കുന്ദമംഗലം : പന്തീര്‍പാടം തോട്ടുമ്പുറം വളവില്‍ ടാങ്കര്‍ ലോറിയുടെ ഓയില്‍ ലീക്കായി വാഹനങ്ങള്‍ തെന്നി വീണ് യാത്രക്കാര്‍ക്ക് പരിക്ക്. സംഭവ സ്ഥലത്ത് പ്രദേശവാസികളും സന്നദ്ധ പ്രവര്‍ത്തകരും അപകടത്തെ തുടര്‍ന്ന് സുരക്ഷ ഒരുക്കിയ ശേഷം പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സംഭവ സ്ഥലത്തെത്തിയ സി ഐ ഉടനെ അഗ്നി ശമനസേനയെ വിളിച്ചു വരുത്തുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഉദ്യോഗസ്ഥന് ബാബു രാജിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം പ്രദേശം വൃത്തിയാക്കി ഗതാഗത യോഗ്യമാക്കി.
രാവിലെ തന്നെ സംഭവം അറിയാതെ റോഡിലൂടെ സഞ്ചരിച്ച മൂന്നോളം ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പെട്ടു ഒരാളുടെ കൈ മുട്ടിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥരുടെയും പൊതു ജനങ്ങളുടെയും കൃത്യമായ ഇടപെടലും ലോക്ക് ഡോണ്‍ സാഹചര്യവും വലിയ രീതിയിലുള്ള അപകടമാണ് ഒഴിവാക്കിയത്

