പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. വസതിക്ക് മുന്നിലേക്ക് ഇറങ്ങിവന്നാണ് പിണറായി വിജയൻ സതീശനെ കൈപിടിച്ച് ഊഷ്മളമായി സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ തുടരുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും വ്യക്തമാക്കി. പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണെന്ന് വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. അതേസമയം, സന്ദർശനത്തെക്കുറിച്ച് കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും രാഷ്ട്രീയ മര്യാദകളുടെ ഭാഗമായുള്ള കൂടിക്കാഴ്ച മാത്രമാണിതെന്നും പിണറായി വിജയൻ പ്രതികരിച്ചു.
പ്രതിപക്ഷ നേതാവിനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി; കൂടിക്കാഴ്ച പിണറായി വിജയന്റെ വസതിയിൽ

