Local

പുതിയാപ്പയില്‍ പ്രാദേശിക മത്സ്യലഭ്യത ഉറപ്പു വരുത്തുന്നതിന് നടപടി

പുതിയാപ്പയിലും പരിസര പ്രദേശങ്ങളിലും പ്രാദേശിക മത്സ്യലഭ്യത ഉറപ്പുവരുത്തുന്നതിന് നാല് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ മുഖേന നിയന്ത്രിത ചെറുകിട മത്സ്യവില്‍പ്പന നടത്തുന്നതിന് പുതിയാപ്പ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി യോഗം തീരുമാനിച്ചു. വാര്‍ഡ് മെമ്പര്‍ നിഷ അധ്യക്ഷത വഹിച്ചു. പുതിയങ്ങാടി, എടക്കല്‍മൂല, പുതിയാപ്പ നോര്‍ത്ത്, പുതിയങ്ങാടി – എലത്തൂര്‍ എഫ്.ഡി.ഡബ്ലിയു.സി.എസുകളെയാണ് മത്സ്യവില്‍പ്പനയ്ക്ക് ചുമതലപ്പെടുത്തിയത്. ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി നിശ്ചയിച്ചു നല്‍കുന്ന വിലയുടെ 20% വരെ പരമാവധി വിലകൂട്ടി മാത്രമെ സംഘങ്ങള്‍ ചില്ലറമത്സ്യ വില്‍പ്പന നടത്താവു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുള്ള മത്സ്യവിതരണ […]

News

വിവരങ്ങള്‍ സി-ഡിറ്റിന്റെ പൂര്‍ണ്ണ നിയന്ത്രണത്തില്‍; സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍ സര്‍ക്കാര്‍

സ്പ്രിംക്ലര്‍ വിവാദത്തില്‍ ഈ മാസം 24 ന് ഹരജി പരിഗണിക്കുമെന്ന് ഹൈക്കോടതി. സ്പ്രിംക്ലര്‍ കമ്പനിക്കെതിരെ അമേരിക്കയില്‍ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും, ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ ബാലഗോപാലാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം വ്യക്തിസുരക്ഷയുമായി ബന്ധപ്പെട്ട ഒരുകാര്യവും പങ്കുവെച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കൊവിഡ് ഭീതിയില്‍ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമുണ്ടായെന്നും സര്‍ക്കാര്‍ അറിയിച്ചു. വിവരങ്ങള്‍ സി-ഡിറ്റിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും സേവനം സൗജന്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

Local

സ്പ്രിംകളര്‍ വിവാദത്തില്‍ കൃത്യമായി ഉത്തരം പറയാതെ ഡാറ്റാ അപ്ലോഡ് ചെയ്യരുതെന്ന് സര്‍ക്കറിന് ഹൈക്കോടതി

സ്പ്രിംകളര്‍ വിവാദത്തില്‍ ഇടപെട്ട് ഹൈക്കോടതി. കൃത്യമായി ഉത്തരം പറയാതെ ഡാറ്റാ അപ്ലോഡ് ചെയ്യരുതെന്ന് സര്‍ക്കറിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സ്പ്രിംക്ലര്‍ കമ്പനിക്ക് നല്‍കുന്ന ആരോഗ്യ സംബന്ധമായ രേഖകള്‍ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. വിഷയത്തില്‍ നാളെത്തന്നെ മറുപടി സത്യവാങ്മൂലം നല്‍കാം എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിവാദത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് മെയില്‍ അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. സംസ്ഥാനത്തിന് സ്വന്തമായി ഐ.ടി വിഭാഗമില്ലേയെന്നും ചികിത്സാ വിവരങ്ങള്‍ അതിപ്രധാനമല്ലേയെന്നും കോടതി ചോദിച്ചു. കൃത്യമായ ഉത്തരങ്ങള്‍ […]

