Local

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന് പ്രസ് ക്ലബ്ബിന്റെ ആദരം

കുന്നമംഗലം; കുന്നമംഗലത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബ്ഗത്തുള്ളക്ക് കുന്നംമംഗലം പ്രസ് ക്ലബ്ബിന്റെ ആദരം.
30 വര്‍ഷത്തോളമായി മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ആരോരുമില്ലാത്ത അനാഥാലയത്തില്‍ വളര്‍ന്നപെരിങ്ങളം സ്വദേശി നിസരസ്വതി അമ്മയുടെ ദുരിതം നിറഞ്ഞ ജീവിത കഥ പുറം ലോകത്തെ അറിയിച്ചതിനാണ്പി എസ് എന്‍ കമ്മ്യൂണിറ്റി കോളേജിന്റെ അവാര്‍ഡിന് അര്‍ഹനായത്. കൂടാതെ കാന്‍സര്‍ രംഗത്ത് ബോധവത്കരണം നടത്തുന്ന ഏഷ്യാനെറ്റിന്റെ ചലന്‍ഞ്ച്കാന്‍സര്‍ മികച്ച പ്രവര്‍ത്തകനുള്ള അംഗീകരവും കഴിഞദിവസം സിബ്ഗത്തുള്ളക്ക് ലഭിച്ചിരുന്നു.ഇതിന് പുറമെ പതിനൊന്ന് അംഗീകാരങ്ങള്‍ മുമ്പ് ലഭിച്ചിട്ടുണ്ട്.

കുന്ദമംഗലം സ്വീകാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ് പൊന്നാട അണിയിച് ആദരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് രവീന്ദ്രന്‍ മാസ്റ്റര്‍(കേരള കൗമുദി)അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി. കോയ മാസ്റ്റര്‍, ഹരിദാസന്‍ മാസ്റ്റര്‍( വീക്ഷണം), ശ്രീനിവാസന്‍(ദേശാഭിമാനി), അബൂബക്കര്‍ കുന്ദമംഗലം( സിറാജ്), സര്‍വ്വധമനന്‍( ദീപിക) മുസ്തഫ നുസരി(വര്‍ത്തമാനം) ആശംസകള്‍ നേര്‍ന്നു പ്രസ്സ് ക്ലബ്ബ് സിക്രറട്ടറി മുഹമ്മദ്മാസ്റ്റര്‍(മാധ്യമം) സ്വാഗതവും ട്രഷറര്‍ ബഷീര്‍ പുതുക്കുടി(കേരള ഭൂഷണം) നന്ദിയും പറഞ്ഞു. പരിപാടിയില്‍ അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണവും നടന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!