Kerala

ലോക്ഡൗണില്‍ കേന്ദ്രത്തിന്റെ നിര്‍ദേശം ലംഘിച്ചിട്ടില്ലെന്ന് കേരളം

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം ലംഘിച്ചിട്ടില്ലെന്ന് കേരളത്തിന്റെ വിശദീകരണം. ഇളവ് അനുവദിച്ചത് കേന്ദ്ര നിര്‍ദേശപ്രകാരമാണെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. നേരത്തെ കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം തുടരുമെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. നിര്‍ദേശങ്ങളുടെ അന്തസത്ത ചോരാതെയാണ് സംസ്ഥാനം ഇളവ് അനുവദിച്ചതെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയിരുന്നു, ഏപ്രില്‍ […]

News

നേന്ത്രവാഴ കർഷകർ ആശങ്കയിൽ

നേന്ത്രവാഴ കൃഷിയുടെ വ്യാപ്തി കൊണ്ട് കേരളത്തിലെ “തൃശ്ശിനാപ്പള്ളി ” എന്നറിയപ്പെടുന്ന സ്ഥലമാണ് വെള്ളന്നൂർ, ചെറുപുഴയിലെ ലിഫ്റ്റ് ഇറിഗേഷനെ ആശ്രയിച്ച് വലിയ തോതിൽ പാട്ടം കൊടുത്തും കർഷകരുടെ 10 മാസത്തെ കഠിന അദ്ധ്വാനമാണ് നേന്ത്രവാഴ കൃഷി,കൊറോണ ലോക്ക് ഡൗണിൽ പെട്ട് വിപണനവും വിദേശ കയറ്റുമതിയും ഇല്ലാതായാൽ കടമെടുത്ത് കൃഷി ഇറക്കിയ കർഷകർ ദുരിതത്തിലാവും.കണിവെള്ളരി കർഷകർ ഇത്തരത്തിൽ പെട്ടു പോയതാണ്, ഒരു നേന്ത്രവാഴ വിളവെടുക്കാൻ ആവുമ്പോഴേക്കും 250 രൂപയോളം ചെലവ് വരും, ഇന്നത്തെ 20 രൂപ മാർക്കറ്റ് വില കിട്ടിയാൽ […]

Local

ദർശന റെസിഡൻസ് അസോസിയേഷൻ കിറ്റുകൾ വിതരണം ചെയ്തു

കോവിഡ് – 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുന്നമംഗലം ദർശന റെസിഡൻസ് ആസോസിയേഷനിലെ അർഹരായ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു . പ്രസിഡന്റ് കുഞ്ഞി മൊയ്‌ദീൻ കുട്ടി, സെക്രട്ടറി പ്രകാശൻ, ട്രഷറർ നൗഷാദ്, വൈസ് പ്രസിഡന്റ് ജൗഹർ, ബാപ്പു ഹാജി, തൻവീർ, ഷമീർ, മുഹമ്മദ്‌ കോയ എന്നിവരുടെ ഓൺലൈൻ നേതൃത്വത്തിൽ അംഗങ്ങളായ നാസർ, റഹ്മത്തുള്ള, അജ്മൽ എന്നിവർ കിറ്റുകൾ വീടുകളിൽ എത്തിച്ചു കൊടുത്തു.

Local

സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍ അഡ്വക്കറ്റ് ചാത്തുക്കുട്ടിയുടെ കുറിപ്പ് ശ്രദ്ദേയമാവുന്നു

