ/ എം.വി.എ. വിദ്യാര്‍ത്ഥികള്‍ക്ക് 12,000 രൂപ വീതവും ബി.എഫ്.എ./ബി.വി.എ വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപ വീതവുമാണ് സ്‌കോളര്‍ഷിപ്പ് തുക.കലാപഠനത്തില്‍ മികവുകാട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് സെക്രട്ടറി അറിയിച്ചു.
ഐ.എച്ച്.ആര്‍.ഡി : വിവിധ കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) 2020 ജനുവരി മുതല്‍ വിവിധ കോഴ്സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബര്‍ 30 നകം സമര്‍പ്പിക്കണം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് (പി.ജി.ഡി.സി.എ),  പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിംഗ് (പി.ജി.ഡി.എ.ഇ) യോഗ്യത – (ഡിഗ്രി ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസെന്‍ (പി.ജി.ഡി.ഇ.ഡി) യോഗ്യത – (എ.ടെക/ബിടെക്/എം.എസ്സ്സി), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) യോഗ്യത – (പ്ലസ് ടു), ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) യോഗ്യത- (എസ്.എസ്. എല്‍.സി ), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) യോഗ്യത – (എസ്.എസ്.എല്‍.സി), ഡിപ്ലോമ ഇ9 ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ്സ്.എം) യോഗ്യത – (ഡിഗ്രി) ഈ കോഴ്സുകളില്‍ പഠിക്കുന്ന എസ്.സി/ എസ്.റ്റി മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫാറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ രജിസ്ട്രേഷന്‍ ഫീസായ 150 രൂപയുടെ (എസ്.സി/ എസ്.റ്റി വിഭാഗങ്ങള്‍ക്ക് രൂപ. 100) ഡി.ഡി സഹിതം ഡിസംബര്‍ 30 നകം  അതാത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.  

കെല്‍ട്രോണ്‍ : സ്‌കില്‍ ഡെവലപ്മെന്റ് സര്‍ട്ടിഫിക്കേഷന്‍  കോഴ്സുകളില്‍ അഡ്മിഷന്‍ ആരംഭിച്ചു

കെല്‍ട്രോണ്‍ കണ്‍സ്ട്രക്ഷന്‍ സെക്ടറുകളില്‍ എംഇപി, എച്ച് വിഎസി, ഇലക്ട്രിക്കല്‍ ഡിസൈനിംഗ് തുടങ്ങിയ മേഖലയില്‍ ഒന്നു മുതല്‍ മൂന്ന് മാസം ദൈര്‍ഘ്യമുളള വിവിധ അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്മെന്റ് സര്‍ട്ടിഫിക്കേഷന്‍  കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ബിടെക്/ഡിപ്ലോമ പാസായവര്‍ക്കും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോം ലഭിക്കുന്നതിനും മറ്റ് വിശദ വിവരങ്ങളും വഴുതക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററിലോ ഹെല്‍പ് ലൈന്‍ നമ്പറായ 7594041188 ലോ ബന്ധപ്പെടുക.  

കെല്‍ട്രോണ്‍ : അഡ്മിഷന്‍ ആരംഭിച്ചു

കെല്‍ട്രോണിന്റെ ന്യൂനത സാങ്കേതിക വിദ്യകളില്‍ തൊഴിലവസരം സൃഷ്ടിക്കുന്ന കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഐ.റ്റി രംഗത്ത് പ്രാവീണ്യം നേടിയെടുക്കാന്‍ സഹായിക്കുന്ന കോഴ്സുകളായ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ട്ട്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജെറ്റ് ടെക്നോളജീസ്, ഡിജിറ്റല്‍ മീഡിയ ഡിസൈന്‍ ആന്‍ഡ് ആനിമേഷന്‍ ഫിലിം മെക്കിംഗ്  കോഴ്സുകളിലേക്കും, വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ലോജിസ്റ്റിക്സ് ആന്‍ഡ് സ്പ്ലൈ ചെയിന്‍, റീട്ടെയില്‍ ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സുകളിലേക്കും അഡ്മിഷന്‍ ആരംഭിച്ചു. താല്‍പര്യമുളളവര്‍  9188665545 എന്ന നമ്പറിലോ  ksg.ketlron.in വെബ്സൈറ്റ് വഴിയോ ബന്ധപ്പെടുക. 

എന്യൂമറേറ്റര്‍ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജി.ഐ.എസ് പ്ലാനിങ്ങിന്റെ ഭാഗമായി ഓരോ ഗ്രാമപഞ്ചായത്ത് വാര്‍ഡിലെയും പ്രദേശത്തിന്റെ വിവരശേഖരണത്തിനായി കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍, ചേളന്നൂര്‍, കക്കോടി, ഒളവണ്ണ, കാരശ്ശേരി, കുരുവട്ടൂര്‍, കുറ്റ്യാടി, ചേമഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളില്‍ എന്യൂമറേറ്റര്‍മാരെ നിയമിക്കും. തദ്ദേശ വാസികള്‍ക്ക് മുന്‍ഗണന. ബിരുദം അല്ലെങ്കില്‍ സാങ്കേതിക വിഷയങ്ങളില്‍ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്യുന്നതില്‍ പരിജ്ഞാനം ഉള്ളവരായിക്കണം. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ക്ക് ഡിസംബര്‍ 17 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെടണം. 

