Kerala News

ബോധവൽക്കരണം ചുമരിലൂടെ മാതൃകയായി കലാകാരന്മാർ

കുന്ദമംഗലം :കോവിഡ് 19 ന്റെയും മഴക്കാല പകർച്ചവ്യാധിയുടെയും പശ്ചാത്തലത്തിൽ കലാ അദ്ധ്യാപകന്മാർ ചുമർ ചിത്രം വരച്ച് ബോധവൽക്കരണം നടത്തി. ലോക്ക് ഡൗൺ കാലത്തും തങ്ങളുടെ സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിക്കുകയാണ് ഇതിലൂടെ ഒരു കൂട്ടം നല്ല മനുഷ്യർ. പി എച്ച് സി ആരോഗ്യ കേന്ദ്രത്തതിന് മുൻപിലെ ചുമരിലായാണ് ബോധവൽക്കരണചിത്രം പകർത്തുന്നത് . രോഗം പകരുന്ന രീതിയും പകർത്തുന്ന സാഹചര്യങ്ങളും, രോഗ വാഹികളായ മൃഗങ്ങളും,കരുതലുകളും എല്ലാം നിറഞ്ഞ ചുമർ ചിത്രങ്ങൾ പ്രചാരത്തിൽ ഏറെ വേറിട്ട് നിൽക്കുന്നു. കേരള സാംസ്‌കാരിക വകുപ്പിന്റെ […]

Local

സിഎച്ച് സെന്ററിനെ അഭിനന്ദിച്ച് കാരാട്ട് റസാഖ് എംഎല്‍എ

കൊറോണ കാലത്തും സഹജീവികളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്ന പ്രവര്‍ത്തനം നടത്തുന്ന സിഎച്ച് സെന്ററിനെ അഭിനന്ദിച്ച് കാരാട്ട് റസാഖ് എംഎല്‍എ. താലൂക്ക് ആശുപത്രിയിലെ സിഎച്ച് സെന്ററിന്റെ ഭക്ഷണ വിതരണ കേന്ദ്രം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം അഭിനന്ദനം അറിയിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയത്. പരിശുദ്ധ റമസാന്‍ മാസത്തില്‍ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുക്കാര്‍ക്കും അത്താഴത്തിനും നോമ്പുതുറക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഈ കൊറോണ കാലത്തും വളരെ വ്യവസ്ഥാപിതമായി നടപ്പിലാക്കിയിട്ടുണ്ട്, സിഎച്ച് സെന്ററിന്റെ ഭാരവാഹികളെയും, പ്രവര്‍ത്തകരെയും പ്രത്യേകം അഭിനന്തിക്കുന്നു എന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം […]

Local

വിധവ പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി വയോധിക

‘സാറേ എനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2000 രൂപ കൊടുക്കണം ഗവണ്‍മെന്റ് തന്ന വിധവാ പെന്‍ഷനുണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയല്ലേ, ഞാനും കുറേ കഷ്ടപ്പെട്ടതാ എന്റെ കഷ്ടപ്പാട് ഏതായാലും തീരൂല ഇത് എന്റെ ഒരാഗ്രഹമാണ്. കാരന്തൂര്‍ വെള്ളാരംകുന്ന് വിട്ടിലെ 73 വയസ്സുള്ള ലീല വാക്കുകള്‍ ആണ് ഇത്. നാടൊന്നാകെ ഒരു മഹാമാരിയെ നേരിടുമ്പോള്‍ തനിക്ക് കിട്ടിയ വിധവ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായിരിക്കുകയാണ് ഈ വയോധിക. സംഭാവന കുന്നമംഗലം ജനമൈത്രി പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ മന്മഥന്‍, […]

News

കേന്ദ്ര സര്‍ക്കാറിനോട് ആയിരം കോടിരൂപ ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി

