കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഹരിതചട്ട പാലനത്തില്‍ ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ജില്ലാ ശുചിത്വ മിഷന്റെ പുരസ്‌കാരങ്ങള്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് വിതരണം ചെയ്തു. കോഴിക്കോട് ബ്ലോക്ക് (മികച്ച ബ്ലോക്ക് പഞ്ചായത്ത്), രാമനാട്ടുകര നഗരസഭ (മികച്ച നഗരസഭ) കോഴിക്കോട് കോര്‍പ്പറേഷനന്‍ (മികച്ച പ്രവര്‍ത്തനം) എന്നിവയും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഇന്‍േറണല്‍ വിജിലന്‍സ് ഓഫീസര്‍ ടി ഷാഹുല്‍ ഹമീദ്, റീല്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ചേളന്നൂര്‍ ശ്രീനാരായണഗുരു കോളേജ് എന്നിവരുമാണ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്.
ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ഇ ടി രാകേഷ്, അസി. കോഓഡിനേറ്റര്‍ സി കെ സരിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനതലത്തില്‍ ഹരിതചട്ട പാലനത്തിന് മികച്ച ജില്ലക്കുള്ള പുരസ്‌കാരം കോഴിക്കോടിനായിരുന്നു.
ഹരിതചട്ട പാലനം: ജില്ലാതല പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