ഒരിക്കല്‍ ഒരു കടത്തുകാരന്‍ ഒരു കുട്ടി വെള്ളത്തില്‍ മുങ്ങി ജീവനുവേണ്ടി കരയുന്നത് കണ്ടു. കടത്തുകാരന്‍ ഉടനെ വെള്ളത്തില്‍ ചാടി സാഹസപ്പെട്ട് ആ കുട്ടിയെ രക്ഷിച്ചു കടത്തുകാരന്റെ ധൈര്യത്തിലും ത്യാഗത്തിലും നാട്ടുകാര്‍ക്ക് വലിയ ബഹുമാനവും മതിപ്പും തോന്നി. സ്ഥലത്തെ പഞ്ചായത്ത് ബോര്‍ഡ് കടത്തുകാരനെ അനുമോദിക്കാന്‍ ഒരു യോഗവും കടത്തുകാരന് ക്യാഷ് അവാര്‍ഡ് നല്‍കുവാനും തീരുമാനിച്ചു. പ്രസ്തുത യോഗത്തില്‍ പഞ്ചായത്ത് ബോര്‍ഡിലെ പ്രതിപക്ഷനേതാവ് കടത്തുകാരനെ അഭിനന്ദിച്ച നടപടി ചട്ടലംഘനം ആണെന്ന് പറഞ്ഞു. എന്താണ് ചട്ടലംഘനമെന്ന് ചോദിച്ച നാട്ടുകാരോട് പ്രതിപക്ഷ നേതാവ് […]

News

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം ലംഘിച്ചു;വിമര്‍ശനവുമായി കേന്ദ്രം

കൊവിഡിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേരളം ലംഘിച്ചെന്ന വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍. കേരളം ബാര്‍ബര്‍ ഷോപ്പുകള്‍ക്കും, വര്‍ക് ഷോപ്പുകള്‍ക്കും, ഹോട്ടലുകള്‍ക്കും ഇളവ് അനുവദിച്ചതാണ് കേന്ദ്ര വിമര്‍ശനത്തിന് കാരണം. ഇക്കാര്യത്തില്‍ സംസ്ഥാനത്തോട് കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്. കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കും. പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമായതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ മേഖലയില്‍ ഇളവ് അനുവദിച്ച് ആശങ്ക വര്‍ധിപ്പിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹോട്ടലുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കുന്നതില്‍ നേരത്തെ തന്നെ പല കോണുകളില്‍ നിന്നും […]

Local

കേന്ദ്ര സംസ്ഥാന സർക്കാറുകൾ കയ്യൊഴിഞ്ഞെന് ന്ന് മുനവ്വറലി തങ്ങൾ,ജി.സി.സി.യിലെ ഏറ്റവും വലിയ ഐസ്വലേഷൻ കേന്ദ്രം ഒരുക്കി ദുബൈ കെ.എം.സി.സി

ഒരുങ്ങുന്നത് പണി തീർന്ന 32 ഫ്ലാറ്റ് സമുച്ചയങ്ങൾ മലപ്പുറം: കോവിഡ് 19 മൂർത്തീ ഭാവം പ്രാപിച്ചു കടന്നു പോവുമ്പോൾ, കേന്ദ്ര സംസ്ഥാന സർക്കാറുകൾ കയ്യൊഴിഞ്ഞെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ . ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടുന്ന പ്രവാസികളെ ചേർത്ത് പിടിച്ച് ദുബൈ കെ.എം.സി.സി. ഈ കരുതൽ കേരളീയ സമൂഹത്തിന് വലിയ ആശ്വാസം പകർന്നു നൽകുന്നുവെന്ന് യൂത്ത് ലീഗ് സ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പറഞ്ഞു. ഭീതി വിളയാടുന്ന ഈ മഹാമാരിക്കാലത്ത് കരുതലിൻെറ […]

Local

അടിയന്തിര ധനസഹായം ലഭ്യമാക്കണം: യു സി രാമൻ

കോഴിക്കോട്: ആഴ്ച്ചകൾ നീണ്ട ലോക്ഡൗൺ കാരണം കേരളത്തിലെ പട്ടികജാതി/വർഗ കോളനികളും മറ്റും വലിയ ദുരിതക്കയത്തിലായിരിക്കുകയാണ് എന്ന് മുൻ എംഎൽഎ യു സി രാമൻ പറഞ്ഞു. സർക്കാർ അരിയും പയറും നൽകിയെങ്കിലും അത് കൊണ്ട് മാത്രം കുടുംബം പുലരില്ലെന്ന സത്യം സർക്കാർ മനസിലാക്കണം. പല വീടുകളിലും ഒന്നോ അതിലധികം പേരോ മാസാമാസം വലിയ തുകയുടെ മരുന്ന് കഴിക്കുന്നവരാണ്. അത് പോലെ തന്നെ മറ്റ് ജീവൽ പ്രശ്നങ്ങൾ വേറെയും. ഇതെല്ലാം തന്നെ തരണം ചെയ്യണമെങ്കിൽ ഒരു കുടുംബത്തിന് ചുരുങ്ങിയത് പതിനായിരം […]

