ക്ലറിക്കൽ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ നിയമനം

0
185

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിൽ ക്ലറിക്കൽ അസിസ്റ്റന്റിന്റെ ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ വകുപ്പുകളിൽ ക്ലറിക്കൽ അസിസ്റ്റന്റിന്റെ തസ്തികയിലോ സമാന തസ്തികയിലോ ജോലി ചെയ്യുന്ന ജീവനക്കാർക്ക്, വകുപ്പ് തലവൻ മുഖേന, കേരള സർവീസ് ചട്ടങ്ങളിൽ നിർദ്ദേശിച്ച പ്രകാരം അപേക്ഷിക്കാം.

കമ്പ്യൂട്ടർ പരിജ്ഞാനം ഉളളവർക്ക് മുൻഗണന. താൽപ്പര്യമുളളവർ ഓഫീസ് മേലധികാരി മുഖേന സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ ഓഫീസ് കോപ്ലക്‌സ്, എൽ.എം.എസ് ജംഗ്ഷൻ, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം, പിൻ-695033 എന്ന വിലാസത്തിൽ 31നകം അപേക്ഷ സമർപ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here