International Kerala

ലുലു ഗ്രൂപ്പ്: ഓഹരി വിറ്റെന്നും ഇല്ലെന്നും റിപ്പോർട്ട് : മാധ്യമ പ്രവർത്തകൻ നിസാർ ഒളവണ്ണ എഴുതുന്നു

പ്രമുഖ മലയാളി പ്രവാസി വ്യവസായി പത്മശ്രീ എം എ യൂസുഫലിയുടെ ലുലു ഇന്റർനാഷണലിന്റെ ഇരുപത് ശതമാനം ആസ്തി വിറ്റുവെന്ന റിപ്പോട്ട് വ്യവസായ ലോകത്ത് ഏറെ ചർച്ചയായിരിക്കുന്നു. എന്നാൽ ഓഹരി വിറ്റതായ വാർത്ത ലുലു ഗ്രൂപ്പ്‌ നിഷേധിച്ചിട്ടുമുണ്ട്. ന്യൂയോർക് കേന്ദ്രമായുള്ള ലോകപ്രശസ്ത മാർകറ്റിങ് വാർത്ത വിഭാഗമായ ബ്ലൂംബെർഗ് ആണ് അതിശയോക്തി നിറഞ്ഞ ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. അബുദാബി രാജകുടുംബാംഗവും റോയൽ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടറുമായ ശൈഖ് തഹ്‌നൂൻ ബിൻ സയിദ് അൽനിഹയാനാണ് നിക്ഷേപം നടത്തിയത്. ഒരു ബില്യൺ ഡോളർ, […]

Local

രക്ത ദാനവും ശുചീകരണ പ്രവർത്തിയും നടത്തി സാൻഡോസ്‌ കുന്ദമംഗലം

കുന്ദമംഗലം : കോവിഡ് 19 പശ്ചാത്തലത്തിൽ രക്ത ദാനത്തിൽ പങ്കാളികളായി മാതൃകാകപരമായ പ്രവർത്തനം കാഴ്ച്ച വെക്കുകയാണ് സാൻഡോസ്‌ കുന്ദമംഗലം ക്ലബ്. മുൻകാലങ്ങളിലും പ്രദേശത്തെ സാമൂഹിക ചുറ്റുപാടുകളിൽ ഇടപെടുന്ന ഈ കൂട്ടായ്മ കേരളത്തിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് രക്ത ധാനത്തിനായി മുൻപോട്ട് വന്നത്. ക്ലബ്ബ് പ്രസിഡന്റ് അഷ്റഫ്, സെക്രട്ടറി അസ്‌ലം, സജീവൻ, നവാസ്, ജാഫർ, കബീർ,നിസാർ, നൗഷാദ് തുടങ്ങിയവരാണ് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജ് രക്ത ബാങ്കിൽ എത്തി രക്ത ദാനം നടത്തിയത്. സംസ്ഥാനത്ത് നിലവിൽ രക്ത ക്ഷാമം […]

Kerala Local News

എക്സൈസ് സ്പെഷൽ സ്ക്വാഡ് റെയ്ഡ് ; 80 ലിറ്റർ വാഷ് കണ്ടെടുത്തു.

കോഴിക്കോട്: എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റിനർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ വ്യാപകമായ റെയ്ഡിൽ 80 ലിറ്റർ വാഷ് കണ്ടെടുത്ത് കേസെടുത്തു. പ്രിവന്റീവ് ഓഫീസർ ബിജുമോന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് എലത്തൂർ എരഞ്ഞിക്കാട്ട് പറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം പൂരത്തറ പൂഴയുടെ തീരത്ത് കുറ്റിക്കാടുകൾ കിടയിൽ നിന്ന് മൂന്ന് ബാരലുകളികളിലായി സൂക്ഷിച്ച 80 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്. കോഴിക്കോട് ഡെപ്പ്യൂട്ടി കമ്മീഷണർ അനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായ പരിശോധന നടത്തിയത് .ലോക്ക് ഡൗണിനെ […]

