Local

സുന്നി മജിലിസ് കമ്മിറ്റി ഭക്ഷണ കിറ്റ് വിതരണം ചെയ്തു

മടവൂര്‍ :രാംപൊയില്‍ സുന്നി മജിലിസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് 48 കുടുംബങ്ങള്‍ക്ക് അരി പഞ്ചസാര വെളിച്ചെണ്ണ തുടങ്ങിയ 8. 5 കിലോ അടങ്ങിയ ഭക്ഷണ കിറ്റ് വിതരണം ചെയ്തു. സെക്രട്ടറി എ കെ മുഹമ്മദ് അഷ്റഫ് വിതരണ ഉല്‍ഘടനം ചെയ്തു. വൈസ് പ്രസിഡന്റ് സി കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ അധ്യക്ഷ വഹിച്ചു. ട്രഷറര്‍ പിപി അബ്ദുല്‍ കാദര്‍ ഫൈസി. ജോയിന്റ് സെക്രട്ടറി സി കെ ജമാലുദ്ധീന്‍ എന്നിവര്‍ വിതരണതിന്നു നേതൃത്വം നല്‍കി. മുസ്ലിംയൂത്ത് ലീഗ് പ്രവാസി കുടുംബങ്ങള്‍ക്ക് […]

Kerala News

അതിഥി തൊഴിലാളികൾക്കായി ഇന്ന് അഞ്ചു ട്രെയിൻ

കോഴിക്കോട്: അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്ന പ്രവർത്തനം സംസ്ഥാന സർക്കാർ തുടരുന്നു. ഇന്ന് സംസ്ഥാനത്ത് നിന്ന് അഞ്ചു ട്രെയിനുകൾ വിവധ പ്രദേശത്തേക്കായി യാത്ര നടത്തും. കഴിഞ്ഞ ദിവസം തുടർന്ന മുഴുവൻ സുരക്ഷയും ഉറപ്പു വരുത്തിയാണ് ഇന്നും യാത്ര അനുവദിക്കുക. തിരൂരിൽ നിന്നും പാട്നയിലേക്കും ,എറണാകുളത്ത് നിന്നും -ഭുവനേശ്വറിലേക്കും തിരുവന്തപുരം, കോഴിക്കോട് ജില്ലകളിൽ നിന്ന് ജാർഖണ്ഡലേക്കും ആലുവയിൽ നിന്ന് ബിഹാറിലേക്കുമാണ് ഇന്നത്തെ സർവീസ്.അതിഥി തൊഴിലാളികൾക്ക് യാത്രയിൽ വേണ്ട ഭക്ഷണവും, ഒപ്പം യാത്ര ചെയ്യാനുള്ള ട്രെയിൻ അണുവിമുക്തമാക്കുകയും, ക്യാമ്പുകളിൽ കഴിയുന്നവരെ സ്ഥലത്തെത്തി […]

International Kerala

വിസ കാലാവധി കഴിഞ്ഞെന്ന് ആരോപിച്ച് മലേഷ്യയിൽ ഇന്ത്യക്കാർ അറസ്റ്റിൽ

മലേഷ്യ : കോവിഡ് സാഹചര്യത്തിൽ ബുദ്ധിമുട്ട് അനുഭവിച്ച് മലേഷ്യയിൽ ഇന്ത്യൻ പ്രവാസികൾ . 1200 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായ വിവരങ്ങൾ പുറത്ത് വരുന്നു . വിസ കാലാവധി കഴിഞ്ഞെന്ന് ആരോപിച്ചാണ് അറസ്റ്റ് രേഖപെടുത്തിയത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാനോ വിസ പുതുക്കാനോ സാധിച്ചിരുന്നില്ല. ഇതിൽ യാതൊരു ഇളവും മലേഷ്യൻ സർക്കാർ നൽകാതെ കർശനമായ നടപടിയിലേക്ക് പോയത് പ്രതിഷേധാർഹമാണ്. ഇന്ത്യയ്ക്ക് പുറമെ നിരവധി രാജ്യത്തെ ആളുകൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവർക്കാവിശ്യമായ ഭക്ഷണം പോലും ലഭ്യമാകുന്നില്ല എന്ന […]

