Kerala News

ബ്ലഡ് ബാങ്കുകളിലേക്ക് രക്തം നല്കാൻ തയ്യാറായി കേരള അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷൻ

കോഴിക്കോട് : ബ്ലഡ് ബാങ്കുകളിലേക്ക് രക്തം നല്കാൻ തയ്യാറായി കേരള അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷൻ. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺമൂലം ബ്ലഡ് ബാങ്കുകളിൽ രക്തത്തിൻ്റെ ലഭ്യത കുറവുണ്ടെന്ന കാര്യം നേരത്തെ മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. നിരവധി രോഗികൾക്ക് ബ്ലഡ് നൽകുന്നതിലെ കുറവ് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതിന്റെ ഭാഗമായി രക്തം നല്കാൻ മുൻപോട്ട് വന്നിരിക്കുകയാണ് കേരള അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷൻ.

‘നമ്മുടെ ചോര നൽകി ഒരാൾക്കെങ്കിലും ആശ്വാസം പകരാം” എന്ന ആശയം മുൻ നിർത്തി കേരളത്തിലെ മുഴുവൻ അഡ്വക്കറ്റ് ക്ലർക്കുമാരും കുടുംബാഗങ്ങളും സർക്കാരിൻ്റെ വിവിധ ബ്ളഡ് ബാങ്കുകളിലേക്ക് രക്തം നല്കാനാണ് തീരുമാനം. കേരള അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷന്റെ എല്ലാ ജില്ലാ കമ്മറ്റികളും യൂണിറ്റ് കമ്മറ്റികളും പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ പി പി രാഘവൻ (ജനറൽ സെക്രട്ടറി), വി കെ രാജേന്ദ്രൻ (പ്രസിഡൻ്റ് ) എന്നിവർ ആഹ്വാനം ചെയ്തു. അസോസിയേഷന്റെ സന്നദ്ധത ഭാരവാഹികൾ മന്ത്രി എ കെ ബാലനെ ഇക്കാര്യം അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!