Kerala News

“ദൈവത്തിന്റെ സ്വന്തം നാട്” വിട്ടു പോകാൻ മടിച്ച് വിദേശികൾ

കോഴിക്കോട് : സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകാൻ വിദേശത്തും അയൽ സംസ്ഥാനത്തും ആളുകൾ ദിനം പ്രതി സർക്കാരുകളോട് അപേക്ഷിക്കുമ്പോൾ. ദൈവത്തിന്റെ സ്വന്തം നാട് വിട്ട് സ്വദേശത്തേക്ക് മടങ്ങാൻ രണ്ടു സ്വിറ്റ്സർലണ്ടുകാരായ വിദേശികൾക്ക് തോന്നിയിരുന്നില്ല. തിരിച്ച് നാട്ടിലേക്കു മടങ്ങുമ്പോയാണ് കൊടുവള്ളി മാനിപുരം പ്രണവം ആയുർവേദ ചികിൽസാലയത്തിൽ കോവിഡ് 19 പൊട്ടിപുറപ്പെടുന്നതിന് മുമ്പ് ചികിൽസക്ക് വന്ന വിദേശികൾ ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് പ്രതിരോധത്തിൽ ലോകം തന്നെ മാതൃകയാക്കുന്ന കേരള മോഡലിനെ ഏറെ പ്രശംസിക്കുന്ന ഇവർ ഗ്രാമീണ മേഘലയിലെ ആരോഗ്യ സംവിധാനങ്ങളുടെ […]

Local

വ്യാജവാറ്റ് നിര്‍മിക്കാനുപയോഗിക്കുന്ന വാഷ് പിടിച്ചെടുത്തു

കോഴിക്കോട് താലൂക്കില്‍ നീലേശ്വരം തോട്ടത്തിന്‍കടവ് പുഴപ്പാലിയില്‍ കുറ്റിക്കാടുകള്‍ക്ക് സമീപം ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 100 ലിറ്റര്‍ വാഷ് കുന്ദമംഗലം എക്‌സൈസ് റേഞ്ചിലെ പ്രിവന്ര്‍റീവ് ഒഫീസര്‍ വി.പി.ശിവദാസനും പാര്‍ട്ടിയും റെയ്ഡില്‍ കണ്ടെടുത്തു. പുഴക്കരയില്‍ രണ്ട് ബാരലുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു വാഷ് ഉണ്ടായിരുന്നത്. പാര്‍ട്ടിയില്‍ സിവില്‍ എക്‌സൈസ് ഒഫീസര്‍മാരായ നിഷാന്ത്.എം.കെ ,അഖില്‍.വി , വനിത സിവില്‍ എക്‌സൈസ് ഒഫീസറായ ലതമോള്‍.കെ.എസ് , എക്‌സൈസ് ഡ്രൈവര്‍ കെ.ജെ എഡിസണ്‍ എന്നിവരും പങ്കെടുത്തു.

Kerala News

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1543 പുതിയ രോഗ ബാധിതർ അകെ മരണം 934

ന്യൂ ഡൽഹി : ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1543 പുതിയ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 29,435 ആയി വർധിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായാണെന്നാണ് ഈ കണക്കുകൾ വ്യക്താക്കുന്നത്. 62 പേരാണ് കഴിഞ്ഞ ദിവസം മാത്രം മരണപ്പെട്ടത്. മരണ സംഖ്യ രാജ്യത്ത് ഇതോടെ 934 ആയി. 6869 പേരാണ് രോഗം ബേധമായി ആശുപത്രി വിട്ടത് . രോഗമുക്തി നേടിയവരുടെ ശതമാന കണക്ക് രാജ്യത്ത് 23.33 ആണ്. അതെ […]

