Local

സൈക്കിള്‍ വാങ്ങാനായി കൂട്ടിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

കോഴിക്കോട് ഒളവണ്ണ കൊടിനാട്ട്മുക്ക് സ്വദേശി ലിപിന്‍ ദാസിന്റെ മക്കളായ അലന്‍ ജോസ് (8), അവന്തിക (നാലര) എന്നിവര്‍ സൈക്കിള്‍ വാങ്ങാനായി കൂട്ടി വച്ച 2000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കലക്ടറുടെ ചേംബറില്‍ രക്ഷിതാവിനൊപ്പം നേരിട്ടെത്തിയ ഇരുവരും ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് തുക കൈമാറി. കുന്ദമംഗലം അയോധ്യ നഗറിനടുത്ത് ഇട്ടിത്തൊടുകയില്‍ പ്രഥാപന്റെ വീട്ടിലെ മാവ്, തെങ്ങ്, പ്ലാവ്, കവുങ്ങ് എന്നിവ പൊട്ടിവീണു. കനത്ത ചുഴലിക്കാറ്റിലാണ് മരങ്ങള്‍ വീണത്.

ശക്തമായ കാറ്റും മഴയിലും കുന്ദമംഗലത്ത് നിരവധി മരങ്ങള്‍ കടപുഴകി

ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റും മഴയിലും കുന്ദമംഗലത്ത് നിരവധി മരങ്ങള്‍ കടപുഴകി. മരങ്ങള്‍ വീണ് നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. പിലാശ്ശരി വാഴപ്പറമ്പില്‍ കടയുടെ മുകളില്‍ മരംവീണു, കളരിക്കണ്ടിയില്‍ വീടിന് മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി. പിലാശ്ശേരിയില്‍ പുതുതായി ഉണ്ടാക്കിയ റോഡില്‍ മണ്ണും ചളിയും ഒലിച്ചിറങ്ങി ഗതാഗതത്തിന് തടസ്സമാവുന്ന രീതിയിലായി. കുന്ദമംഗലത്ത് ഐഐഎംകെയുടെ അടുത്ത് മരക്കൊമ്പ് വീണ് ഇലട്രിക് ലൈനിന് കേടുപാട് സംഭവിച്ചു. ചൂലാംവയലില്‍ വീടിന് മുകളില്‍ കവുങ്ങ് വീണ് കേടുപാടുകള്‍ സംഭവിച്ചു, കുന്ദമംഗലം താളിക്കുണ്ട് ചാലില്‍ മോഹന്‍ […]

Kerala Local

റേഷൻ കാർഡില്ലാത്തവർക്ക് അപേക്ഷ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ കാർഡ്

തിരുവനന്തപുരം : റേഷൻ കാർഡില്ലാത്ത കാരണം ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി സർക്കാർ. അർഹതയുള്ളവർക്ക് ഇതു വരെ റേഷൻ കാർഡുകൾ ലഭിച്ചിട്ടില്ലയെങ്കിൽ നിലവിൽ അക്ഷയ സെന്റർ വഴി അപേക്ഷ നൽകാവുന്നതാണ്. കുടുംബങ്ങളുടെ ‌ അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം കാർഡ് ലഭ്യമാകും . സർക്കാർ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ റേഷൻ കാർഡില്ലാത്തതിനാൽ പലർക്കും വാങ്ങാൻ കഴിയാത്തതിനാലാണ്‌ നടപടി. സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവർ ആധാർ കാർഡുമായി അപേക്ഷ നൽകണം. രേഖകളുടെ ആധികാരികത ഉറപ്പാക്കാനായില്ലെങ്കിൽ സത്യവാങ്മൂലം എഴുതിവാങ്ങി താൽക്കാലിക കാർഡ്‌ നൽകും. ഈ രീതിയിൽ […]

Kerala News

വയനാട്ടിൽ നിയന്ത്രണം കടുപ്പിച്ചു മാസ്ക് ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ

വയനാട് : സംസ്ഥാനത്ത് കൊറോണ ഭീതി തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ നടപടികൾ കടുപ്പിച്ച് വയനാട് ജില്ല. പ്രദേശത്ത് പൊതു ഇടത്തിൽ മാസ്ക് ധരിക്കാത്തവർക്ക് 5000 രൂപ പിഴ നൽകാനാണ് പുതിയ തീരുമാനം. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. നിയന്ത്രണം ലംഘിക്കുന്ന പിഴ അടച്ചില്ലായെങ്കിൽ കേരള പൊലീസ് ആക്ട് 118 ( ഇ ) പ്രകാരം കേസുടുക്കാനും തീരുമാനം. 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. റേഷന്‍കടകള്‍, മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ ജോലിക്കാരും […]

