Local

കേന്ദ്ര സംസ്ഥാന സർക്കാറുകൾ കയ്യൊഴിഞ്ഞെന് ന്ന് മുനവ്വറലി തങ്ങൾ,ജി.സി.സി.യിലെ ഏറ്റവും വലിയ ഐസ്വലേഷൻ കേന്ദ്രം ഒരുക്കി ദുബൈ കെ.എം.സി.സി

ഒരുങ്ങുന്നത് പണി തീർന്ന 32 ഫ്ലാറ്റ് സമുച്ചയങ്ങൾ

മലപ്പുറം: കോവിഡ് 19 മൂർത്തീ ഭാവം പ്രാപിച്ചു കടന്നു പോവുമ്പോൾ, കേന്ദ്ര സംസ്ഥാന സർക്കാറുകൾ കയ്യൊഴിഞ്ഞെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ . ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടുന്ന പ്രവാസികളെ ചേർത്ത് പിടിച്ച് ദുബൈ കെ.എം.സി.സി. ഈ കരുതൽ കേരളീയ സമൂഹത്തിന് വലിയ ആശ്വാസം പകർന്നു നൽകുന്നുവെന്ന് യൂത്ത് ലീഗ് സ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഭീതി വിളയാടുന്ന ഈ മഹാമാരിക്കാലത്ത് കരുതലിൻെറ സ്നേഹ സ്പർശവുമായി പ്രവാസ ലോകത്തെ ചേർത്ത് പിടിച്ച് കെ.എം.സി.സി കരുണക്കടലായി ഒഴുകുകയാണ്.
ആയിരകണക്കിന് വളൻെറിയർമാരാണ് ഓരോ പ്രദേശത്തും വിശ്രമമില്ലാതെ സഹജീവികളുടെ വയറിൻെറ വരൾച്ചക്കും, മനസ്സിൻെറ വേവലാതികൾക്കും പരിഹാരം തേടി കഠിനാദ്ധ്വാനം ചെയ്തുകൊണ്ടിരിക്കുന്നത്.
ഒരായിരം പ്രതീക്ഷകളോടെ മരുഭൂമിയിൽ വന്നണയുന്നവർക്ക് കെ.എം.സി.സി പച്ചതുരുത്ത് തീർത്താണ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.

ജി.സി.സി.യിലെ തന്നെ ഏറ്റവും വലിയ ഐസ്വലേഷൻ കേന്ദ്രമാണ് ആയിരക്കണക്കിന് കോവിഡ് ബാധിതരെ സ്വീകരിക്കാനായി യു.എ.ഇയിലെ വർസാനിൽ ഒരുങ്ങുന്നത്.
അധ്വാനിക്കുന്നവന്റെ പറുദീസയായ ദുബായിയെ കൊറോണ വരിഞ്ഞു മുറുക്കിയപ്പോൾ മലയാളികളെല്ലാം ആശങ്കയോടെ ദിനരാത്രങ്ങൾ എണ്ണി നീക്കിയപ്പോഴാണ് വർസനിൽ കെഎംസിസി അവർക്കായി കരുതൽ കേന്ദ്രം തുറക്കുന്നത് .

മുസ്തഫ ഉസ്മാൻ ,അബ്ദുല്ല പൊയിൽ ,അൻവർ അമീൻ ,ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ,അൻവർ നഹ ,എളേറ്റിൽ ഇബ്രാഹീം, മുസ്തഫ വേങ്ങര, മുസ്തഫ തിരൂർ , പി.കെ.ഇസ്മയിൽ എന്നിവർ സബീൽ പാലസ് ഡയറക്ടർ ഹാരിബ് ബിൻ സുബൈഹുമായി നടത്തിയ നിരന്തര ആശയ വിനിമയത്തിന്റെ ഫലമായിട്ടായിരുന്നു വർസാനിൽ അൽവാസലിന്റെ അധീനതയിൽ ഉള്ള പണിതീർന്ന 32 ഓളം ബിൽഡിംങുകൾ കെ.എം.സി.സി ക്കു കൈമാറിയത്.

