News

ഷൈലജ ടീച്ചര്‍ നിര്‍ദേശിച്ചു; അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കി ആസ്റ്റര്‍ മിംസ്

കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ ശ്രദ്ധേയ പ്രവർത്തനം കൊണ്ട് മാതൃകയാവുകയാണ് ആസ്റ്റർ മിംസ്. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കിയും,ആന്‍ജിയോഗ്രാഫി പരിശോധന സൗജന്യമാക്കിയും സാധാ ജനവിഭാഗങ്ങൾക്ക് സഹായമാവുകയാണ് സ്ഥാപനം അടിയന്തരമായി അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമുള്ളവരും എന്നാല്‍ നിലവിലെ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ നിര്‍വ്വഹിക്കുവാന്‍ സാധിക്കാത്തവരുമായ നിര്‍ധനരായ രോഗികളുടെ കാര്യത്തില്‍ പ്രത്യേക ഇടപെടല്‍ നടത്തണമെന്ന ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ നിര്‍ദ്ദേശം പരിഗണിച്ച് പ്രത്യേക നിരക്കില്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍വ്വഹിക്കാനാണ് കോഴിക്കോട് […]

News

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പുനരുജ്ജീവന പദ്ധതി തയാറാക്കും- മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പുനരുജ്ജീവന പദ്ധതി തയാറാക്കാൻ വകുപ്പു സെക്രട്ടറിമാർക്ക് ചുമതല നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങൾ, കൃഷി, വ്യവസായം, മൃഗസംരക്ഷണം, ഐടി, ഫിഷറീസ്, ടൂറിസം തുടങ്ങിയ മേഖലകളിൽ ഉണ്ടായ തിരിച്ചടികളും പുതിയ പ്രതിസന്ധികളും മറികടക്കുക പെട്ടെന്ന് സാധ്യമല്ല. അതത് മേഖലകളിലെ വിദഗ്ധരുമായി ചർച്ച ചെയ്ത് വിശദമായ പുനരുജ്ജീവന പദ്ധതി തയ്യാറാക്കണം. ഓരോ വകുപ്പിന്റെയും പദ്ധതികൾ പ്രത്യേകമായി തയ്യാറാക്കും. അവ സമാഹരിച്ച് സംസ്ഥാത്തിന്റെയാകെ പദ്ധതിക്ക് രൂപം നൽകും. ഇതിനുപുറമെ ആസൂത്രണ ബോർഡ് […]

Local

വിവരങ്ങൾ മനസ്സിലാക്കാതെയുള്ള മത്സ്യവിപണന പരാതികൾക്ക് അടിസ്ഥാനമില്ല- മന്ത്രി

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആൾക്കൂട്ടം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ  ഹാർബറുകളിൽ നടപ്പാക്കി വരുന്ന മത്സ്യ വിപണനത്തിനെതിരെയുള്ള ആക്ഷേപങ്ങൾ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാത്തതുകൊണ്ടാണെന്ന് മത്സ്യബന്ധന-ഹാർബർ എൻജിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ഇതുവരെ ലഭിക്കാത്ത ഉയർന്ന വിലയാണ് ഇപ്പോൾ ലഭിക്കുന്നത്.  ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കിയതിലൂടെയാണ് ഇത് സാദ്ധ്യമാക്കി തീർത്തത്. ഒരാഴ്ചത്തെ വിലയുടെ അടിസ്ഥാനത്തിലുള്ള ശരാശരി വിലയാണ് മത്സ്യത്തിനായി ഹാർബർ മാനേജ്മെന്റ് സൊസൈറ്റി നിശ്ചയിക്കുന്നത്. ഇത് പ്രായോഗികല്ലെന്നുള്ള വാദം ശരിയല്ല. വിവിധ […]

ചേലൂർ തട്ടാരക്കൽ ഗംഗാധരൻ (റിട്ടേ. ചാത്തമംഗലം ജി എൽ പി സ്കൂൾ പ്രധാന അധ്യാപകൻ) (82) നിര്യാതനായി

കുന്ദമംഗലം: ചെത്തുകടവ് ചേലൂർ തട്ടാരക്കൽ ഗംഗാധരൻ (റിട്ടേ. ചാത്തമംഗലം ജി എൽ പി സ്കൂൾ പ്രധാന അധ്യാപകൻ) (82) നിര്യാതനായി. ഭാര്യ സത്യഭാമ. മക്കൾ രാജീവ്‌ (മാനേജർ മുത്തൂറ്റ് ഫിനാൻസ് കല്ലായി ,സജീഷ് (ചോലമണ്ഡലം ഫിനാൻസ്),ജിജി. മരുമക്കൾ പ്രഭാകരൻ(പ്രീത ജ്വല്ലറി ചെട്ടിപ്പടി), സ്മിത, പ്രബിത. സംസ്കാരം നാളെ (29 ഏപ്രിൽ 2020) ഉച്ചക്ക് 12 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.