Kerala News

കോട്ടയവും ഇടുക്കിയും റെഡ് സോണിൽ

തിരുവനന്തപുരം : ആശ്വസിക്കാനാവാതെ കോട്ടയവും ഇടുക്കിയും. നേരത്തെ തുടർച്ചയായ ദിവസങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യാതിരുന്ന ജില്ലകളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ. റിസൾട്ട് ആകെ മാറി മറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത് രോഗികളിൽ ഭൂരി ഭാഗവും ഈ രണ്ടു ജില്ലകളിലാണ് ഇതോടെ സർക്കാർ കോട്ടയം ഇടുക്കി ജില്ലകളെ റെഡ് സോൺ ആയി പ്രഖ്യാപിച്ചു. ഇതോടെ പരിശോധന കർശനമാക്കി . എറണാകുളം, കോട്ടയം ജില്ലാ അതിർത്തി അടയ്ക്കാൻ കലക്ടർ എസ്.സുഹാസ് ഉത്തരവിട്ടു. പ്രത്യേക […]

പോലീസ്പരിശോധന കർശനമാക്കി രാത്രി 12 മണിക്ക് കറങ്ങി നടന്ന രണ്ട്പേർ ക്കെതിരെ കേസ്സെടത്തു

കു​ന്നമം​ഗ​ലം: പ്ര​ദേ​ശ​ത്ത് വീ​ണ്ടും ബ്ലാ​ക്ക്മാ​ൻ ശ​ല്യം എന്ന നവ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന കർശനമാക്കിയിരുന്നു. രാത്രിപുറത്തിറങ്ങി നടക്കരുതെന്ന് പോലീസ് മുന്നറിയിപ്പും ഉണ്ടായിരുന്നു. ഇത് വകവെക്കാതെ രാത്രി 12 മണിക്ക് കറങ്ങി നടന്ന രണ്ട് പേർക്കെതിരെ കുന്ദമംഗലം പോലീസ് കേസ്സെടുത്തു. ചെത്തു കടവ് സ്വദേശികളായ രണ്ട് പേർക്കെതിരെയാണ് കേസ്സെടുത്തത്.കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവ് ഓഡിയോവിലൂടെ രാത്രി കാലങ്ങളിൽ കറങ്ങി നടക്കെരുതെന്ന് ഇന്നലെ പോലീസ് നിർദ്ദേശമുണ്ടെന്ന് അറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിൽ പട്രോളിംഗ് ശക്തമാക്കുമെന്ന് കുന്ദമംഗലം […]

എക്സൈസ് സ്പെഷൽ സ്ക്വാഡ് റെയ്ഡ് തുടരുന്നു: 105 ലിറ്റർ വാഷ് പിടിച്ചെടുത്തു; പ്രതിക്കെതിരെ കേസെടുത്തു

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻറ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ കുന്ദമംഗലം അംശം പിലാശ്ശേരി ദേശത്ത് നെല്ലരിക്കൻ കണ്ടിയിൽ ചന്ദ്രൻ മകൻ അനിൽ കുമാറിൻ്റെ പേരിൽ 105 ലിറ്റർ വാഷ് സൂക്ഷിച്ച് വച്ചതിന് സർക്കിൾ ഇൻസ്പെക്ടർ പി.സജിത്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ ഷംസു എളമരത്തിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് വീടിനടുത്ത് വച്ച് വാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കണ്ടെത്തിയത്.പ്രതി കുറച്ച് കാലമായി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടിപ്പോയതിനാൽ അറസ്റ്റ് […]

Local

മൈസൂരുവിലേക്ക് കാല്‍നടയായി പോവാന്‍ ശ്രമിച്ച പഞ്ചാബ് സ്വദേശിയെ തിരിച്ചയച്ച് പോലീസ്

