International News

അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു

ന്യുയോർക്ക്: അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. തിരുവല്ല സ്വദേശി ഏലിയാമ്മ ജോസഫ് ന്യുയോർക്കിൽ വെച്ചാണ് മരണപ്പെട്ടത്. നേരത്തെ ഇവരുടെ ഭർത്താവ് കെ ജെ ജോസഫും അദ്ദേഹത്തിന്റെ സഹോദരൻ ഈപ്പൻ ജോസഫും കോവിഡ് ബാധയെ തുടർന്ന് മരിച്ചിരുന്നു. ഇതോടെ ഒരു കുടുബത്തിലെ മൂന്ന് പേരാണ് മരണത്തിനു കീഴടങ്ങിയത്. ഇവരുടെ രണ്ട് മക്കൾക്കും രോഗം സ്ഥിരീകരിച്ച് ന്യൂയോർക്കിൽ ചികിത്സയിലാണ്. നിലവിൽ അമേരിക്കയിൽ മരണസംഖ്യ 52000 കടന്നു. രോഗികളുടെ എണ്ണത്തിലും രാജ്യത്ത് വൻ വർദ്ധനവാണ് കണ്ടു കൊണ്ടിരിക്കുന്നത്. വലിയ രീതിയിലുള്ള […]

News

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യുകയല്ല, മാറ്റിവെക്കുകയാണ് ചെയ്യുന്നത്; തോമസ് ഐസക്

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ശമ്പളം കട്ട് ചെയ്യുകയല്ല, മറിച്ച് മാറ്റിവെക്കുകയാണ് ചെയ്യുന്നത് എന്ന് ധനമന്ത്രി തോമസ് ഐസക്. ഇത് തിരികെ നല്‍കും. എപ്പോള്‍ തിരിച്ചുനല്‍കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ട്. തിരിച്ചുനല്കുന്നത് അതാത് സമയത്തെ സാമ്പത്തികസ്ഥിതി കൂടി പരിഗണിച്ചായിരിക്കുമെന്നും മന്ത്രി പറഞ്ഞു. 250 കോടി രൂപ മാത്രമാണ് ഏപ്രില്‍ മാസത്തെ വരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജീവനക്കാരുടെ ശമ്പളം കൊടുക്കാന്‍ പോലും വരുമാനമില്ല. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യുകയാണ് ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Local

ലോക്ഡൗണ്‍: ഹാര്‍ബറുകളിലെ മത്സ്യത്തിന് വന്‍ ഡിമാന്റ്

ഇടനിലക്കാരില്ലാതെ വിലനിശ്ചയം ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം നിയന്ത്രണ വിധേയമായി മത്സ്യബന്ധനം നടത്താന്‍ അനുമതി ലഭിച്ചതിനു ശേഷം ജില്ലയിലെ ഹാര്‍ബറുകളില്‍ മത്സ്യത്തിന് വന്‍ ഡിമാന്റ്. അതിരാവിലെ മത്സ്യബന്ധനം നടത്തി തിരിച്ചു വരുന്ന ചെറു തോണികളില്‍ നിന്നും മായം കലരാത്ത ശുദ്ധ മത്സ്യമാണ് ലഭിക്കുന്നത്. ജില്ലാ കളക്ടര്‍ ചെയര്‍മാനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറിയും മത്സ്യഫെഡ് ജില്ലാ മാനേജര്‍ അസി. സെക്രട്ടറിയും വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍, സര്‍ക്കാര്‍ നാമ നിര്‍ദ്ദേശം നല്‍കിയ ട്രേഡ് യൂണിയന്‍ […]

