കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെ മാനസികമായി പീഠിപ്പിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തെന്ന വിഷയത്തില്‍ കേസ് നേരിടുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ക്കൊപ്പം വേദി പങ്കിട്ടതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ്, 10 ാം വാര്‍ഡ് മെമ്പര്‍ ഷംജിത്ത്, രജനി തടത്തില്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് ടി.കെ ഹിദേഷ് കുമാര്‍ എന്നിവര്‍ക്കാണ് ഡിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
ശിവദാസന്‍ നായരെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് പ്രതിഷേധങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് 10ാം വാര്‍ഡില്‍ നടന്ന ഗ്രാമോത്സവം പരിപാടിയില്‍ എം.പി എം.കെ രാഘവന് ഉള്‍പ്പെടെയുള്ളവര്‍ ശിവദാസന്‍ നായരുമൊത്ത് വേദി പങ്കിട്ടത്. ഇത് അണികളില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു.