International Kerala News

വ്യവസായി ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച്: ദുബായ് പൊലീസ്

യു എ ഇ : വയനാട് സ്വദേശിയായ പ്രവാസി വ്യവസായി അറയ്ക്കൽ ജോയിയുടെ മരണം ആത്മഹത്യയെന്ന്‌ പോലീസ് സ്ഥിരീകരണം.രണ്ടു ലക്ഷം കോടി വിറ്റുവരവുള്ള അദ്ദേഹത്തിന്റെ കമ്പനി, ഓഹരി വിപണിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കാനിരുന്ന എണ്ണ ശുദ്ധീകരണവുമായി സംഭരംഭവുമായി ബന്ധപ്പെട്ട് വന്ന കാല താമസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. 23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14–ാം നിലയിൽ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണ മടഞ്ഞതെന്നുള്ള കാര്യം ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. […]

Local News

വേനൽ മഴയിൽ ആരാമ്പ്രം – കാഞ്ഞിരമുക്ക് റോഡ് തകർന്നു

മടവൂർ : വേനൽ മഴ യിൽ ആരാമ്പ്രം – കാഞ്ഞിരമുക്ക് റോഡ് തകർന്നു. കൊട്ടക്കാവയൽ അങ്ങാടിയിലാണ് മഴയിൽ റോഡിന്റെ അടിഭാഗം മുഴുവൻ ഒലിച്ചു പോവുകയും ടാറിട്ട റോഡ് പൊളിഞ്ഞു വീഴുകയും ചെയ്തത്. ആരാമ്പ്രത്തു നിന്നും ആരംഭിക്കുന്ന റോഡിനു 15 കോടിയാണ് വകയിരുത്തിയത്. ടാറിങ് പൂർത്തീകരിച്ച ഭാഗത്താണ് റോഡ് തകർന്നത്. ആവശ്യമുള്ള ഭാഗത്ത് ഡ്രൈനേജ് നിർമിക്കാതെയും ഡ്രൈനേജ് ഉള്ള ഭാഗത്ത് വെള്ളം പുറത്തു കൂടി ഒഴുകി റോഡിൽ മണ്ണ് കുമിഞ്ഞു കൂടുന്ന അവസ്ഥ യുമാണുള്ളത്. വലിയ ബജറ്റിൽ തുടങ്ങിയ […]

Kerala Local

കുന്ദമംഗലത്തെ ഫ്രൂട്ട്സ് കടവ്യാഴാഴ്ച 30ന് തുറക്കും. തമിഴ് നാട് സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരം

കുന്ദമംഗലം : കഴിഞ്ഞ ദിവസം മുക്കം റോഡിൽ ഫ്രൂട്ട്സ് ഇറക്കാനായി എത്തിയ തമിഴ് നാട് സേലം സ്വദേശിയുടെ കോവിഡ് 19 പരിശോധന ഫലം അനുകൂലമായതിനാൽ ആശങ്ക വേണ്ടതില്ലായെന്ന് ആരോഗ്യ വകുപ്പ്. ആദ്യ രണ്ടു ഘട്ടത്തിലേയും കോവിഡ് പരിശോധന ഫലം ഇദ്ദേഹത്തിന് നെഗറ്റീവ് ആണെന്നാണ് സൂചന. അസ്വാഭിവകമായി ഒന്നും നിലവിൽ കാണാൻ സാധിച്ചിട്ടില്ല. ദേഹ അസ്വാസ്ഥ്യം മൂലം കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു ഇദ്ദേഹത്തെ. അതൊടൊപ്പം അവസാന ഫലം പുറത്ത് വന്നിട്ടില്ല എന്ന കാര്യവും അധികൃതർ അറിയിച്ചു […]

Kerala Local News

തുപ്പല്ലേ തോറ്റു പോകും ” ബ്രേക്ക് ദ ചെയിൻ ക്യാപയിൻ രണ്ടാം ഘട്ടം തുടക്കം കുറിച്ചു

തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തിൽ വിജകരമായ ബ്രേക്ക് ദ ചെയിൻ ക്യാപയിന്റെ രണ്ടാം ഘട്ടം ഘട്ട പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. തുപ്പല്ലേ തോറ്റു പോകും എന്നാണ് പുതിയ ക്യാപയിന്റെ തല വാചകം. ആദ്യ ഘട്ടത്തിൽ തുടർന്ന എല്ലാ ജാഗ്രതയും തുടരണം ഒപ്പം പൊതു നിരത്തിൽ തുപ്പുന്ന പ്രവണതയും നിർത്താൻ ആവിശ്യമായ നടപടി ജനങ്ങൾ സ്വീകരിക്കണം എന്നതാണ് രണ്ടാം ഘട്ട ക്യാപയിന്റെ ഉദ്ദേശ ലക്‌ഷ്യം. മാസ്ക് ധരിക്കണം, സാനിറ്ററിയോ സോപ്പോ ഉപയോഗിച്ചുള്ള കൈ ശുദ്ധീകരണം നടപടി തുടരണം ഒപ്പം […]

Local

ബാലുശ്ശേരിയില്‍ വ്യാജമദ്യ നിര്‍മാണത്തിന് സൂക്ഷിച്ച 200 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു

കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ വ്യാപകമായ റെയ്ഡില്‍ 200 ലിറ്റര്‍ വാഷ് കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസര്‍ ബിജുമോന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കൊയിലാണ്ടി പുത്തന്‍ഞ്ചേരി ദേശത്തു നിന്നും ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ സൂക്ഷിച്ച വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്. കോഴിക്കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഉച്ചക്ക് ഈ പ്രദേശത്ത് വ്യാപകമായ പരിശോധന നടത്തിയത്. കേസില്‍ ആരെയും തല്‍സമയം പ്രതി ചേര്‍ക്കാന്‍ […]

Kerala News

ആരോഗ്യ പ്രവർത്തകർക്കും ദൃശ്യ മാധ്യമ പ്രവർത്തകനും കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച പത്ത് പേരിൽ മൂന്ന് പേർ ആരോഗ്യ പ്രവത്തകരും ഒരാൾ മാധ്യമ പ്രവർത്തകനും. മുഖ്യ മന്ത്രി പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാസർഗോഡ് പ്രവർത്തിച്ചിരുന്ന ദൃശ്യ മാധ്യമ പ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചെതെന്ന കാര്യം മുഖ്യ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 10 പേരിൽ ആറ് പേർ കൊല്ലം ജില്ലയിലും, തിരുവനന്തപുരം കാസർകോട് ജില്ലകളിൽ രണ്ട് പേർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്. കൊല്ലത്തെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം വന്നത്. ഒരാൾ ആന്ധ്രയിൽ നിന്നും […]

Trending

ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈകോടതി

തിരുവനന്തപുരം: ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സർക്കാരിന് കത്ത് നൽകി. ധനവകുപ്പിനാണ് ഹൈക്കോടതി രജിസ്ട്രാര്‍ കത്ത് നല്‍കിയത്. മന്ത്രിസഭ യോഗം ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് പുതിയ ഓർഡിനൻസ് പുറത്തിറക്കിയ സാഹചര്യത്തിലാണിത്. ചീഫ് ജസ്റ്റിന്റെയും ജഡ്ജിമാരുടേയും ശമ്പളം പിടിക്കരുതെന്നാണ് ആവശ്യം. ഭരണ ഘടനാപരമായി ജഡ്ജിമാരുടെ ശമ്പളം പിടിക്കുന്നത് തെറ്റാണെന്നാണ് കത്തിൽ പറയുന്നത്. നേരത്തെ സർക്കാർ ജീവക്കാരുടെ ശമ്പളത്തിൽ നിന്നും ഒരു മാസത്തെ തുക 5 മാസമെടുത്ത് നൽകണമെന്ന് ഉത്തരവ് പുറപ്പെടുപ്പിച്ചിരുന്നു. എന്നാൽ ഇതിനിതിരെ പ്രതിപക്ഷ സംഘടനകൾ […]

News

സംസ്ഥാനത്ത് ഇന്ന് പത്തുപേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് പത്തുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 2 കൊല്ലം ആറ് തിരുവനന്തപുരം രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്തെ അഞ്ചുപേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം പിടിപെട്ടത്. സംസ്ഥാനത്ത് ഇന്ന് പത്തുപേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍കോട്ട് രോഗം സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാള്‍ ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ്. പത്തുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്. കണ്ണൂര്‍,കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ മൂന്നുപേരും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്. ഇതുവരെ 495 പേര്‍ക്കാണ് […]

Local

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക് നിര്‍ബന്ധം; ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക്ക് നിര്‍ബന്ധം. പൊതുസ്ഥലത്ത് മാസ്‌ക്ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഇന്നു മുതല്‍ വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു.

Kerala Local

രണ്ട്‌ വർഷം മുൻപ് ‌ കാണാതായ ജെസ്‌നയെ കണ്ടെത്തി

തിരുവനന്തപുരം : രണ്ട്‌ വർഷം മുൻപ്‌ കാണാതായ കോളേജ് വിദ്യാർഥിനി ജെസ്‌ന(20) കുറിച്ചുള്ള സുപ്രധാന തെളിവുകൾ ലഭ്യമായതായി വിവരം. മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോവു കയാണെന്നു പറഞ്ഞുകൊണ്ട് 2018 മാർച്ച് 22-നാണു വിദ്യാർത്ഥി വീട് വിട്ടിറങ്ങുന്നത്. തിരോധനത്തെ തുടർന്ന് നേരത്തെ ശക്തമായ അന്വേഷണം ഉണ്ടായിട്ടും പോലീസിന് കണ്ടെത്താൻകഴിഞ്ഞിരുന്നില്ല. പല തരത്തിലുള്ള അഭ്യൂഹങ്ങൾ പുറത്ത് വന്നെങ്കിലും ഒന്നും തന്നെ ശരി വെക്കുന്ന രീതിയിലുള്ള തെളിവുകൾ പുറത്ത് വന്നിരുന്നില്ല. എന്നാൽ നിലവിൽ പൊലീസിന് സുപ്രധാന തെളിവുകൾ ലഭ്യമായെന്നും […]

error: Protected Content !!