Local

രക്ത ദാനവും ശുചീകരണ പ്രവർത്തിയും നടത്തി സാൻഡോസ്‌ കുന്ദമംഗലം

കുന്ദമംഗലം : കോവിഡ് 19 പശ്ചാത്തലത്തിൽ രക്ത ദാനത്തിൽ പങ്കാളികളായി മാതൃകാകപരമായ പ്രവർത്തനം കാഴ്ച്ച വെക്കുകയാണ് സാൻഡോസ്‌ കുന്ദമംഗലം ക്ലബ്. മുൻകാലങ്ങളിലും പ്രദേശത്തെ സാമൂഹിക ചുറ്റുപാടുകളിൽ ഇടപെടുന്ന ഈ കൂട്ടായ്മ കേരളത്തിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് രക്ത ധാനത്തിനായി മുൻപോട്ട് വന്നത്. ക്ലബ്ബ് പ്രസിഡന്റ് അഷ്റഫ്, സെക്രട്ടറി അസ്‌ലം, സജീവൻ, നവാസ്, ജാഫർ, കബീർ,നിസാർ, നൗഷാദ് തുടങ്ങിയവരാണ് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജ് രക്ത ബാങ്കിൽ എത്തി രക്ത ദാനം നടത്തിയത്.

സംസ്ഥാനത്ത് നിലവിൽ രക്ത ക്ഷാമം നേരിടുന്ന സാഹചര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു പ്രവർത്തനത്തിലൂടെ നാടിനെ തന്നെ മാതൃകയാവുകയാണ് ഈ സംഘം. രക്തദാനത്തോടൊപ്പം കുന്ദമംഗലം കോടതി പരിസരവും പ്രധാന പാതയുടെ ഓരത്തായി സ്ഥാപിച്ച വാഷ് ബേസിൻ കൗണ്ടറുകൾ ശുചീകരണ പ്രവർത്തനങ്ങളും സംഘം നടത്തി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!