ലോക്ഡൗണില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായി അഡ്വ: ഷമീര്‍ കുന്ദമംഗലത്തിന്റെയും, അസീസ് ചേരിഞ്ചാലിന്റെയും നേതൃത്വത്തില്‍ പച്ചക്കറി വിതരണം ചെയ്തു. കോവിഡ് കാലത്ത് നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഇവര്‍ പച്ചക്കറി വിതരണം രണ്ടാം ഷട്ടമാണ് നടത്തിയത്. നേരത്തെ നിരവധി പേര്‍ക്ക് ഭക്ഷണ കിറ്റും കുട്ടികള്‍ക്ക് കിറ്റും ഇവരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്നു. 19, 15, വാര്‍ഡുകളിലെ വിവിധ ഭാഗങ്ങളിലായി 300 വീടുകളിലാണ് പച്ചക്കറി കിറ്റ് വിതരണം ചെയ്തത്. കുന്ദമംഗലം പൊന്നകം ജ്വല്ലറി ഉടമ ഷുഹൈബ് കുന്ദമംഗലം വിതരണത്തിന് തുടക്കം കുറിച്ചു. ഹാരിസ് കുഴിമയില്‍, അശോക് രാജ്, പ്രമോദ്, രാഹുല്‍, അതുല്‍, നൗഷാദ്, ജസീര്‍, ജസീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അഡ്വ: ഷമീര്‍ കുന്ദമംഗലത്തിന്റെയും, അസീസ് ചേരിഞ്ചാലിന്റെയും നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