കുരുവട്ടൂർ കമ്യുണിറ്റി കിച്ചനിലേക്ക് ഭക്ഷണസാധനങ്ങൾ നൽകി

കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്കു ശ്രീ നാരായണ മതാതീത ആത്മീയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നാളികേരവു, പച്ചക്കറിയും നൽകി. വിതരണം പഞ്ചായത്ത് പ്രസിഡണ്ട് അപ്പുക്കുട്ടൻ ഏറ്റു വാങ്ങി. ചടങ്ങിൽ ഏഴാം വാർഡ് മെമ്പർ ഭാസ്കരൻ മാസ്റ്റർ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.കെ പുഷ്പ കൊടുവള്ളി, ജില്ലാ പ്രസിഡണ്ട് സുലൈമാൻ കുന്നത്ത്‌, ജന: സെക്രട്ടറി ബൈജു തീകുന്നുമ്മൽ, മാളു പയിമ്പ്ര, ഗോവിന്ദൻ കൊടുവള്ളി, അഷ്‌റഫ് കുന്നമംഗലം എന്നിയവർ പങ്കെടുത്തു.

വ്യാപാരികൾ ഓൺലൈൻ പ്രതിഷേധ ദിനം ആചരിച്ചു. ഞങ്ങൾക്കും ജീവിക്കണം

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾക്ക് അവശ്യസാധനങ്ങളോടൊപ്പം ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോൺ, തുണിത്തരങ്ങൾ അടക്കം എല്ലാ വിധ സാധനങ്ങളുടെയും കച്ചവടത്തിന് അവസരം നൽകുകയും എന്നാൽ ഇത്തരം സാധനങ്ങൾ വിൽപ്പന നടത്തുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് അനുമതി കൊടുക്കാതിരിക്കുകയും ചെയ്യുന്ന സർക്കാർ നടപടിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 19 ഞായറാഴ്ച്ച സംസ്ഥാന വ്യാപകമായി പ്രതിക്ഷേധ ദിനം ആയി ആചരിച്ചു. യൂണിറ്റുകളിൽ സാമൂഹിക അകലം പാലിച്ച് ഓൺലൈൻ വ്യാപാര വിരുദ്ധ പോസ്റ്റർ […]

വ്യാപാരികളുടെ ഉപവാസം. വാററ് നിയമത്തിൻ്റെ പേരിലും മറ്റ് സർക്കാർ നടപടിയിലും പ്രതിഷേധിച്ച്.

കാലഹരണപ്പെട്ട വാറ്റ് നിയമത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെട്ട വ്യാപാരികളിൽ ചിലർ ആത്മഹത്യ ചെയ്തപ്പോൾ നോട്ടീസ് നടപടികൾ നിർത്തിവെച്ച് തെറ്റ് സമ്മതിച്ച് പിൻ വാങ്ങിയ സർക്കാർ, വാറ്റിൻ്റെ പേരിൽ വീണ്ടും നോട്ടീസയച്ച് വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതായി വ്യാപാരികൾ ലോക് ഡൗൺ കാലത്ത് അടച്ചിട്ട കടകൾക്ക് മുൻ കാലങ്ങളിലെ ആവറേജ് നിരക്ക് എന്ന പേരിൽ വൻ തുക വൈദ്യുതി ബില്ല് അയക്കുന്നു. സർക്കാരിൻ്റെ നിഷ്ഠൂരമായ ഇത്തരം നടപടിക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ശക്തിയായ് പ്രതിഷേധിക്കുന്നു. പ്രതിഷേധ നടപടിയുടെ ഭാഗമായ് കുന്ദമംഗലം […]

error: Protected Content !!