തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇളവുകൾ നൽകാതെ പുതിയ സർക്കുലർ

0
225

കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രതിരോധ പ്രവത്തനങ്ങൾക്ക് വേണ്ടി സർക്കാർ സ്ഥാപനങ്ങൾക്കും ഉദ്ദ്യോഗസ്ഥർക്കും പുറത്തിറക്കിയ ലോക്ക് ഡൗൺ നിദ്ദേശങ്ങളിൽ കുരുങ്ങി തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഉദ്യോഗസ്ഥർ. നിലവിൽ പ്രവൃത്തിച്ചു വരുന്ന മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായി കുറവ് വരുത്താൻ സർക്കാർ ഉത്തരവുണ്ടെങ്കിലും അവശ്യ സേവനം നടത്തുന്ന വകുപ്പുകൾക്ക് ഇത് ബാധകമല്ലാ എന്നതാണ് പുതിയ സർക്കുലറിൽ പറയുന്നത്. ഇത് തദ്ദേശ സ്വയം ഭരണ വകുപ്പിനെ ബുദ്ധിമുട്ടിലാഴ്ത്തിരിക്കുകയാണ്.

പുറത്തിറക്കിയ പുതിയ സർക്കുലർ

റെഡ് സോൺ / ഹോട് സ്പോട് മേഖലകളിലെ തദ്ദേശ വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് നേരത്തെ ഇളവുകൾ നൽകുകയും നിശ്ചിത ആളുകൾ മാത്രം ജോലിക്കെത്തിയാൽ മതിയെന്ന ഉത്തരവും ഇതോടെ ഇല്ലാതാവുകയാണ്. ഇത്തരം സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ എത്തുന്നതോടെ ജനങ്ങളും പുറത്തിറങ്ങാൻ സാധ്യത ഏറെയാണ്. ഒപ്പം വാർഡ് മെമ്പർമാർ ഉൾപ്പെടെയുള്ള ആളുകളും സേവനം നടക്കുന്നുണ്ട വിവരമറിഞ്ഞെത്താനും സാധ്യതയുണ്ട്. ഇത് ലോക്ക് ഡൗണിൽ ആളുകൾ ഒത്തു കൂടരുതെന്ന നിയമത്തെ ബാധിച്ചേക്കാം. ഉത്തരവ് പ്രകാരം ഇന്നുച്ചയ്ക്ക് തന്നെ ജോലിയിൽ പ്രവേശിക്കാനാണ് നിർദ്ദേശം

റെഡ് സോൺ/ ഹോട് സ്പോട്ട് മേഖലകളിൽ ഒഴികെയുള്ള പ്രദേശങ്ങളിൽ ഗ്രേഡ് തിരിച്ചു കൊണ്ട് 33% മുതൽ 55 % വരെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇളവ് ലഭിക്കുന്ന സാഹചര്യത്തിലാണ് തദ്ദേശ വകുപ്പ് സ്ഥാപനങ്ങൾക്കു യാതൊരു ഇളവും ലഭ്യമാകാത്തതെന്നത് ശ്രദ്ധേയമാണ്. നിലവിലെ സാഹചര്യങ്ങളിൽ സുരക്ഷിതാർത്ഥം പ്രധാന ഉദ്യോഗസ്ഥർ ഈ നടപടി തിരുത്തണമെന്ന് ആവിശ്യം ഉയർന്നു വരുന്നുണ്ട്. സർക്കാർ പ്രവർത്തനങ്ങളിൽ വലിയൊരു പങ്ക് വഹിക്കുന്നവർ തന്നെയാണ് തദ്ദേശ വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ. മറ്റു ആവിശ്യ സേവനങ്ങളെ പോലെ തന്നെ.പക്ഷെ നിലവിലെ സാഹചര്യത്തിൽ ചില പരിഗണനകൾ ലഭ്യമാകേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here