Kerala News

സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റി വെയ്ക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡിനെ തുടർന്നുള്ള സാമ്പത്തികപ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കുന്നതിനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം. ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നതിന് സർക്കാർ നേരത്തേ പുറപ്പെടുവിച്ച ഉത്തരവിന് നിയമപരമായി പിൻബലമില്ലെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചതിനെ തുടർന്ന്, കേരള ഡിസാസ്റ്റർ ആൻഡ് പബ്ലിക് എമർജൻസി സ്‌പെഷ്യൽ പ്രൊവിഷൻസ് ആക്ട് അനുസരിച്ചാണ് തീരുമാനം. ആക്ട് പ്രകാരം ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം വരെ മാറ്റിവെയക്കാൻ സർക്കാരിന് അധികാരമുണ്ട്. തുക എപ്പോൾ തിരിച്ചു നൽകുമെന്ന കാര്യം 6 മാസത്തിനു ശേഷം […]

Local News

വവ്വാലുകൾ ചത്തു വീണ സംഭവത്തിൽ തുടർ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തി

കുന്ദമംഗലം : വവ്വാലുകൾ ചത്തു വീണ സംഭവത്തിൽ തുടർ പരിശോധനയ്ക്കായി മൃഗ സംരക്ഷണം ,ഹെൽത്ത് ,ഫോറെസ്റ്റ്, എന്നീ വകുപ്പിലെ ഉദ്യാഗസ്ഥർ ചാത്തമംഗലം നാഗത്താം കോട്ടയിലെത്തി. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് സ്രവ പരിശോധന നെഗറ്റീവ് ആയിരുന്നു. ഇതിന്റെ ഭാഗമായി സംഭവ സ്ഥലത്തെ നിലവിലെ സാഹചര്യം വിലയിരുത്തനാണ് ഫോറസ്റ്റ് വിഭാഗം ഉദ്യോഗസ്ഥർ എത്തി ചേർന്നത്. ഫലത്തെ സാധൂകരിക്കുന്ന രീതിയിലുള്ള അവസ്ഥയാണ് സംഭവ സ്ഥലത്തുള്ളതെന്നും പേടിക്കേണ്ട സാഹചര്യം ഒന്നും തന്നെയില്ലെന്നും അധികൃതർ അറിയിച്ചു. ഫല വർഗ്ഗങ്ങൾ കഴിച്ച് ജീവിക്കുന്ന ഇനത്തിൽ പെട്ട […]

Kerala Local National News

കൂവി പായാതെ തീവണ്ടി….

ന്യൂ ഡൽഹി: ആളൊഴിഞ്ഞ പ്ലാറ്റ് ഫോമുകൾ, നിലച്ചു പോയ അറിയിപ്പ് ശബ്‍ദങ്ങൾ, കച്ചവടങ്ങൾ, തിരക്കേറിയ ജീവിതത്തിനടയിൽ വേഗത്തിൽ ലക്ഷ്യ സ്ഥാനത്ത് സുരക്ഷിതമായി തുച്ഛമായ തുകയ്ക്ക് ജനങ്ങളെ വഹിച്ച് യാത്ര പോയ കാലം നിശ്ചലമായിട്ട് 33 ദിവസങ്ങൾ പിന്നിട്ടു. ഇപ്പോൾ ഇടയ്‌ക്കെത്തുന്ന ചരക്കു വാഹനങ്ങളുടെ ശബ്ദം മാത്രം അലയടിക്കുന്ന ശബ്ദം കേൾക്കാം. ഇന്ത്യയിലെ പൊതു ജനങ്ങൾ ഏറെ ആശ്രയിച്ചിരുന്ന റെയിൽവേ ഗതാഗതം കോവിഡ് പശ്ചാത്തലത്തിൽ എങ്ങനെയെന്ന് പരിശോധിച്ച് നോക്കാം. മാർച്ച് 25 ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മുഴുവൻ പൊതു […]

Local

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ (53) അന്തരിച്ചു

വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ (53) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്.

Local

കോവിഡ് 19: ജില്ലയില്‍ 33 പേര്‍ കൂടി നിരീക്ഷണം പൂര്‍ത്തിയാക്കി

കോഴിക്കോട് ജില്ലയില്‍ ഇന്നലെ 33 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 21,998 ആയി. 1021 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. ഇന്ന് പുതുതായി വന്ന 16 പേര്‍ ഉള്‍പ്പെടെ ആകെ 53 പേരാണ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇന്നലെ 44 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 927 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 868 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 838 എണ്ണം നെഗറ്റീവ് ആണ്. ഇപ്പോള്‍ […]

National

ഇന്ത്യയില്‍ കോവിഡ് മരണം ആയിരം കടന്നു

ഇന്ത്യയില്‍ കോവിഡ് മരണം ആയിരം കടന്നു. 24 മണിക്കൂറിനിടെ 73 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1007 ആയി. മഹാരാഷ്ട്രയില്‍ മാത്രം മരണം 400 ആയി. കൊറോണ രോഗബാധിതരുടെ എണ്ണവും വര്‍ധിച്ചു. രാജ്യത്തെ രോഗബാധിതര്‍ 31,000 കടന്നു. 31,332 പേരാണ് ഇതുവരെ രോഗബാധിതരായിട്ടുള്ളത്. 1897 പുതിയ കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 7695 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകമാകെ 31,37,761 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. മരണസംഖ്യ രണ്ടേകാല്‍ ലക്ഷം […]

error: Protected Content !!