Local

കോടഞ്ചേരിയില്‍ കലക്ടര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

കോടഞ്ചേരി പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ കൊറോണ രോഗം ഇന്നലെ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കോഴിക്കോട് ജില്ലാ കലക്ടര്‍ ശ്രീറാം സാംബശിവറാവു ഐ എ എസ് ഉത്തരവിറക്കി. പഞ്ചായത്തിലെ 13, 14 വാര്‍ഡുകളിലെ പൊതു പ്രവേശന റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി ഉത്തരവില്‍ പറയുന്നു. അവശ്യ വസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല. ഈ വാര്‍ഡുകളില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യ സഹായത്തിനല്ലാതെ വാര്‍ഡിന് പുറത്തേക്ക് സഞ്ചരിക്കുന്നതും, പുറത്തുള്ളവര്‍ ഈ വാര്‍ഡിനകത്തേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ഈ വാര്‍ഡുകളില്‍ ഭക്ഷ്യ -അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ 8 മുതല്‍ 11 വരെയും, പൊതു വിതരണ സ്ഥാപനങ്ങള്‍ രാവിലെ 8 മുതല്‍ 2 വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളു. ഈ വാര്‍ഡുകളില്‍ വീടിന് പുറത്ത് ആള്‍ക്കൂട്ടം കൂടി നില്‍ക്കുന്നതും നിരോധിച്ചു.

മേല്പറഞ്ഞ വാര്‍ഡുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈരൂട് -പുതുപ്പറ്റ സഡക് റോഡ് (ഇളനീരക്കര) ല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചതായും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!