News

നാലംഗ കുടുംബത്തിന്റെ ഒറ്റമുറിയിലെ ദുരിത ജീവിതത്തിന് അറുതി.വെല്‍ഫെയര്‍ പാര്‍ട്ടി പനങ്ങാട് പഞ്ചായത്ത് കമ്മിറ്റി വീട് നല്‍കും


ബാലുശേരി: പനങ്ങാട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ താമസിക്കുന്ന രാജേഷും ഷിജിലയും രണ്ട് കുരുന്നുകളും കഴിഞ്ഞ ആറുവര്‍ഷമായി അടച്ചുറപ്പുള്ള വീടെന്ന സ്വപ്നവുമായി മുട്ടാത്ത വാതിലുകളില്ല. പലഘട്ടങ്ങളിലായി സര്‍ക്കാര്‍ സഹായത്തിന് കുടുംബം പഞ്ചായത്ത് മുതല്‍ കലക്ട്രേററ് വരെ കയറിയിറങ്ങി. ഒടുവില്‍ മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. പലകാരണങ്ങള്‍ പറഞ്ഞ് എല്ലാവരും കൈമലര്‍ത്തുകയായിരുന്നു. തറകെട്ടിയാല്‍ വീടിന് സഹായിക്കാമെന്ന പഞ്ചായത്ത് വാഗ്ദാനവും ജലരേഖയായി. കൂലിപ്പണിക്കാരായ ദമ്പതികള്‍ ആറ് വര്‍ഷം മുന്‍പ് പഞ്ചായത്തിനെ വിശ്വസിച്ച് ലോണെടുത്ത് തറകെട്ടിയതെങ്കിലും ഷീറ്റ് മേഞ്ഞ ഒറ്റമുറികൂരയില്‍ ദുരിതക്കയത്തില്‍ നിത്യജീവിതം തള്ളിനീക്കുന്ന കുടുംബത്തോട് കനിവുണ്ടായില്ല. ഏത് സയവും ഇഴജന്തുക്കള്‍ കയറിവരാറുള്ള കൂരയിലല്‍ ഭയവിഹ്വലരായാണ് കൈകുഞ്ഞുള്‍പ്പെടെ രണ്ട് കുട്ടികളുമായി വീട്ടമ്മ ഷിജില രാപ്പകല്‍ തള്ളിനീക്കുന്നത്. പനങ്ങാട് സൗത്ത് എ.യു.പി സ്‌കുള്‍ രണ്ടാം ക്‌ളാസ് വിദ്യാര്‍ഥിനയായ മൂത്ത മകളുടെ പഠനവും ഉറക്കവും ഭക്ഷണവുമൊക്കെ ഈ കൂരയിലാണ്. അസൗകര്യങ്ങളുടെ നടുവിലാണ്് ഈ മിടുക്കി സ്‌കൂള്‍ പഠനങ്ങള്‍ സാഹസപ്പെട്ട് പൂര്‍ത്തിയാക്കുന്നത്.


ഏത് സമയവും നിലം പൊത്താറായ കൂരയില്‍ കൈക്കുഞ്ഞുള്‍പ്പെടെ കുടുംബത്തിന്റെ അപകടകരമായ ജീവിത സാഹചര്യം ശ്രദ്ധയില്‍പെട്ടതോടെയാണ് കുടുംബത്തിന് സഹായ ഹസ്തവുമായി വെല്‍ഫെയര്‍പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നത്. മാന്യമായ രീതിയില്‍ സുരക്ഷിതമായി കഴിയുന്നതിന് അടിയന്തര പ്രാധാന്യത്തോടെ കുടുംബത്തിന് സൗകര്യം ഒരുക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടി പനങ്ങാട് പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം. ഇതിനായി പാര്‍ട്ടി പ്രവര്‍ത്തകരും അയല്‍വാസികളും ജനപ്രതിനിധികളും ഉള്‍പ്പെട്ട വിപുലമായ കമ്മറ്റിക്ക് രൂപം നല്‍കി. ഇവര്‍ക്കുള്ള വീട് നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ ആരംഭിക്കുമെന്ന് നിര്‍മമാണ കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് കിനാലൂര്‍ അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കെ.സുബൈര്‍,ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് കെ.കെ നൗഫല്‍, ഏരിയ വനിത പ്രസിഡന്റ് ആയിഷബീ, പനങ്ങാട് ഗ്രാമ പഞ്ചായത്ത് അംഗം ഷൈമ കോറോത്ത് എന്നിവര്‍ രക്ഷാധികാരികളായുള്ള കമ്മറ്റിക്കാണ് വീട് നിര്‍മ്മാണത്തിന്റെ മേല്‍നോട്ടമെന്ന് കണ്‍വീനര്‍ സാജിദ ഫിറോസ് പറഞ്ഞു. ഒട്ടും സുരക്ഷിതമല്‌ളെന്ന് കണ്ടതോടെ കുടുംബത്തെ അടിയന്തരമായി മാറ്റി പാര്‍പ്പിച്ചിരിക്കുകയാണെന്നും അവര്‍ അറിയിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!