ദുബായ് ഹെൽത്ത് അതോറിറ്റിയുടെ കീഴിൽ പിന്നീടങ്ങോട്ട് യുദ്ധകാലടിസ്ഥാനത്തിലായിരുന്നു വർസാന്റ ഓരോ ചുവടും. വെറും നാലുദിവസം കൊണ്ട് തന്നെ എല്ലാവിധ സൗകര്യത്തോടും കൂടി തന്നെ ആദ്യത്തെ അഥിതിയെ സ്വീകരിക്കാനായി. ഒരു വ്യക്തിക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം മുതൽ ബെഡ്, കട്ടിൽ, തലയണ ചായപ്പൊടി,പഞ്ചസാര,കെറ്റിൽ ,തോർത്ത് ,സോപ്പ് ,നഖം വെട്ടി,ബക്കറ്റ് തുടങ്ങി നിത്യോപയോഗ വസ്തുക്കൾ മുഴുവൻ ഒരുക്കിയാണ് ഓരോ അതിഥിയേയും വരവേൽക്കുന്നത് .

ഇത്രമേൽ വിജയകരമായി ഇത് പ്രാവർത്തികമാക്കുന്നതിനു പിന്നിൽ അഹോരാത്രം പണിയെടുക്കുന്ന ക്രൈസിസ് മാനേജ്‌മന്റ് ടീമിന്റെ വൈവദഗ്ധ്യം വിലമതിക്കാനാവാത്തതാണ്.

കെ.എം.സി. സി പ്രവർത്തകരായ മുഹമ്മദ് സഖീർ, ഫൈസൽ ബിൻ മുഹമ്മദ് ,അലി ബിൻ സുലൈമാൻ ,റയീസ് ആവോലം ,ശംസുദ്ധീൻ വയലത്ത് ,അജയ് കുമാർ , മുഹമ്മദ് ജാബിർ ,ഫാസിൽ യു.കെ ,ലത്തീഫ്, യു. കെ, അസീസ് വാണിയന്റവിട ,സുഹൈർ മഹമൂദ് , അൻവർ അലി, നസീഫ് അലി , റിജീഷ് ,മഷൂദ് ,മുജീബ്, മശ്ഹൂദ് തുടങ്ങി വ്യത്യസ്ത മേഖലയിൽ പണിയെടുക്കുന്ന ഇവരെല്ലാം ആദ്യ ദിവസം മുതൽ മറ്റെല്ലാം മറന്നു 24 മണിക്കൂറും വർസാന്റ വിജയത്തിനായി രാപ്പകൽ ഇല്ലാതെ ഓടി നടക്കുകയാണ്.

അതു പോലെ നൈഫ് , അൽറാസ് എന്നിവിടങ്ങളും ദുബൈ ഭരണാധികാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്, അത് ചരിത്രബന്ധിതമാണ്. അത് കൊണ്ട് തന്നെ ചടുലമായ നീക്കങ്ങളിലൂടെ ഗവണ്മെന്റ് നൈഫിനെ സംരക്ഷിക്കാനും മുൻകയ്യെടുക്കുന്നുണ്ട്.

കൊറോണ ബാധിതരെ സഹായിച്ചും, ക്വാറന്റൈൻ ചെയ്യപ്പെട്ട ആളുകൾക്ക് ഭക്ഷണ വിതരണം നടത്തിയും, ആംബുലൻസിനും, പോലീസിനും സദാ കൂട്ടായും നൂറുകണക്കിന് കെഎംസിസി പ്രവത്തകർ നൈഫ് ഉൾപ്പെടെ ദുബൈയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തന നിരതരാണ്.

ഇന്ത്യാ ഗവണ്മെന്റും കോൺസിലേറ്റുമൊക്കെ പ്രവാസികളെ കുറിച്ച് ചിന്തിക്കുന്നതിനു മുൻപ് തന്നെ കെഎംസിസിയുടെ പ്രവർത്തനങ്ങൾ ബഹു ദൂരം പിന്നിട്ടിരുന്നു.

കെഎംസിസി നേതാക്കൾ, വ്യാപാര -വ്യവസായ പ്രമുഖർ, ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യരംഗത്തെ പരിചയസമ്പന്നർ, സന്നദ്ധസേവകര്‍ തുടങ്ങി എല്ലാവരുടെയും സീമാതീതമായ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.

ഈ രീതിയിൽ കെഎംസിസി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതും, ജാതി മത ചിന്തകൾക്കതീതമായി പ്രയാസമനുഭവിക്കുന്നവരെ ചേർത്തു പിടിക്കാനുതകുന്നതുമാണ്.
ഇവരോടൊപ്പം തന്നെ എസ്.കെ. എസ്.എസ്.എഫിന്റെ വിഖായ പ്രവർത്തകരും സജീവ ഇടപെടലാണ് നടത്തുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!