150 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി
കുന്ദമംഗലം : സംസ്ഥാനത്ത് വ്യാജ മദ്യവേട്ട തുടരുന്നു . അസിസ്റ്റന്‍ഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ .കെ.പി.ഹരീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കുന്ദമംഗലം കൂഴക്കോട് – കൂടാലില്‍ കടവ് ഭാഗത്ത് നടത്തിയ റെയ്ഡില്‍ ചാരായം നിര്‍മ്മിക്കുന്നതിനായി പാകപ്പെടുത്തിയ 150 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി കേസെടുത്തു. പുഴയുടെ പുറമ്പോക്കില്‍ കുഴച്ചിട്ട 75 ലിറ്റര്‍ വീതം കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക്ക് ബാരലുകളിലാണ് വാഷ് ഉണ്ടായിരുന്നത്. വാറ്റുപകരണങ്ങള്‍ പുഴയില്‍ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു. റെയ്ഡില്‍ പ്രിവന്‍റീവ് ഒഫീസര്‍ വി.പി.ശിവദാസന്‍ , സിവില്‍ […]









