പ്രേരക്മാര്‍ സത്യാഗ്രഹ സമരം നടത്തി

0
179

കുന്ദമംഗലം: കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രേരക്മാര്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ സത്യാഗ്രഹ സമരം നടത്തി. കൃത്യമായോ പൂര്‍ണമായോ വേതനം ലഭിക്കാത്തതുള്‍പ്പെടെ പ്രേരക്മാരുടെ ഗൗരവമേറിയ പ്രശ്‌നങ്ങള്‍ക്ക് സാക്ഷരതാ മിഷനും സര്‍ക്കാരും കാട്ടുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധിച്ചാണ് സമരം.സി.ഐ.ടി യു ജില്ലാ പ്രസിഡണ്ട് എം.ധര്‍മ്മജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് യൂനിറ്റ് സെക്രട്ടറി എം.സരസു സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ എ.അശോകന്‍, ഇ .ബാലകൃഷ്ണന്‍ ,സുലൈമാന്‍, ജീജ എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here