Local

നോർക്ക രജിസ്‌ട്രേഷൻ അഞ്ച് ലക്ഷം കവിഞ്ഞു

കോവിഡ്  ലോക്ഡൗണിനെ  തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും  കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോർക്ക വെബ്‌സൈറ്റിൽ   രജിസ്റ്റർ ചെയ്തവരുടെ എണ്ണം അഞ്ചു  ലക്ഷം  കവിഞ്ഞു.    203 രാജ്യങ്ങളിൽ നിന്ന്  3,79,672 വിദേശ മലയാളികളും  ഇതരസംസ്ഥാനങ്ങളിൽ   നിന്ന് 1,20,887 പേരും ഉൾപ്പെടെ മൊത്തം 5,00,059 പേരാണ് രജിസ്റ്റർ ചെയ്തത്.മടക്കയാത്രയ്‌ക്കൊരുങ്ങുന്ന വിദേശ പ്രവാസികളുടെ എണ്ണത്തിൽ  മലപ്പുറം ജില്ലയാണ് മുന്നിൽ. 63839 പേരാണ് വെള്ളിയാഴ്ച വരെ രജിസ്റ്റർ ചെയ്തത്. തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലുള്ള നാല്പത്തി ഏഴായിരത്തിലധികം […]

Kerala News

മദ്യ ഷോപ്പുകൾ തുറക്കുന്നത് തീരുമാനിച്ചിട്ടില്ല സംസ്ഥാനത്തെ അവസ്ഥ പരിശോധിച്ച് നടപടി : മന്ത്രി ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട മദ്യ ഷാപ്പുകൾ റെഡ് സോണുകൾ ഒഴികെ മറ്റു പ്രദേശങ്ങളിൽ തുറക്കാമെന്ന കേന്ദ്ര സർക്കാർ ഇളവിൽ പ്രതികരണവുമായി എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. നിലവിൽ നൽകിയ ഇളവ് സംസ്ഥാനത്ത് പരിശോധിച്ച ശേഷം നിലപാട് സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തകരോടായി അദ്ദേഹം പറഞ്ഞു. നിലവിൽ മദ്യശാലകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും, ഓൺലൈൻ വഴി മദ്യം നൽകുന്ന കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ ലോക്ക് ഡൗൺ […]

News

ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ തൃശൂര്‍പൂരം

ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ തൃശൂര്‍പൂരം. രാവിലെ ഒന്‍പതുമണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു, കൊവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തില്‍ ഇത്തവണ തൃശ്ശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പൂരത്തിന്റെ കൊടിയേറ്റവും ചടങ്ങ് മാത്രമായാണ് നടത്തിയത്. പൊതുജനങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയാണ് ചടങ്ങുകള്‍ നടത്തുന്നത്. 58 വര്‍ഷങ്ങള്‍ക്കുശേഷമാണ് തൃശ്ശൂര്‍ പൂരം ഇതാദ്യമായി റദ്ദാക്കപ്പെടുന്നത്. ഇതിനുമുമ്പ് 1962-ലെ ഇന്തോ- ചൈന യുദ്ധകാലത്താണ് തൃശൂര്‍ പൂരം നടത്താതിരുന്നത്. തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്തണമെന്നാവശ്യം കളക്ടര്‍ തള്ളിയിരുന്നു. ഒരു ആനപ്പുറത്ത് ചടങ്ങുകള്‍ […]

National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തയ്യായിരം കടന്നു

രാജ്യത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം 35,365 ആയി. 1755 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 1008 പുതിയ കോവിഡ് കേസുകളാണ് കണ്ടെത്തിയത്. ഇതില്‍ 26 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 11,506 കോവിഡ് കേസുകളായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് മുംബൈയിലാണ്. 751 പേര്‍ക്കാണ് മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചത്. നഗരത്തില്‍ മൊത്തം രോഗികള്‍ 7625. രണ്ടാമത് ഗുജറാത്താണ്. 326 പുതിയ കേസുകള്‍ ഗുജറാത്തില്‍ കണ്ടെത്തി. രാജ്യത്ത് ഇതുവരെ […]

