കൊല്ലം അതിർത്തിയിൽ നിരോധനാജ്ഞ
കൊല്ലം: ജില്ലയിൽ വീണ്ടും ഒരാൾക്ക് കോവിഡ്19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നടപടിയുമായി സർക്കാർ. തമിഴ്‌നാട് അതിർത്തി പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പതിനൊന്നു ദിവസത്തിനു ശേഷമാണ് ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിക്കുന്നത്. കുളത്തൂപ്പുഴ കുമരംകരിക്കം സ്വദേശിയായ മുപ്പത്തൊന്നുകാരനാണ് രോഗം. ഇയാൾ സർക്കാർ നിർദ്ദേശം തെറ്റിച്ചു കൊണ്ട് തമിഴ്‌നാട്ടിലെ ബന്ധുവീട്ടിൽ സംസ്‌കാരചടങ്ങിൽ പങ്കെടുത്തിരുന്നു. സമ്പർക്കം മൂലമാണ് ഇയാൾക്ക് രോഗം ബാധിച്ചത് . തമിഴ് നാട്ടിൽ രോഗം പടർന്നു പിടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കർശന നിർദ്ദേശങ്ങൾ നൽകിയെങ്കിലും എല്ലാ ഉദ്ദ്യോഗസ്ഥരുടെയും […]