Kerala News

ബ്ലഡ് ബാങ്കുകളിലേക്ക് രക്തം നല്കാൻ തയ്യാറായി കേരള അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷൻ

കോഴിക്കോട് : ബ്ലഡ് ബാങ്കുകളിലേക്ക് രക്തം നല്കാൻ തയ്യാറായി കേരള അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷൻ. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺമൂലം ബ്ലഡ് ബാങ്കുകളിൽ രക്തത്തിൻ്റെ ലഭ്യത കുറവുണ്ടെന്ന കാര്യം നേരത്തെ മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. നിരവധി രോഗികൾക്ക് ബ്ലഡ് നൽകുന്നതിലെ കുറവ് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതിന്റെ ഭാഗമായി രക്തം നല്കാൻ മുൻപോട്ട് വന്നിരിക്കുകയാണ് കേരള അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷൻ. ‘നമ്മുടെ ചോര നൽകി ഒരാൾക്കെങ്കിലും ആശ്വാസം പകരാം” എന്ന ആശയം മുൻ […]

Local

അഡ്വ: ഷമീര്‍ കുന്ദമംഗലത്തിന്റെയും, അസീസ് ചേരിഞ്ചാലിന്റെയും നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

ലോക്ഡൗണില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായി അഡ്വ: ഷമീര്‍ കുന്ദമംഗലത്തിന്റെയും, അസീസ് ചേരിഞ്ചാലിന്റെയും നേതൃത്വത്തില്‍ പച്ചക്കറി വിതരണം ചെയ്തു. കോവിഡ് കാലത്ത് നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഇവര്‍ പച്ചക്കറി വിതരണം രണ്ടാം ഷട്ടമാണ് നടത്തിയത്. നേരത്തെ നിരവധി പേര്‍ക്ക് ഭക്ഷണ കിറ്റും കുട്ടികള്‍ക്ക് കിറ്റും ഇവരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്നു. 19, 15, വാര്‍ഡുകളിലെ വിവിധ ഭാഗങ്ങളിലായി 300 വീടുകളിലാണ് പച്ചക്കറി കിറ്റ് വിതരണം ചെയ്തത്. കുന്ദമംഗലം പൊന്നകം ജ്വല്ലറി ഉടമ ഷുഹൈബ് കുന്ദമംഗലം വിതരണത്തിന് തുടക്കം കുറിച്ചു. […]

Kerala

സംസ്ഥാനത്ത് വരുന്ന 5 ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ചിലയിടങ്ങളിൽ അടുത്ത അഞ്ചു ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, മലപ്പുറം വയനാട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് ആയിരിക്കും. കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഏപ്രിൽ 23 മുതൽ നാലു ദിവസത്തേക്ക് ഇടി മിന്നലോട് കൂടിയ മഴ ഉണ്ടാകുമെന്നു പറഞ്ഞിരുന്നു. രാജ്യത്ത് ഇത്തവണ മഴ സാധാരണ ഗതിയിൽ ലഭിക്കാനാണ് സാധ്യതയെന്നും അറിയിച്ചിരുന്നു. കേരളത്തിന് […]

Local

കോടഞ്ചേരിയില്‍ കലക്ടര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

കോടഞ്ചേരി പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ കൊറോണ രോഗം ഇന്നലെ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കോഴിക്കോട് ജില്ലാ കലക്ടര്‍ ശ്രീറാം സാംബശിവറാവു ഐ എ എസ് ഉത്തരവിറക്കി. പഞ്ചായത്തിലെ 13, 14 വാര്‍ഡുകളിലെ പൊതു പ്രവേശന റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി ഉത്തരവില്‍ പറയുന്നു. അവശ്യ വസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല. ഈ വാര്‍ഡുകളില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യ സഹായത്തിനല്ലാതെ വാര്‍ഡിന് പുറത്തേക്ക് സഞ്ചരിക്കുന്നതും, പുറത്തുള്ളവര്‍ ഈ വാര്‍ഡിനകത്തേക്ക് പ്രവേശിക്കുന്നതും […]

