തിരുവനന്തപുരം: സാലറി ചലഞ്ചിന് ബദൽ നിർദ്ദേശവുമായി ധനമന്ത്രി തോമസ് ഐസക്ക്. പ്രളയ ദുരിതത്തിൽ നേരത്തെ സാലറി ചലഞ്ചിൽ നിന്നും ഒരു വിഭാഗം വിട്ടു നിന്നിരുന്നു. ഇത്തവണ അത്തരമൊരു നീക്കത്തിന് സർക്കാർ ശ്രമം നടത്തിയപ്പോൾ തന്നെ വിയോജിപ്പുകൾ പ്രകടനമായിരുന്നു.ഇതിന്റെ ഭാഗമായാണ് ബദൽ സംവിധാനത്തിന് നിർദ്ദേശം വന്നത്.
ഒരു മാസത്തിൽ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിച്ചുവയ്ക്കാനാണ് നിർദ്ദേശം. ഇങ്ങനെ അഞ്ച് മാസത്തേക്കാണ് നടപടി ഇത് ജീവനകാർക്ക് വലിയ പ്രയാസം സൃഷ്ടിക്കില്ലയെന്നാണ് ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിന്റെ വിലയിരുത്തൽ . . പിന്നീട് സർക്കാർ സാമ്പത്തികസ്ഥിതി മെച്ചമാകുമ്പോൾ ജീവനകാർക്ക് ഈ പണം തിരിച്ച് നൽകാനാണ് തോമസ് ഐസക്ക് മന്ത്രിസഭ യോഗത്തിൽ വച്ച നിർദ്ദേശം. അതേ സമയം കോവിഡ് പ്രവർത്തനത്തിൽ സജീവമായ ഇടപെടൽ നടത്തുന്ന ആരോഗ്യ പ്രവർത്തകരെയും, പോലീസ് ഉദ്യോഗസ്ഥരെയും ഈ ബദലിൽ നിന്നും ഒഴിവാക്കിയിട്ടില്ല. വിഷയത്തിൽ ആരോടും ചർച്ച ചെയ്യാതെ എടുത്ത തീരുമാനമാണെന്നു ഉന്നയിച്ച് പ്രതിപക്ഷ സംഘടനകൾ ബദലിനെതിരെ രംഗത്തെത്തി.

