കോഴിക്കോട് : റമസാനിൽ ചെയ്യുന്ന ദാനധർമങ്ങളിൽ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മുഖ്യമന്ത്രി ചോദിച്ചത് ജനങ്ങൾക്ക് വേണ്ടിയാണ്. ഈ ലോക്ക്ഡൗൺ കാലത്ത് എത്രയോ കഷ്ടപ്പെടുന്ന ആളുകളാണ് നമ്മുടെ നാടുകളിൽ ഉള്ളത്. അവരെ സഹായിക്കാനും നമ്മുടെ നാടിന്റെ ക്ഷേമം ഉറപ്പു വരുത്താനും ഉള്ള പദ്ധതിയാണത്. പാവങ്ങളെ സഹായിക്കുന്നത് റമസാനിലെ ഏറ്റവും പുണ്യകരമായ കർമ്മമാണ്. അതിനാൽ, ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സാധിക്കുന്ന വിധത്തിൽ സഹായങ്ങൾ നൽകണമെന്ന് കാന്തപുരം പറഞ്ഞു.
റമസാനിലെ ദാനധർമ്മങ്ങളിൽ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകുക: കാന്തപുരം