Local

വെളളക്കരം ഓണ്‍ലൈനായി അടയ്ക്കാം

വെളളക്കരം സ്വീകരിക്കുന്ന കൗണ്ടറുകള്‍ കോവിഡ് കാരണം അടച്ചിട്ടിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മീറ്റര്‍ റീഡിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മുന്‍ മാസങ്ങളിലെ ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ വെളളക്കരം അടയ്ക്കാനുളള സൗകര്യം പല സെക്ഷനുകളിലും ഒരുക്കിയിട്ടുണ്ട്. പിന്നീട് റീഡിങ്ങ് എടുക്കുന്ന മുറയ്ക്ക് ബില്ല് ക്രമീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ലോക്ക്ഡൗണ്‍ കാലയളവില്‍ ബില്ലുകള്‍ അടയ്ക്കുന്നത് വൈകിയാലും പിഴ  ഈടാക്കില്ല. സര്‍വ്വീസ് ലൈനില്‍ […]

കുളം വറ്റിച്ച് മീൻപിടിക്കുന്നവർ ഓടി രക്ഷപ്പെട്ടു

പന്തീരാങ്കാവ്: പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട പള്ളിപുറംവയലിലെ കുളത്തിൽ മീൻ പിടിക്കുന്ന വിവരം അറിഞ്ഞ് എത്തിയ റവന്യൂ ഉദ്യോഗസ്ഥരെയും പോലീസിനെയും കണ്ടപാടെ ഓടി രക്ഷപ്പെട്ടു. പതിനഞ്ചിലധികം വരുന്ന സംഘമാണു് ഈ പ്രവർത്തിക്ക് മുതിർന്നത്. ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്ത് ഇത്തരം പ്രവർത്തി കണ്ട റവന്യൂ ഉദ്യോഗസ്ഥർ ഇവരെ വാണിംഗ് ചെയ്ത് വിട്ടതായിരുന്നു. കുളം വറ്റിക്കാൻ ഉപയോഗിച്ച മോട്ടറും അനുബദ്ധ സാധനങ്ങളും റവന്യു വകുപ്പ് കണ്ടെടുത്തു. ഇത്രയും ശക്തമായ നിയമങ്ങൾ നിലനിൽക്കെ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതി നടപടി […]

പണ്ടാര പറമ്പ് ഭാഗത്ത് കക്കൂസ് മാലിന്യം തള്ളി

പണ്ടാരപ്പറമ്പ് പാലത്തിനു ഏതാണ്ട് 200 മീറ്റർ അകലെയായി കണ്ണൻകുഴി ഭുവനേശ്വരി ക്ഷേത്രത്തിന്റെ എതിർ വശത്ത് പൊയിൽതാഴം റോഡിൽ നിന്ന് സാമൂഹ്യദ്രോ ഹികൾ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളി – നൂറുകണക്കിന് കുംടുബങ്ങൾ കുടിവെള്ളത്തിന് ആ ശ്രയിക്കുന്ന കുടിവെള്ള പദ്ധതികളുടെ 2 കിണറുകൾക്ക് സമീപമാണ് മനുഷ്യരെന്ന് പറയാൻ സാധിക്കാത്തവർ രാത്രിയുടെ മറവിൽ ഇത് ചെയ്തിരിക്കുന്നത് .വേനൽ കടുത്തതോടെ കൊറോണയുടെ കടുത്ത നിയന്ത്രങ്ങൾക്കിടയിലും ഗത്യന്തരമില്ലാതെ ഒട്ടനവധി ആളുകൾ ഇപ്പോഴും ആശ്രയിക്കുന്ന പുഴ മലിനമായി മാറിയിരിക്കുകയാണ്. ഇതിനു മുമ്പും പലതവണ ഇവിടെ […]

സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം 27 മുതൽ പുനഃക്രമീകരിച്ചു

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം റേഷൻ കടകളിലെ തിരക്ക് കാരണം 27 ന് ആരംഭിക്കുന്ന വിധത്തിൽ പുനഃക്രമീകരിച്ചു.  പിങ്ക് കാർഡുകളുള്ള 31 ലക്ഷത്തോളം കുടുംബങ്ങൾക്കാണ്  കിറ്റുവിതരണം ചെയ്യുന്നത്.  അതിനുശേഷമായിരിക്കും മറ്റു കാർഡുകൾക്ക് വിതരണം ചെയ്യുന്നത്. പിങ്ക് റേഷൻ കാർഡിന്റെ അവസാനത്തെ അക്കങ്ങൾ യഥാക്രമം 0 – ഏപ്രിൽ 27, 1-28, 2-29, 3-30, 4- മെയ് 2, 5-3, 6-4, 7-5, 8-6, 9-7 എന്ന ക്രമത്തിൽ വിതരണം ചെയ്യും. പ്രധാനമന്ത്രി ഗ്രാമീൺ […]

കേരളത്തിന് കൂടുതൽ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കോവിഡ് പ്രതിരോധത്തിനുമായി കൂടുതൽ സഹായം എത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹീന്ദ്ര ആൻറ് മഹീന്ദ്ര ലിമിറ്റഡ് 2000 കൊവിഡ് പ്രൊട്ടക്ഷൻ ഷീൽഡുകൾ സഹായമായി നൽകുമെന്നറിയിച്ചു. കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മഹിന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര അഭിനന്ദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. രാംകോ സിമന്റ്‌സ് ലിമിറ്റഡ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മെഡിക്കൽ ഉപകരണങ്ങൾ സംഭാവന നൽകിയിട്ടുണ്ട്. 48,31, 681 രൂപയുടെ ഉപകരണങ്ങളാണ് രാംകോ സിമന്റ്‌സ് സംസ്ഥാനത്തിന് കൈമാറിയത്. കൊവിഡ് ചികിത്സാ രംഗത്തു […]

കോവിഡ്19 പ്രതിരോധം: ചീഫ് സെക്രട്ടറി മാധ്യമ എഡിറ്റർമാരുമായി ചർച്ച നടത്തി

കോവിഡ്19 സാഹചര്യത്തിൽ പൊതുവായ വിഷയങ്ങളും വ്യാജ വാർത്തകളും സംബന്ധിച്ച് ചർച്ച ചെയ്യാൻ മാധ്യമ എഡിറ്റർമാരുമായി ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് പി.ആർ. ചേമ്പറിൽ യോഗം ചേർന്നു. സംസ്ഥാന പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെയും വാർത്താ ഏജൻസികളുടെയും എഡിറ്റർമാർ നേരിട്ടും വീഡിയോ കോൺഫറൻസിലൂടെയും ചർച്ചയിൽ പങ്കെടുത്തു.കോവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ടും വ്യാജ വാർത്തകൾ പ്രതിരോധിക്കാനും സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ ചീഫ് സെക്രട്ടറി യോഗത്തിൽ വിശദീകരിച്ചു. ചർച്ചയിൽ മാധ്യമ എഡിറ്റർമാർ സർക്കാർ നടപടികളോട് പൂർണ സഹകരണം പ്രഖ്യാപിക്കുകയും നിരവധി […]

കോവിഡ് രോഗികൾക്ക് ഭക്ഷണവും മരുന്നുമെത്തിക്കാൻ റോബോട്ട്

* കണ്ട് സംസാരിക്കാനുള്ള സംവിധാനവും ചൈനയിലെ വുഹാനിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്ത സമയത്ത് നമ്മളെ അത്ഭുതപ്പെടുത്തിയ ഒന്നാണ് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകൾ. രോഗ വ്യാപനമുണ്ടാകുന്നതിനാൽ പി.പി.ഇ. കിറ്റുൾപ്പെടെ ധരിച്ച് മാത്രമേ ഇത്തരം രോഗികളുടെ അടുത്തെത്താൻ പറ്റൂ. ഈയൊരു സാഹചര്യത്തിലാണ് റോബോട്ട് ശ്രദ്ധ നേടിയത്. ചൈനയിലാകാമെങ്കിൽ നമുക്കും ആകാമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് കേരളവും. കൂടുതൽ പോസിറ്റീവ് കേസുകളുള്ള കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിലെ ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ റോബോട്ടും രംഗത്തെത്തി.ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ […]

error: Protected Content !!