എക്സൈസ് സ്പെഷൽ സ്ക്വാഡ്റെയ്ഡ് ;160 ലിറ്റർ വാഷ് കണ്ടെടുത്തു
കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റിനർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ വ്യാപകമായ റെയ്ഡിൽ 160 ലിറ്റർ വാഷ് കണ്ടെടുത്ത് കേസാക്കി.പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കക്കോടി പൊതു കോറിയിൽ മൂന്ന് ബാരലുകളികളിലായി സൂക്ഷിച്ച 160 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്. ലോക്ക് ഔട്ടിനെ തുടർന്നുണ്ടായ അടിയന്തിര സാഹചര്യത്തിൽ സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന വ്യാപകമായ റെയ്ഡിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതിനോടകം നാലായിരത്തിലധികം ലിറ്റർ വാഷ് […]








