കുന്ദമംഗലം; കുന്ദമംഗലം കോടതി റോഡിന്റെ പണി യാഥൊരു മാനദണ്ഡങ്ങളുമില്ലാതെ തുടങ്ങിയെന്ന് പരാതിയുമായി 14ാം വാര്‍ഡ് മെമ്പര്‍ എം.വി ബൈജു. കുന്ദമംഗലം കോടതി ബില്‍ഡിങ്ങിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കോടതിയിലേക്കുള്ള റോഡ് പണി ആരംഭിച്ചത്. എംഎല്‍എ പിടിഎ റഹീമാണ് റോഡിനായി 4.10 ലക്ഷം രൂപ അനുവദിച്ചത്. ഇന്നലെ റോഡിന്റെ പണി ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പഞ്ചായത്തിന്റെ ഘടക സ്ഥാപനമായ മൃഗാശുപത്രിയിലേക്കുള്പ്പെടെ നിരവധി ജനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന റോഡില്‍ പഞ്ചായത്തിന്റെ തീരുമാനമോ അനുമതിയോ ഇല്ലതെയാണ് പണ്ി ആരംഭിച്ചതെന്നാണ് പരാതി.
ഏകപക്ഷീയമായാണ് ഫണ്ട് അനുവദിച്ചതെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കുകയായിരുന്നു. ഏകപക്ഷീയമായി ഒരു കോണ്‍ട്രാക്ടര്‍ക്ക് ടെന്റര്‍ നല്‍കിയതാണെന്നും പറയുന്നുണ്ട്. ഇതിന് അനുമതി നല്കിയ എഞ്ചിനീയര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റോഡ് പണിയുടെ സുതാര്യത അറിയണമെന്നുമാണ് ആവശ്യം.
പരാതിയുടെ അടിസ്ഥാനത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.