National

ബി.ജെ.പി വർഗീയതയുടെ വൈറസിനെ വ്യാപിപ്പിക്കുന്നു : സോണിയ ഗാന്ധി

രാജ്യം കൊറോണ വൈറസ് വ്യാപനഘട്ടത്തിൽ ഒറ്റ കെട്ടായി പ്രവർത്തിക്കുമ്പോൾ ബി.ജെ.പി വർ​ഗീയതയുടെയും വിദ്വേഷത്തിന്റെയും വൈറസിനെ വ്യാപിപ്പിക്കുകയാണെന്ന് ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിൽ കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി. രോഗം പടരുന്ന നിലവിലെ സാഹചര്യത്തിൽ വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചില്ലെന്നും കോൺഗ്രസ് മുന്നോട്ട് വെച്ച വിഷയങ്ങളിൽ ഒന്നും യാതൊരു പരിഗണനയും നൽകിയില്ലെന്നും അധ്യക്ഷ യോഗത്തിൽ അഭിപ്രായപ്പെട്ടു. നിലവിലെ രോഗികളുടെ വർധനവിൽ ആശങ്കയുണ്ടെന്നും ലോക്ക് ഡൗണിന്റെ ആഘാതം മയപ്പെടുത്തുന്നതിൽ സർക്കാരിന് വീഴ്ച വന്നെന്നും യോഗത്തിൽ പറഞ്ഞു. 12 […]

Local

റമസാനിലെ ദാനധർമ്മങ്ങളിൽ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകുക: കാന്തപുരം

കോഴിക്കോട് : റമസാനിൽ  ചെയ്യുന്ന ദാനധർമങ്ങളിൽ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മുഖ്യമന്ത്രി ചോദിച്ചത് ജനങ്ങൾക്ക് വേണ്ടിയാണ്. ഈ ലോക്ക്ഡൗൺ കാലത്ത് എത്രയോ കഷ്ടപ്പെടുന്ന ആളുകളാണ് നമ്മുടെ നാടുകളിൽ ഉള്ളത്. അവരെ സഹായിക്കാനും നമ്മുടെ നാടിന്റെ ക്ഷേമം ഉറപ്പു വരുത്താനും ഉള്ള പദ്ധതിയാണത്. പാവങ്ങളെ സഹായിക്കുന്നത് റമസാനിലെ ഏറ്റവും പുണ്യകരമായ കർമ്മമാണ്‌. അതിനാൽ, ദുരിതാശ്വാസ നിധിയിലേക്ക്  എല്ലാവരും സാധിക്കുന്ന വിധത്തിൽ സഹായങ്ങൾ […]

Local

അതിഥി തൊഴിലാളികള്‍ക്ക് ജില്ലയുടെ കൈത്താങ്ങ്

200 കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു കോവിഡ് 19 ന്റെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിഥി തൊഴിലാളി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തൊഴില്‍ വകുപ്പുമായി സഹകരിച്ച് കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ കലക്ടര്‍ സാംബശിവ റാവു കിറ്റ് വിതരണത്തിനുള്ള വാഹനം ഫഌഗ് ഓഫ് ചെയ്തു. ജില്ലയിലെ ഏഴു ലേബര്‍ സര്‍ക്കിളുകളിലുള്ള കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യധാന്യ കിറ്റും കുട്ടികള്‍ക്ക് കളിക്കോപ്പുകളും നല്‍കിയത്. ഏഴ് അസി. ലേബര്‍ ഓഫീസര്‍മാര്‍ മുഖനയാണ് വിതരണം നടത്തുന്നത്. നൊബേല്‍ സമ്മാന […]

error: Protected Content !!