നിലവിലെ പ്രതിസന്ധി പരിഹരിക്കാനായി കേന്ദ്ര സര്‍ക്കാറിനോട് കെ.എസ്.ആര്‍.ടി.സി ആയിരം കോടിരൂപ ആവശ്യപ്പെട്ടു. ലോക്ഡൗണില്‍ കുരുങ്ങി ഒന്നരമാസത്തിലേറെയായി കെഎസ്ആര്‍ടിസി ബസ്സുകള്‍ നിരത്തിലിറങ്ങുന്നില്ല. ലോക്ക് ഡൗണിന് ഇളവ് അനുവദിച്ചാലും സാമൂഹിക അകലം പാലിക്കാനുള്ള നിബന്ധനകള്‍ ഉറപ്പാക്കി വേണം സര്‍വ്വീസ് നടത്താന്‍. ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലിയില്‍ സര്‍വ്വീസ് നടത്തിയാല്‍ കിലോമീറ്ററിന് വലിയ നഷ്ടം വരുമെന്നാണ് കെഎസ്ആര്‍സിയുടെ വിലയിരുത്തല്‍. ഈ നഷ്ടം നികത്താനും പുതിയ ബസ്സുകള്‍ നിരത്തിലിറക്കാനും ഉള്ള തുകയെന്ന നിലയിലാണ് കെഎസ്ആര്‍ടിസി 1000 കോടിരൂപ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. […]

News

മേയ് 4 മുതല്‍ ജോലിക്കെത്തുന്ന എല്ലാ ജീവനക്കാരും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശം

മേയ് 4 മുതല്‍ ജോലിക്കെത്തുന്ന പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം. മേയ് 17 വരെ നീട്ടിയ ലോക്ക്ഡൗണിനായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് നിര്‍ദ്ദേശം. റെഡ് സോണുകളില്‍ ഉള്‍പ്പെടെ 33% ജീവനക്കാരുമായി ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ഡയറക്ടര്‍ പദവിക്ക് മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകണം. ഉത്തരവ് അനുസരിച്ച്, 100% ജീവനക്കാരും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടത് സ്ഥാപനമേധാവിയുടെ […]

News

പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി റെയില്‍വേ

രാജ്യത്ത് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ. അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ടു പോകുന്നതിനുള്ള ശ്രമിക് സ്‌പെഷ്യല്‍ സര്‍വീസ് മാത്രമേ ആരംഭിച്ചിട്ടുള്ളൂവെന്നും പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള മറ്റ് സര്‍വീസുകളൊന്നും ആരംഭിച്ചിട്ടില്ലെന്നും റെയില്‍വേ വ്യക്തമാക്കി. ട്രെയിനുകള്‍ പുനരാരംഭിച്ചതായി തെറ്റിദ്ധരിച്ച് ആളുകള്‍ സ്റ്റേഷനുകളില്‍ എത്തുന്ന അവസ്ഥയുണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ലോക്ക്ഡൗണ്‍, മേയ് 17 വരെ നീട്ടിയ സാഹചര്യത്തില്‍ ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളല്ലാത്തെ മറ്റു സര്‍വീസുകള്‍ ഒന്നും ഉണ്ടാകില്ല. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. റെയില്‍വേ സ്റ്റേഷനുകളിലെത്തി വെറുതേ […]

Kerala News

മദ്യശാലകളും ബാർബർ ഷോപ്പുകളും തുറക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ലോക്ക് ഡൗൺ ഇളവുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെ മുഖ്യ മന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഉന്നതതല യോഗം ചേർന്നു. യോഗത്തിൽ സംസ്ഥാനത്ത് മദ്യ ശാലകളും ബാർബർ ഷോപ്പുകളും തുറക്കേണ്ടതില്ലായെന്ന് തീരുമാനിച്ചു. കഴിഞ്ഞ ദിവസം കേന്ദ്രം സംസ്ഥാനങ്ങളിലെ ഗ്രീൻ ഓറഞ്ച് സോണുകളിൽ മദ്യശാലകളും ബാർബർ ഷോപ്പുകളും തുറന്നു പ്രവർത്തിക്കാമെന്ന അനുമതി നൽകിയിരുന്നു. എന്നാൽ നിയന്ത്രണ അതീതമായി ആളുകൾ വന്നെത്തും എന്നതും നിലവിലെ സാഹചര്യത്തിൽ ഇത് രോഗ വ്യാപനത്തിനു കാരണമാകുമെന്നാണ് വിലയിരുത്തൽ. യോഗത്തിലെ മറ്റു വിശദീകരണങ്ങൾ വൈകീട്ടുള്ള […]