Kerala National News

രാജ്യത്ത്‌ കോവിഡ്‌ രോ​ഗികൾ 24000 കടന്നു: മരണം 778

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്‌ രോ​ഗികൾ 24000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55 പേർക്ക് കൂടി മരണപെട്ടു. ആകെ മരണം 778 ആയി. 1218 പേർക്കാണ് പുതുതായി ‌ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്രയിൽ രോഗികളുടെ 6817 ലെത്തി. സംസ്ഥാനത്ത് 18 പേർകൂടി മരിച്ചതോടെ ആകെ മരണം 301ആയി മുംബൈയിൽ 357 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു 11 പേർ മരിച്ചു.. ഗുജറാത്തിൽ മരണം 127 ആയി . കേരളം രോഗ ബാധിതരുടെ പട്ടികയിൽ 13 ആണ്. കഴിഞ്ഞ ദിവസം […]

Kerala News

വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീഴുന്നു ജനങ്ങൾ ആശങ്കയിൽ

കുന്ദമംഗലം: ചെത്ത് കടവ് ഒമ്പതാം വാർഡിലെ പേരടി നാഗത്താം കോട്ടയ്ക്കരികെ വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീഴുന്നതായി പരാതി. വർഷങ്ങളായി ഇവിടെ വസിക്കുന്ന ആയിരകണക്കിന് വവ്വാലുകൾ കഴിഞ്ഞ നാലു ദിവസങ്ങളിലായി തൊട്ടടുത്ത വാഴ തോട്ടങ്ങളിലും തോടുകളിലും വീട്ടു പരിസരങ്ങളിലും ചത്തു വീഴുന്നത് ശ്രദ്ധയിൽ പെട്ട പ്രദേശവാസികൾ അധികൃതരെ വിവരം അറിയിച്ചിരുന്നു. എന്നാൽ ഇതു വരെ ഇക്കാര്യത്തിൽ നടപടികളൊന്നും ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു. പേരടി താമസിക്കുന്ന അപ്പുക്കുട്ടൻ നായരുടെ കുടുംബ സമീപമുള്ള ഈ കോട്ടയിൽ വർഷാവർഷം നാഗപാട്ടുകൾ ഉൾപ്പടെ […]

National

കോവിഡ് കാലത്തെ മികച്ച പ്രവർത്തനത്തിന് കുടുംബശ്രീയ്ക്കും തപാൽ വകുപ്പിനും അഭിനന്ദനം

കോവിഡ് കാലത്തെ മികച്ച പ്രവർത്തനത്തിന് കുടുംബശ്രീയ്ക്കും തപാൽ വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. കുടുംബശ്രീയുടെ നേതൃത്വത്തിൽ സഹായ ഹസ്ത പദ്ധതി പ്രകാരം രണ്ടായിരം കോടി രൂപ പലിശരഹിത വായ്പ നടപ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. രണ്ടരലക്ഷം അയൽക്കൂട്ടം മുഖേന 32 ലക്ഷം കുടുംബങ്ങൾക്കാണ് വായ്പ ലഭിക്കുക. കമ്മ്യൂണിറ്റി കിച്ചനുകളിൽ 75 ശതമാനവും കുടുംബശ്രീ മുഖേനയാണ് നടത്തിയത്. ഇതിനു പുറമെ 350 ജനകീയ ഹോട്ടലുകളും തുടങ്ങി. സന്നദ്ധ സേനയിൽ അര ലക്ഷം കുടുംബശ്രീ അംഗങ്ങൾ രജിസ്റ്റർ ചെയ്തു. കോട്ടൺ […]

