Kerala News

രാജ്യത്തിന് തന്നെ മാതൃകയാണ് നേഴ്സ് ദമ്പതിമാരായ മാലാഖമാർ

കോഴിക്കോട്: ആതുര സേവന രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ് പാഴൂർ സ്വദേശികളായ സലീന- അഹ്മദ് കാഫി നേഴ്സ് ദമ്പതിമാർ. കഴിഞ്ഞ ഒരു മാസമായി തങ്ങളുടെ മൂന്നു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ പിരിഞ്ഞു നിന്ന് കൊണ്ടാണ് നാടിനായി കോവിഡ് പ്രവർത്തങ്ങളിൽ ഇവർ സജ്ജീവമായി പ്രവർത്തിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഐസുലേഷൻ വാർഡിൽ ജോലി ചെയ്യുന്ന സലീനയ്ക്ക് ഇന്നത്തോടെ ഡ്യൂട്ടി കഴിഞ്ഞെങ്കിലും മക്കളുമായി ഇടപഴകണമെങ്കിൽ ഇനി കൊറന്റൈൻ കാലാവധി കഴിയണം. നേരത്തെ മികച്ച നേഴ്സുനുള്ള ജില്ലാ പുരസ്‌കാരം സഫീനയ്ക്ക് […]

Kerala

ലോക്ക് ഡൗൺ ലംഘനം നടത്തിയെന്നാരോപിച്ച് മന്ത്രിയ്ക്കും ഡി വൈ എഫ് ഐ പ്രവർത്തകർക്കുമെതിരെ പോലീസ് മേധാവിയ്ക്ക് യൂത്ത് കോൺഗ്രസ് പരാതി

കോഴിക്കോട് : ജില്ലയിൽ കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി തുടരുന്ന സാഹചര്യത്തിൽ അവ ലംഘിച്ച് ഡി വൈ എഫ് ഐ പരിപാടി നടത്തിയതായും ചടങ്ങിൽ മന്ത്രി ടി പി രാമകൃഷ്ണൻ പങ്കെടുത്തതായും ചൂണ്ടി കാണിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ധനീഷ് ലാൽ കേരള പോലീസ് മേധാവി ലോക്നാഥ് ബഹറയ്ക്ക് പരാതി നൽകി. കേരള ഗവണ്മെന്റ് കൊറോണയെ ഇല്ലായ്മ ചെയ്യാൻ റെഡ് സോൺ മേഖലയായി പ്രഖ്യാപിച്ച ജില്ലയിലാണ് ഇത്തരത്തിൽ ലോക്ക് ഡൌൺ ലംഘിച്ചുകൊണ്ട് […]

International Kerala

എട്ടു വയസ്സുകാരനായ മലയാളി സ്വദേശി ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിച്ച് മരിച്ചു

കോട്ടയം: എട്ടു വയസ്സുകാരനായ മലയാളി സ്വദേശി ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിച്ച് മരിച്ചു. ദീപ- സുനീഷ് ദമ്പതികളുടെ മകനായ അദ്വൈതാണ് മരിച്ചത്. .കോട്ടയം സൗത്ത് പാമ്പാടി സ്വദേശികളാണിവർ. ലോകത്ത് 33,71,435 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,40,000 കടന്നു. യു എസില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 1435 പേരാണ് മരണമടഞ്ഞത്. അതെ സമയം ഇന്ത്യയില്‍ കൊവിഡ് -19 മരണസംഖ്യ 1300 കടന്നു. കഴിഞ്ഞ ദിവസം വരെ 37,776 കേസുകളാണ് റിപ്പോര്‍ട്ട് […]

National News

ഭീകരാക്രമണം അഞ്ചു സൈനികർക്ക് വീര മൃത്യു

ജമ്മു കശ്മീർ : ശനിയാഴ്ച്ച രാത്രി താഴ്വരയിലെ ഒരു വീട്ടിൽ ഭീകരർ കയറുകയും കുടുംബത്തെ ബന്ദിയാക്കുകയും ചെയ്‌തെന്ന വിവരമറിഞ്ഞെത്തിയ സൈനികരും ഭീകരരും തമ്മിൽ ഏറ്റു മുട്ടൽ. തുടർന്നുണ്ടായ വെടിവെപ്പിൽ മേജറടക്കം അഞ്ച് സൈനികർ വീര മൃത്യു . ആക്രമണത്തിൽ രണ്ടു ഭീകരരും കൊല്ലപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന വിവരം ഹന്ദ്വാര മേഖലയിലാണ് ഏറ്റമുട്ടലുണ്ടായത്. പ്രദേശങ്ങളിൽ സൈന്യം സുരക്ഷ ശക്തമാക്കി.

