Kerala News

ഉദ്യോഗസ്ഥരുടെ കൂട്ട് പിടിച്ച് അതിർത്തി കടന്ന് അധ്യാപിക

തിരുവനന്തപുരം : ഉയർന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംസ്ഥാനം കടന്ന് തിരുവനന്തപുരം കേന്ദ്ര വിദ്യാലയ അദ്ധ്യാപിക. സംഭവം അറിഞ്ഞ അധികൃതർ ഉയർന്ന എക്സൈസ് പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ വയനാട് തമിഴ് നാട് അതിർത്തി കടന്ന അധ്യാപിക സഹായിച്ചവരെ കണ്ടെത്താൻ കൽപ്പറ്റ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ഉത്തരവ് നൽകി. പോലീസ് ഉദ്യോഗസ്ഥരുടെ സാക്ഷ്യ പത്രത്തോട് കൂടി യാതൊരു വിധ പരിശോധനയും കൂടാതെ ഏഴു ജില്ലകളും താണ്ടി സർക്കാരിന്റെ ഔദ്യോഗിക വാഹനത്തിൽ ആണ് ഇവരെ […]

Local

സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വിശദീകരണം;ഡാറ്റ ചോരില്ലെന്ന് ഉറപ്പാക്കി

കോവിഡുമായി സംബന്ധിച്ച് ശേഖരിച്ച വിവരങ്ങള്‍ ഒരുതരത്തിലും ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്പ്രിംക്ലര്‍ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലാണ് സര്‍ക്കാര്‍ വിശദികരണം. കൊവിഡ് 19 ന്റെ വിശകലനത്തിന് സ്പ്രിംക്ലറിന്റെ സേവനം ഉപയോഗപ്പെടുത്തിയത് അതീവ അടിയന്തിര സാഹചര്യത്തിലായിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു.മാര്‍ച്ച് 28നും ഏപ്രില്‍ 11നുമിടക്കുള്ള ചെറിയ കാലയളവില്‍ സംസ്ഥാനത്ത് 80 ലക്ഷത്തോളം പേര്‍ക്ക് രോഗബാധ ഉണ്ടാവാന്‍ ഇടയുണ്ടന്ന വിദഗ്ദ്ധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദ്രുതഗതിയില്‍ വിവിധ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. സര്‍ക്കാര്‍ […]

National News

ഇന്ത്യയിൽ മരണ സംഖ്യ 681 ആയി പുതിയ 1409 കേസുകൾ

ഡൽഹി : ഇന്ത്യയിൽ മരണ സംഖ്യ 681 ആയി. 21,393 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 16,453 പേരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 41 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ 1409 ആളുകളാണ് കോവിഡ് ബാധിതർ. രാജസ്ഥാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1935 ആയി. 27 പേർ മരണപ്പെട്ടു. അതേ സാമയം കേന്ദ്ര സർക്കാർ കോവിഡ് […]

Local

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് ആയുര്‍വേദ, ഹോമിയോ മരുന്നുകള്‍ വിതരണം തുടങ്ങി

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആയുര്‍വേദ, ഹോമിയോ മരുന്നുകള്‍ വിതരണം തുടങ്ങി. രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഹോമിയോ, ആയുര്‍വേദ മരുന്നുകള്‍ പ്രയോജനപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിച്ചാണ് ജില്ലാ പഞ്ചായത്ത് ജില്ലയിലാകെ മരുന്നുകള്‍ വിതരണം ചെയ്യുന്നത്. ഹോമിയോ മരുന്ന് നല്‍കുന്നതിന്റെ ജില്ലാതല ഉല്‍ഘാടനം ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ട് കെ.തങ്കമണിക്ക് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. ഒരു പഞ്ചായത്തില്‍ 5000 ഗുളികകള്‍ വീതം ജില്ലയിലെ എഴുപത് പഞ്ചായത്തുകളിലായി 35000 […]

