മിൽമ മലബാർ മേഖല യൂണിയൻ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി ന്യൂതന പദ്ധതികളുടെ ഉദ്ഘാടനം

0
97

കുന്ദമംഗലം: മിൽമ, മലബാർ മേഖലാ യൂണിയൻ്റെ 30-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രഖാപിച്ചിട്ടുളള നൂതന പദ്ധതികളുടെ മേഖലാ തല ഉത്ഘാടനം റടന്നു.പുതുതായി വിപണിയിലിറക്കുന്ന ഉൽപന്നങ്ങളുടെ വിപണന ഉദ്ഘാടനവും, മാതൃഭാഷ ഭരണഭാഷ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനവും, മുൻ ചെയർമാൻമാരായ പത്മനാഭ കുറുപ്പ്, പി.പി. ഗോപിനാഥ പിള്ള എന്നിവരെ ആദരിക്കുന്ന ചടങ്ങും, എം.ആർ. ഡി.എഫ് പൗൾട്ടറി പ്രോഡക്റ്റ് ലോഞ്ചിംഗും വനം-വന്യജീവി, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ. രാജു നിർവഹിച്ചു.

ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു

മിൽമയുടെ ഡിവിഡൻഡ് വിതരണവും ഓഹരി സർട്ടിഫിക്കറ്റ് വിതരണവും കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം എംഎൽഎ പ്രദീപ് കുമാറും
മിൽമ റിവോൾവിംഗ് ഫണ്ട് വിതരണവും ക്ഷീര സമാശ്വാസ വിതരണവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരിയും
ക്ഷീര സംഘങ്ങൾക്കുള്ള ഐ.എസ്.ഒ സർട്ടിഫിക്കറ്റ് മിൽമ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ യൂസഫ്കോറോത്ത്,അസാപ് വിദ്യാർഥികൾക്കും ഫോസ്റ്റാക്ക് ട്രെയിനർ മാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ക്ഷീരവികസന വകുപ്പ് ഡയറക്ടർ എസ്. ശ്രീകുമാർ ഉയർന്ന അണു ഗുണനിലവാരമുള്ള പാൽ ഉത്പാദിപ്പിച്ചകർഷകർക്കുള്ള പ്രോത്സാഹന സഹായവും ജില്ലയിലെ ഉയർന്നഗുണനിലവാരമുള്ള പാൽ നൽകിയ സംഘത്തിനുള്ള momento യും സമ്മാനവിതരണവും പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വൈവി ശാന്ത എന്നിവർനിർവ്വഹിച്ചു.

എം.ആർ.ഡി.എഫ് ചാരിറ്റി ഫണ്ട് വിതരണം ക്ഷീര കർഷക ക്ഷേമനിധി ബോർഡ് സി.ഇ.ഒ ജോഷി ജോസഫും ക്ഷീരകർഷകരുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം മിൽമ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പർ കെ.എസ്. മണിയും നിർവഹിച്ചു.
ചടങ്ങിൽ മിൽമ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പർ കെ.എസ് മണി ആമുഖപ്രഭാഷണം നടത്തി.ടി വി ബാലൻ, വിനോദ് കുമാർ, കെ സി രാമചന്ദ്രൻ, മാനേജിംഗ് ഡയറകടർ കെ എം വിജയകുമാർ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here