Trending

ആലുവയിൽ നിന്ന് കേരളത്തിന് നന്ദി നൽകി ഭുവനേശ്വറിലേക്ക്

ആലുവ : ഒടുവിൽ അതിഥി തൊഴിലാളികളുടെ ആവിശ്യം സർക്കാർ പരിഗണിക്കുയാണ് ലോക്ക് ഡൗൺ മൂലം ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ ഇത്തരം തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സർക്കാരുകൾ നടപടി തുടങ്ങി. കേരളത്തിൽ ആദ്യ ട്രെയിൻ ആലുവയിൽ നിന്നും ഭുവനേശ്വറിലേക്ക് ഇന്നലെ രാത്രിയോടെ പുറപ്പെടുമ്പോൾ എല്ലായിടത്തും തൊഴിലാളികളുടെ നന്ദി പ്രകടമായിരുന്നു. ഇക്കഴിഞ്ഞ ലോക്ക് ഡൗണിലെ 39 ദിവസവും അതിഥി തൊഴിലാളികൾക്ക് മറ്റേത് സംസ്ഥാനം നൽകുന്നതിനേക്കാൾ പരിഗണന കേരളം നൽകി എന്നത് തീർച്ചയാണ്. ഭക്ഷണവും താമസവും തുടങ്ങി മുഴുവൻ സജീകരണവും ഒരുക്കാൻ സർക്കാരിനായി […]

News

മെയ്ദിന ഓര്‍മകളുമായി കമ്പിളി മുഹമ്മദ്

മെയ് ദിന ഓര്‍മകളുമായി കാരന്തൂരില്‍ ദീര്‍ഘകാലം പോര്‍ട്ടറായി ജോലി ചെയ്ത കമ്പിളി മുഹമ്മദ് കുഴിമ്പാട്ടില്‍ വീട്ടില്‍ മുഹമ്മദ്‌ കാരന്തൂരിൽ പോര്‍ട്ടറായാണ് ജീവിതം ആരംഭിച്ചത്. കമ്പിളി മുഹമ്മദ് കോയ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇരട്ടപ്പേരില്‍ അറിയപ്പെടുന്നതില്‍ ഏറെ സന്തോഷവാനായ ഇദ്ദേഹം തന്നെ തിരിച്ചറിയാന്‍ ആ പേര് നിര്‍ബന്ധമാണെന്നാണ് പറയുന്നത്. 50 വര്‍ഷക്കാലം തൊഴി്‌ലാളിയായി ജോലി ചെയ്ത ഇദ്ദേഹം ഇതുവരെയും ഒരു സംഘടനയിലും മെമ്പറല്ല. പത്താം വയസ്സില്‍ ജോലി തുടങ്ങിയ ഇദ്ദേഹം മൂന്നുവര്‍ഷം മുന്‍പ് ലോഡ് ഇറക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് […]

Local

ലോക്ഡൗണ്‍ 2 ആഴ്ചത്തേക്ക് കൂടി നീട്ടി

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി. ഈ കാലയളവില്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. ഇതോടെ രാജ്യത്ത് മെയ് 17 വരെ ലോക്ക് ഡൗണ്‍ തുടരും. ലോക്ക്ഡൗണ്‍ മേയ് 4 ന് ശേഷം രണ്ടാഴ്ച കൂടി നീട്ടാന്‍ ആഭ്യന്തര മന്ത്രാലയം 2005 ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിയന്ത്രണമേഖലയ്ക്കു പുറത്ത്, റെഡ് സോണുകളില്‍, ഇന്ത്യയിലുടനീളം നിരോധിച്ചിരിക്കുന്നവയ്ക്ക് പുറമേ ചില പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുന്നു. അവ ഇവയാണ്: സൈക്കിള്‍ റിക്ഷകളുടെ ഓട്ടം & ഓട്ടോ റിക്ഷകള്‍; […]

error: Protected Content !!