390 ലിറ്റര്‍ വാഷ് പിടികൂടി; പരിശോധനകള്‍ ശക്തമാക്കി എക്‌സൈസ്
കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ വ്യാപകമായ റെയ്ഡില്‍ 390 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് രണ്ടിടങ്ങളില്‍ നിന്നായി വ്യാജവാറ്റ് ചാരായം നിര്‍മിക്കാന്‍ തയ്യാറാക്കിയ വാഷ് കണ്ടെടുത്ത് നശിപിച്ചത്.ചേളന്നൂര്‍ നെട്ടോടിത്താഴത്ത് നിന്നും ബാരലിലും പ്ലാസ്റ്റിക് പാത്രങ്ങളിലുമായി സൂക്ഷിച്ച 285 ലിറ്റര്‍ വാഷും കുരുവട്ടൂര്‍ പയമ്പ്ര മണ്ണൊടിക്കടവില്‍ നിന്നും മൂന്ന് പ്ലാസ്റ്റിക് കന്നാസുകളിലായി സൂക്ഷിച്ച105 ലിറ്റര്‍ വാഷുമാണ് കണ്ടെടുത്തത്. കേസുകള്‍ ചേളന്നൂര്‍ എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ […]