News

കേരളം വീണ്ടും മാതൃക: കാൻസർ ചികിത്സ ഇനി കന്യാകുമാരിയിലും

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരംഭിച്ച 22 കാൻസർ ചികിത്സാ കേന്ദ്രങ്ങൾക്ക് പുറമേ മുഖ്യമന്ത്രിയുടെ നിർദേശാനുസരണം തമിഴ്നാട്ടിലെ കന്യാകുമാരിയിലും ചികിത്സാ കേന്ദ്രം സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തമിഴ്നാട് സർക്കാരിന്റെ സഹകരണത്തോടെ തിരുവനന്തപുരം ആർ.സി.സി.യുടെ നേതൃത്വത്തിലാണ് കന്യാകുമാരി ജില്ലാ ആശുപത്രിയിയെ കാൻസർ ചികിത്സാ കേന്ദ്രമാക്കുന്നത്. കന്യാകുമാരിയിലേയും സമീപ ജില്ലകളിലേയും രോഗികൾക്ക് ഇത് ആശ്വാസകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. കന്യാകുമാരിയിലും സമീപ ജില്ലകളിൽ നിന്നും 560 പേരാണ് ആർ.സി.സി.യിൽ ചികിത്സയിലുള്ളത്. എന്നാൽ ലോക് ഡൗൺ […]

Kerala News

നഗര സഭകൾക്ക് പുറത്തുള്ള കടകൾ തുറക്കാം : കേന്ദ്രം

ഡൽഹി : നഗര സഭകൾക്ക് പുറത്തുള്ള ഗ്രാമീണ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ അല്ലാത്ത കടകൾക്കും തുറന്നു പ്രവർത്തിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കോവിഡ് രോഗ ബാധ പടർന്നു പിടിക്കുന്നത് കൂടുതലും നഗര പ്രദേശങ്ങളിൽ ആണെന്ന് ചൂണ്ടി കാണിച്ചാണ് പുതിയ പ്രഖ്യാപനം. കടകൾ സാമൂഹിക അകലം പാലിക്കണം, മാസ്ക് ധരിക്കണം, പകുതി ജീവനക്കാർ മാത്രം സ്ഥാപനങ്ങളിൽ ജോലിയ്ക്ക് എത്തിയാൽ മതിയെന്നുമുള്ള നിർദ്ദേശങ്ങളും കേന്ദ്രം മുന്നോട്ട് വെച്ചു. മാളുകൾ തുറക്കാൻ പാടില്ല . ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് നിലവിലെ സാഹചര്യം […]

Kerala News

ബസ്സ് ചാർജ് താൽകാലികമായി വർധിപ്പിക്കാൻ ഗതാഗത വകുപ്പിന്റെ ശുപാർശ

തിരുവനന്തപുരം : ബസ്സ് ചാർജ് താൽകാലികമായി വർധിപ്പിക്കാൻ സർക്കാരിനോട് ഗതാഗത വകുപ്പിന്റെ ശുപാർശ. റോഡ് നികുതിയിലും ഇന്ധന നികുതിയിലും ഇളവ് നൽകണമെന്നും ശുപാർശയിൽ പറയുന്നു. സാമൂഹിക അകലം പാലിച്ചു കൊണ്ട് യാത്ര നടത്തേണ്ട സാഹചര്യത്തിൽ ബസുടമകളുടെ ആവിശ്യം കണക്കിലെടുതാണ് ഇത്തരമൊരു ശുപാർശ. സർക്കാർ ഉത്തരവ് പ്രകാരം കോവിഡ് പശ്ചാത്തലത്തിൽ രണ്ടു പേർ ഇരിക്കേണ്ട സീറ്റിൽ ഒരാൾ വീതം എന്ന രീതിയിൽ സർവീസ് നടത്തുമ്പോൾ വാഹനത്തിൽ ഇന്ധന തുക പോലും ലഭ്യമാകില്ല എന്ന കാര്യം കഴിഞ്ഞ ദിവസം ബസ്സുടമകൾ […]

Kerala News

ജില്ലയിൽ 1116 പേര്‍കൂടിനിരീക്ഷണത്തില്‍ നിന്ന് ഒഴിവായി

കോഴിക്കോട്: കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് 1116 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 21,178 ആയി. 1680 പേരാണ് നിരീക്ഷണത്തില്‍ ബാക്കിയുള്ളത്. ഇന്ന് പുതുതായി വന്ന 17 പേര്‍ ഉള്‍പ്പെടെ ആകെ 48 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 5 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ജില്ലയില്‍ ഒരു തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ ആകെ 24 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. […]

error: Protected Content !!