Local

ലീക്കായ ഓയിലില്‍ തെന്നി വീണ്ടും അപകടം; ഫയര്‍ഫോഴ്‌സ് റോഡ് കഴുകി വൃത്തിയാക്കി

പന്തീര്‍പാടം തോട്ടുമ്പുറം വളവില്‍ ടാങ്കര്‍ ലോറിയുടെ ഓയില്‍ ലീക്കായ സ്ഥലത്ത് വീണ്ടും അപകടം. വാഹനങ്ങള്‍ തെന്നി വീണാണ് യാത്രക്കാര്‍ക്ക് വീണ്ടും പരിക്കേറ്റത്. ഇന്നലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥന്‍ ബാബു രാജിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം പ്രദേശം വൃത്തിയാക്കി ഗതാഗത യോഗ്യമാക്കി. എന്നാല്‍ റോഡിലിട്ട ജെംസാന്റില്‍ തെന്നി രാത്രി വീണ്ടും അപകടമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് മെമ്പര്‍ എം ബാബുമോന്റെ നേതൃത്വത്തില്‍ സ്ഥലം പരിശോദിക്കുകയും ഫയര്‍ ഫോഴ്‌സിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്് ഫയര്‍ഫോഴ്‌സ് വെള്ളവും സോപ്പും ഉപയോഗിച്ച് റോഡ് കഴുകി […]

Kerala

തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇളവുകൾ നൽകാതെ പുതിയ സർക്കുലർ

കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രതിരോധ പ്രവത്തനങ്ങൾക്ക് വേണ്ടി സർക്കാർ സ്ഥാപനങ്ങൾക്കും ഉദ്ദ്യോഗസ്ഥർക്കും പുറത്തിറക്കിയ ലോക്ക് ഡൗൺ നിദ്ദേശങ്ങളിൽ കുരുങ്ങി തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഉദ്യോഗസ്ഥർ. നിലവിൽ പ്രവൃത്തിച്ചു വരുന്ന മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായി കുറവ് വരുത്താൻ സർക്കാർ ഉത്തരവുണ്ടെങ്കിലും അവശ്യ സേവനം നടത്തുന്ന വകുപ്പുകൾക്ക് ഇത് ബാധകമല്ലാ എന്നതാണ് പുതിയ സർക്കുലറിൽ പറയുന്നത്. ഇത് തദ്ദേശ സ്വയം ഭരണ വകുപ്പിനെ ബുദ്ധിമുട്ടിലാഴ്ത്തിരിക്കുകയാണ്. റെഡ് സോൺ / […]

Local

കുന്ദമംഗലത്ത് മിൽമ ഉൽപ്പന്നങ്ങൾ ഇനി ഒൺ ലൈൻ വഴി ലഭിക്കും

കോവിഡ് 19 ൻ്റെ വ്യാപനം തടയുന്നതിനായി നടപ്പിലാക്കിയ ലോക്ക് ഡൗൺ കാരണം വീടുകളിൽ നിന്നും പുറത്ത് പോകാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് മിൽമ ഉൽപ്പന്നങ്ങൾ ഓൺെലൈായി ലഭിക്കും. കേരള സ്റ്റാർട്ട് അപ്പ് മിഷൻറെ കീഴിലുള്ള പൊട്ടാഫോ ഓൺലൈൻ വഴിയാണ് മിൽമ ഉൽപ്പന്നങ്ങൾ ഉപഭോക്താകളിലെത്തിക്കുന്നതിന് പുതിയ സംവിധാനമൊരുക്കിയത്. തൊണ്ണൂറ് ദിവസം വരെ സൂക്ഷിക്കാവുന്ന UHT പാൽ ഉൾപ്പെടെയുള്ള മിൽമയുടെ എല്ലാ ഉത്പ്പന്നങ്ങളും ഇനി ഓൺ ലൈൻ വഴി വീടുകലെത്തും. കുന്ദമംഗലം, പടനിലം, വെണ്ണക്കാട്, REC, പെരിങ്ങാളം, കുറ്റിക്കാട്ടൂർ കാരന്തൂർ, മൂഴിക്കൽ. […]