മൈസൂരുവിലേക്ക് കാല്‍നടയായി പോവാന്‍ ശ്രമിച്ച അതിഥി തൊഴിലാളിയെ പോലീസ് തിരിച്ചയച്ചു. പഞ്ചാബ് സ്വദേശി ആയ പ്രകാശ് സിംഗ(20) നെയാണ് മൈസൂരിലേക്ക് കാല്‍നടയായി പോവാന്‍ ശ്രമിക്കവേ കുന്നമംഗലം പത്താം മൈലില്‍ വച്ചു നാട്ടുകാരനായ ഒ.സലീം വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തി തിരിച്ചയച്ചത്. സ്ഥലത്ത് എത്തിയ കുന്നമംഗലം ജനമൈത്രി ബീറ്റ് ഓഫിസര്‍ വിജേഷ്, പോലീസ് ട്രെയിനി വിഷ്ണു എന്നിവര്‍ കാര്യങ്ങള്‍ തിരക്കുകയും ഇയാള്‍ കേരളത്തില്‍ വന്നിട്ട് 50 ദിവസം ആയെന്നും കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ അടുത്തുള്ള ഇന്റര്‍നാഷണല്‍ ലോഡ്ജില്‍ […]

Local

കുടിവെള്ള കിണറില്‍ വിഷവസ്തുക്കള്‍ ഒഴിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം; സി.പി.എം

കുന്നമംഗലം പൊയ്യയില്‍ നീര്‍വേലി ഇല്ലം ശ്രീകുമാറിന്റെ കുടിവെള്ള കിണറില്‍ വ്യാജ മദ്യം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വാഷ്(കോട )ഒഴിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സി.പി.എം. വിഷ വസ്തുക്കള്‍ ഒഴിച്ചതോടെ വെള്ളം ഉപയോഗശൂന്യമായ നിലയിലാണ്. ഇത് സംബന്ധിച്ചു കുന്നമംഗലം പോലിസില്‍ പരാതി നല്കിയിട്ടിട്ടുണ്ട്.കുന്നമംഗലം എസ്. ഐ. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉള്ള സ്‌ക്വാഡ് സ്ഥലം സന്ദര്‍ശിക്കുകയും കുടിവെള്ള സാമ്പിള്‍ ടെസ്റ്റ് നടത്തുന്നതിനായി ശേഖരിക്കുകയും ചെയ്തു. ഏകദേശം 100 മീറ്റര്‍ ചുറ്റളവില്‍ നിന്നു വ്യാജമദ്യം കഴിഞ്ഞ ദിവസം പിടികൂടിയി രുന്നു . കൂടാതെ […]

Local

വെള്ളന്നൂര്‍ ആയുര്‍രക്ഷാ ക്ലിനിക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ആയുര്‍ രക്ഷാ ക്ലിനിക്ക് പ്രതിരോധമരുന്നുകള്‍ കൈമാറി. വെള്ളന്നൂര്‍ ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി. കെ. ഷാഹിനയുടെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കോഴിക്കോട് പ്രതിനിധി ഡോ.സയന, ഡോ. ഹരിശങ്കര്‍ എന്നിവരുടെ പങ്കാളിത്തയാണ് ആയുര്‍വേദ പ്രതിരോധമരുന്നുകള്‍ കൈമാറിയത്. ആര്‍. ആര്‍. ഡി. വോളന്റീര്‍സ്, ആശ വര്‍ക്കേഴ്‌സ്, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ക്കായി പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ബീന […]

Local

മാധ്യമ പ്രവർത്തകർക്ക് മാസ്ക്, സാനിറ്റൈസർ കിറ്റ് നൽകി

കുന്ദമംഗലം: ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്  അസോസിയേഷൻ  ജില്ലാ കമ്മിറ്റി,  മാധ്യമപ്രവർത്തകർക്ക് മാസ്ക്, സാനിറ്റൈസർ അടങ്ങിയ കിറ്റ് നൽകി. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് ഡോ.സഹീർ അലിയിൽ കുന്ദമംഗലം പ്രസ് ക്ലബ്ബ് സെക്രട്ടറി പി മുഹമ്മദ് കിറ്റ് ഏറ്റുവാങ്ങി.കോവിഡ്- 19  സ്വയം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനെ കുറിച്ച് ബോധവൽക്കരണം നടത്തി. ജില്ലാ സെക്രട്ടറി ഡോ: പി സി മനോജ് കുമാർ, ഡോ: ബൽരാജ് ഡോ: സൈഫുദ്ധീൻ  ചടങ്ങിൽ സംബന്ധിച്ചു

error: Protected Content !!