Trending

സംസ്ഥാനത്ത് ഹോട്സ്പോട്ടുകളുടെ എണ്ണം വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് രോഗികളെ സ്ഥിരീകരിക്കുന്ന സഹചര്യത്തിൽ ഹോട് സ്പോട്ടുകളുടെ എണ്ണം വർധിപ്പിച്ചു. പുതുതായി ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, എടവട്ടി പഞ്ചായത്തുകള്‍, കോട്ടയം ജില്ലയില്‍ മേലുകാവ് പഞ്ചായത്ത്, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, മലപ്പുറത്ത് കാലടി പഞ്ചായത്ത്, പാലക്കാട് ആലത്തൂര്‍ പഞ്ചായത്ത് എന്നിവ ഉൾപ്പെടുത്തി കോവിഡ് 19 അവലോകനയോഗത്തിന് ശേഷമാണ് പ്രഖ്യാപനം നേരത്തെ ഇളവുകൾ പ്രഖ്യാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ ലോക്ക്ഡൗണ്‍ സാഹചര്യം പൂര്‍ണമായി […]

Kerala

കാസർഗോഡ് ജനറൽ ആശുപത്രിയിലെ മുഴുവൻ കോവിഡ് രോഗികളും രോഗമുക്തർ അഭിനന്ദിച്ച് മുഖ്യമന്ത്രി

കാസർഗോഡ്: ജില്ലയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിച്ച മുഴുവൻ കോവിഡ് രോഗികളും രോഗ മുക്തരായി. കാസർഗോഡിന് ആശ്വാസകരമാണ് ഈ വാർത്ത. 89 രോഗികളാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് അവസാന രോഗി ഇന്നാണ് ഡിസ്ചാർജ് ചെയ്തത്. ഇന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ രണ്ടു പേർക്ക് വീതമാണ് രോഗംബേധമായത്. ജനറൽ ആശുപത്രിയിൽ പ്രവർത്തിച്ച മുഴുവൻ ആരോഗ്യ പ്രവർത്തകരെയും മുഖ്യമന്ത്രി പിണറായി വിജയൻ പത്ര സമ്മേളനത്തിലൂടെ അഭിനന്ദനം അറിയിച്ചു. ജില്ലയിൽ ഇതുവരെ 175 പേർക്കാണ് അസുഖം സ്ഥിരീകച്ചത്. ഇന്ന് ദിവസങ്ങൾക്കു ശേഷം ജില്ലയിൽ […]

Local

എക്സൈസ് സ്പെഷൽ സ്ക്വാഡ് റെയ്ഡ് തുടരുന്നു: 100 ലിറ്റർ വാഷ് പിടിച്ചെടുത്തു; പ്രതിക്കെതിരെ കേസെടുത്തു

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻറ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ കൊമ്മേരി എരവത്ത് കുന്ന് അമ്മഞ്ചേരി മീത്തൽ ചന്ദ്രകാന്തത്തിൽ ഗണേഷ്.ആർ എന്നയാളുടെ പേരിൽ 100 ലിറ്റർ വാഷ് സൂക്ഷിച്ച് വച്ചതിന് സർക്കിൾ ഇൻസ്പെക്ടർ പി.സജിത്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് വീടിനടുത്ത് വച്ച് വാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കണ്ടെത്തിയത്.പ്രതി കുറച്ച് ദിവസമായി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല […]

Kerala

സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ 3 പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ വിദേശത്ത് നിന്നും വന്നവരാണ്. രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇന്ന് നാല് പേര്‍ക്കാണ് രോഗം ഭേദമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 485 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 123 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 20,773 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 20,255 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 518 പേരാണ് ആശുപത്രിയില്‍ […]

Trending

സൗദിയിൽ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷയ്ക്ക് പകരം തടവ്

18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ ഒഴിവാക്കി സൗദി. നേരത്തെ ചാട്ടയടി ശിക്ഷ നിരോധിചിരുന്നു ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ് . 18 വയസ്സിന് താഴെയുള്ളവര്‍ നടത്തുന്ന കുറ്റ കൃത്യങ്ങള്‍ക്ക് ഇനി രാജ്യത്ത് തടവുശിക്ഷ നൽകാനാണ് തീരുമാനം. ജുവനൈല്‍ ഹോമുകളിൽ ഇത്തരം കുറ്റക്കാർക്ക് 10 വർഷം വരെ തടവ് ശിക്ഷ നൽകാനാണ് പുതിയ ഭേദഗതിയിലൂടെ അധികൃതരുടെ തീരുമാനം. നിലവിൽ പ്രധാന രണ്ടു ഇളവുകൾ പ്രഖ്യാപിച്ച സഹചര്യത്തിൽ ഇതിനു പകരം വിവിധ കേസുകളില്‍ ചാട്ടയടി ശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് പിഴയോ തടവോ […]

Kerala News

സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവിന് സ്റ്റേ

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മാസത്തിൽ 6 ദിവസത്തെ ശമ്പളം പിടിച്ചു കൊണ്ട് 5 മാസത്തേക്ക് മാറ്റി വെക്കുക എന്നതായിരുന്നു സർക്കാർ ഉത്തരവ് . എന്നാൽ ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ എയ്ഡഡ് സ്കൂൾ അ‌ധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സർവീസ് സംഘടനകൾ ഹൈക്കോടതിയെ സമീപച്ചതിനെ തുടർന്നാണ് കോടതി ഉത്തരവ്. മെയ് 20ന് കേസ് വീണ്ടും പരിഗണിക്കും. […]

error: Protected Content !!