News

അതിജീവനത്തിനായുള്ള പോരാട്ടം : ഖാലിദ് കിളിമുണ്ട എഴുതുന്നു

കുന്ദമംഗലം: കോറോണയും ലോക്ക് ഡൗൺ കാലവും സൃഷിടിക്കുന്ന ആശങ്കയെയും ബുദ്ധിമുട്ടും മനുഷ്യർ മാത്രമല്ല പക്ഷിമൃഗാദികളും നേരിടുകയാണെന്നുമുള്ള വസ്തുത തുറന്നു കാട്ടുകയാണ് വ്യത്യസ്തമായ കുറിപ്പിലൂടെ സാമൂഹിക പ്രവർത്തകനായ ഖാലിദ് കിളിമുണ്ട. അതിജീവനത്തിനുള്ള മനുഷ്യന്റെ പോരാട്ടവും ബുദ്ധിമുട്ടും മാത്രമല്ല മനുഷ്യ പക്ഷി മൃഗാതികൾക്കും നേരിടുന്ന പ്രശ്‌ങ്ങളും നേരിൽ കണ്ട അനുഭവത്തിൽ പങ്കു വെക്കുകയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ കുറിപ്പിങ്ങനെ അതിജീവനത്തിനായുള്ള പോരാട്ടം കൊറോണയും ,ലോക്ക് ഡൌണും ഉണ്ടാക്കിയ യുദ്ധസമാനമായ അന്തരീക്ഷം. അതിജീവനത്തിനായുള്ള മനുഷ്യന്റെ പോരാട്ടം:- രോഗവ്യാപനത്തിലെ ഭയം. ഭക്ഷണലഭ്യതയെ കുറിച്ചുള്ള ആശങ്ക. […]

സകാത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

കുന്നമംഗലം : മസ്ജിദുൽ ഇഹ്‌സാൻ സകാത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇസ്ലാമിക് എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. സകാത്ത് കമ്മിറ്റി ചെയർമാൻ ഇ.പി. അൻവർ സാദത്ത് മസ്ജിദുൽ ഇഹ്‌സാൻ സെക്രട്ടറി സി. അബ്ദുറഹ്മാന് കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ജനങ്ങളുടെ കോവിഡ് കാലത്തെ ബുദ്ധിമുട്ടുകൾ പരിഗണിച്ചും റമളാൻ മാസം വന്നെത്തുകയും ചെയ്തതോടെ ആണ് മഹല്ല് കമ്മിറ്റിയുടെ പരിധിയിൽ ഉള്ളതും അല്ലാത്തതുമായ അർഹരായ പരമാവധി ആളുകൾക്ക് ജാതി മത ഭേദമന്യേ കിറ്റുകൾ നൽകാൻ […]

കേരളത്തിന് 10 ലക്ഷം സംഭാവന നൽകി തമിഴ് നടൻ ദളപതി വിജയ്

ചെന്നൈ: കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിൽ സ്വാന്തനവുമായി തമിഴ് സിനിമാ താരം വിജയ്. അദ്ദേഹത്തിന്റെ വരുമാനത്തിൽ നിന്നും 1 കോടി 30 ലക്ഷം രൂപയാണ് നിരവധി സംസ്ഥാനങ്ങൾക്കായി പങ്കിട്ടു നൽകിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും കേരളത്തിനായി ഇദ്ദേഹം 10 ലക്ഷവും നൽകി. കൊവിഡ് ദുരിതാശ്വാസത്തിനായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും തമിഴ് സിനിമ സംഘടനായ ഫെഫ്‌സിയിലേക്കുമായി 25 ലക്ഷവും രൂപ വീതവും. കര്‍ണാടക , ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നീ […]

error: Protected Content !!