പശുപരിപാലനം പരിശീലനം

ബേപ്പൂര്‍, നടുവട്ടത്തുളള (വായനശാല ബസ്സ്റ്റോപ്പ്) കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ ആറുദിവസത്തെ പരിശീലനം നടത്തും.  ഡയറി ഫാം ആസൂത്രണം,  ലാഭകരമായ ഡയറിഫാം നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം എന്നീ വിഷയങ്ങളില്‍  ഡിസംബര്‍ 16 മുതല്‍ 21 വരെയാണ് പരിശീലനം. താല്‍പര്യമുളളവര്‍ 16 ന് രാവിലെ 10 മണിക്കകം  ബാങ്ക് പാസ്സ് ബുക്കും ആയതിന്റെ  ഫോട്ടോസ്റ്റാറ്റ്  കോപ്പിയും,  ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 20 രൂപ രജിസ്ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2414579. 

റീ-ഇ  ടെന്‍ഡര്‍, ടെന്‍ഡര്‍ ക്ഷണിച്ചു

   പന്തലായനി ബ്ലോക്ക് പഞ്ചയത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നു റീ-ഇ ടെന്‍ഡര്‍, റീ ടെന്‍ഡര്‍ ക്ഷണിച്ചു. റീ ഇ- ടെന്‍ഡര്‍   –   2  എണ്ണം. ഇ- ടെന്‍ഡര്‍ ചെയ്യാവുന്ന അവസാന  തിയ്യതി ഡിസംബര്‍ 24 ന് അഞ്ച് മണി. റീ ടെണ്ടര്‍ – 1 ഇലക്ട്രിക്കല്‍ പ്രവൃത്തി – ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന  തീയതി ഡിസംബര്‍ 18 ന് മൂന്ന് മണി വരെ. വിശദ വിവരങ്ങള്‍ക്ക്.  etenderskerala.gov.in.

 റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലയിലെ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് – ടൈപ്പിസ്റ്റ്  (കാറ്റഗറി നമ്പര്‍ : 045/2015)  തസ്തികയുടെ 31.08.2016 ന് നിലവില്‍ വന്ന 556/16 ഡിഒഡി നമ്പര്‍ റാങ്ക് പട്ടിക കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് 2019 ആഗസ്റ്റ് 31 പൂര്‍വ്വാഹ്നം മുതല്‍ റദ്ദാക്കിയതായി ജില്ലാ ഓഫീസര്‍ അറിയിച്ചു.

സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ പ്രവേശനം

സീനിയര്‍ സിറ്റിസെന്‍ കമ്പ്യൂട്ടര്‍ പരിശീലനം, ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ്ങ് എന്നീ കോഴ്സുകള്‍ക്ക് സ്‌കില്‍ ഡവലപ്മെന്റ് സെന്റര്‍ അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, എയര്‍കണ്ടീഷനിങ്ങ് ടെക്നീഷ്യന്‍, ടാലി എക്കൗണ്ടിങ്ങ് എന്നീ കോഴ്സുകളിലും സീറ്റൊഴിവുണ്ട്. ഫോണ്‍: 0495 2370026

ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ്, നഴ്സ് തസ്തികയില്‍ നിയമനം                          സിവില്‍ സ്റ്റേഷനിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡിസംബര്‍ 19 ന് രാവിലെ 10.30 ന് ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ്, ആയുര്‍വ്വേദ നഴ്സ് തസ്തികയിലേക്ക് ദിവസവേതന നിയമനത്തിനായി കൂടിക്കാഴ്ച നടത്തും. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഫാര്‍മസി ട്രെയിനിംഗ് കോഴ്സ്, അല്ലെങ്കില്‍ ബിഫാം (ആയുര്‍വേദ) ആണ് ഫാര്‍മസിസ്റ്റിന്റെ യോഗ്യത. ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ നഴ്സ് ട്രെയിനിംഗ് കോഴ്സ് പാസായിരിക്കണം അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ് (ആയുര്‍വ്വേദ) എന്നിവയാണ് നഴ്സിന്റെ യോഗ്യത. താല്‍പര്യമുളളവര്‍  വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള അസല്‍ രേഖകളും പകര്‍പ്പും സഹിതം കുടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0495 2371486.

യോഗ ട്രെയിനര്‍ : കുടിക്കാഴ്ച 17 ന്

ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രൊജക്ടിലേക്ക് യോഗ ട്രെയിനര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് ഡിസംബര്‍ 17 ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) കുടിക്കാഴ്ച നടത്തും. യോഗ്യത -ബി.എ.എം.എസ്, എം.ഡി,  SWASTHAVRITTA (ക്ലിനിക്കല്‍ യോഗയില്‍ പരിചയം) തുല്യത. താല്‍പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളും പകര്‍പ്പും സഹിതം കുടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0495 2371486.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ : ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും 23, 24  തീയതികളില്‍

കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (നേരിട്ടും തസ്തികമാറ്റം വഴിയും, എന്‍.സി.എ-എസ്.സി.സി.സി) (കാറ്റഗറി നമ്പര്‍ 582/17, 584/17, 585/17 & 640/17) തസ്തികകളുടെ തെരഞ്ഞെടുപ്പിനായുളള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബര്‍ 23, 24 തീയതികളില്‍ രാവിലെ ആറ് മണിക്ക് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം കൃത്യസമയത്ത് ഹാജരാവണം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!