Kerala Local

കോഴിക്കോട് നിന്ന് അതിഥി തൊഴിലാളികൾക്കായുള്ള ആദ്യ ട്രെയിൻ ഇന്ന് പുറപ്പെടും പരിശോധനകൾ ആരംഭിച്ചു

കോഴിക്കോട് : അതിഥി തൊഴിലാളികൾക്ക് ഇന്ന് നാട്ടിലേക്ക് പോകാനായുള്ള നടപടികൾ ആരോഗ്യ വകുപ്പ് ആരംഭിച്ചു. ഇന്ന് വൈകീട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ജാർഖണ്ഡിലേക്കാണ് ജില്ലയിൽ നിന്നുമുള്ള ആദ്യ യാത്ര. ഇന്ന് യാത്ര ചെയ്യുന്ന വ്യക്തികളെ ആരോഗ്യ വകുപ്പ് പരിശോധന നടത്തി രോഗമുക്തനാണെന്നു തെളിഞ്ഞതിനു ശേഷം മാത്രമേ യാത്ര അനുവാദം നൽകു. ഇതിന്റെ ഭാഗമായി ഒളവണ്ണ പഞ്ചായത്തിന്റെ കീഴിൽ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ചെക്ക് അപ്പ് സംഘടിപ്പിച്ചു. കുന്ദമംഗലത്ത് നിന്നും ജാർഖണ്ഡിലേക്കുള്ള 21 അതിഥി സംസ്ഥാന തൊഴിലാളികൾക്ക് […]

Kerala

സംസ്ഥാനത്ത് സമൂഹ വ്യാപന സാധ്യത പ്രത്യേകം പഠിക്കാന്‍ സംഘങ്ങള്‍ രൂപീകരിച്ച് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് സമൂഹ വ്യാപന സാധ്യത പ്രത്യേകം പഠിക്കാന്‍ സംഘങ്ങള്‍ രൂപീകരിച്ച് ആരോഗ്യ വകുപ്പ്. ഉറവിടം കണ്ടെത്താനാകാത്ത കേസുകളും സംഘം പ്രത്യേകം പഠിക്കും. ജില്ലകളില്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് പഠനം തുടങ്ങി കഴിഞ്ഞു. മരണനിരക്കിലും രോഗമുക്തി കണക്കിലും ദേശീയ ശരാശരിയെക്കാള്‍ മികച്ച നേട്ടമാണ് കേരളത്തിന്. അതിനിടയില്‍ ഉറവിടമില്ലാത്ത രോഗവ്യാപനം വെല്ലുവിളിയാവുകയാണ്. നിലവില്‍ സംസ്ഥാനത്ത് ചികിത്സയില്‍ ഉള്ള 102 പേരില്‍ പതിനഞ്ചുപേര്‍ക്ക് രോഗബാധ എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് പഠനം നടത്താന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഒ […]

National News

ഡൽഹിയിൽ 68 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഡല്‍ഹി: മയൂര്‍ വിഹാറിലുള്ള സി.ആര്‍.പി.എഫിന്റെ 31-ാമത്തെ ബറ്റാലിയനിലെ 68 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബറ്റാലിയനിലെ 122 ആളുകൾക്കാണ്‌ ഇതു വരെ രോഗം ബാധിച്ചത് ആയി. അതോടൊപ്പം 53 പോലീസ് ഉദ്യോഗസ്ഥർക്കും ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചു. ‌‌ ഡൽഹിയിലെ സി.ആർ.പി.എഫ് ക്യാമ്പിൽ കൊറോണ രോ​​ഗ​ബാധ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വലിയ രീതിയിലുള്ള ആശങ്കയാണ് ഉയരുന്നത്. നൂറു പേരുടെ ഫലം ബറ്റാലിയനിൽ ഇനിയും വരാനുണ്ട്. അസം സ്വദേശിയയാ എസ്.ഐ റാങ്കിലുള്ള 55 കാരനായ ഉദ്യോ​ഗസ്ഥൻ കഴിഞ്ഞ ദിവസം […]

error: Protected Content !!