Kerala News

രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 2433 പേർ രോഗ ബാധിതർ : മരണം ‌1300 കടന്നു

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ‌1300 കടന്നു.ശനിയാഴ്‌ച രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് രേഖപെടുത്തിയത് . 2433 പേർക്ക്‌ ഒറ്റദിവസം‌ രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം 37,000 കഴിഞ്ഞിരിക്കുകയാണ്.9450 പേർ രോഗമുക്തരായി. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാലായിരത്തോളം പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 154 പേർ മരിച്ചു. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 1003 പേർക്ക്‌ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 741 പേർ മുംബൈയിൽ നിന്നുമുള്ളവരാണ്. ഇന്നലെ മാത്രം മരണ സംഖ്യ 36 പേർ […]

കൊറോണഭീതിയിൽ കൈത്താങ്ങായി എഫ്.സി.കുന്ദമംഗലം

സഹോദരങ്ങൾക്ക് അന്നത്തിനു വക ഒരുക്കുകയാണ് കുന്നമംഗലത്തെ ഒരുപറ്റം യുവാക്കൾ. കൊറോണ വൈറസ് വില്ലനായ സാഹചര്യത്തിൽ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളിലേക് സഹായങ്ങളെത്തിച്ചുകൊണ്ട് മാതൃകയാവുകയാണ് ഇവർ . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കളിക്കാരുടെ കൂട്ടാഴ്മ എഫ്. സി. കുന്ദമംഗലം . ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ആശയ വിനിമയങ്ങളിലൂടെ ഇനിയും സഹായം എത്തിച്ചേരാത്തതും പ്രയാസപ്പെടുന്നവരുമായ നൂറിലധികം കുടുംബങ്ങളെ കണ്ടെത്തുകയായിരുന്നു. പ്രസിഡന്റ്‌ ജാഫർ സെക്രട്ടറി സൽമാൻ ഫാരിസ് എന്നിവർ നേതൃത്വം നൽകിയ സംരഭത്തിന് പൂർണ്ണ പിന്തുണ നൽകി ഷമീർ കുന്നമംഗലം, ലിജാസ്, സാലി തുടങ്ങി […]

സ്പെഷൽ സ്ക്വാഡ്റെയ്ഡ് ശക്തമാക്കി; 360 ലിറ്റർ വാഷ് കണ്ടെടുത്തു

കോഴിക്കോട്: ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ മദ്യശാലകൾ തുറക്കാൻ ഇനിയും വൈകുമെന്നതിനാൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് വ്യാജമദ്യത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ വ്യാപകമായ റെയ്ഡിൽ 360 ലിറ്റർ വാഷാണ് കണ്ടെടുത്ത് കേസാക്കിയത്.സർക്കിൾ ഇൻസ്പെക്ടർ സജിത് കുമാറിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി വിയ്യൂർ, പുളിയഞ്ചേരി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 360 ലിറ്റർ വാഷ് കണ്ടെടുത്തത്..200, 80 ലിറ്റർ വീതം കൊള്ളുന്ന മൂന്ന് പ്ലാസ്റ്റിക് ബാരലുകളിലാണ് വ്യാജമദ്യ നിർമാണത്തിനായുള്ള വാഷ് സൂക്ഷിച്ച് വച്ചിരുന്നത്.കേസ് കൊയിലാണ്ടി എക്സൈസ് […]

Kerala News

ട്രക്ക് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു വയനാട് ഗ്രീൻ സോണിൽ നിന്നും ഓറഞ്ചിലേക്ക് മാറി

കല്‍പറ്റ: വയനാടിനെ ഗ്രീൻ സോണിൽ നിന്നും ഓറഞ്ച് സോണിലേക്ക് മാറ്റി. ഇന്നലെ വരെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പട്ടികയിൽ ഗ്രീൻ സോണിൽ ആയിരുന്നു വെങ്കിലും ചെന്നൈയിൽ നിന്നും തിരിച്ചെത്തിയ വയനാട് സ്വദേശിയായ ട്രക്ക് ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഓറഞ്ച് സോണിലേക്ക് മാറി. ഇദ്ദേഹത്തിനു ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. 26 നു ചരക്കിറക്കി നാട്ടിലെത്തിയതിനെ തുടർന്ന് പരിശോധനയ്ക്കായി സ്രവം അയച്ച ശേഷം ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. കുറുക്കന്മൂല പിഎച്ച്സിയുടെ പരിധിയിലാണ് ഇദ്ദേഹത്തിന്റെ വീട്. ട്രക്ക് ഡ്രൈവറുടെ സഹായിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. […]

Kerala News

സംസ്ഥാനത്ത് ഞാറാഴ്ച്ചകളിൽ സമ്പൂർണ അടച്ചിടൽ

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് നാളെ ഒഴികെ മറ്റു ഞാറാഴ്‌ചകളിൽ സമ്പൂർണ അടച്ചിടൽ നടത്താൻ സർക്കാർ തീരുമാനം. കടകൾ തുറക്കാനോ വാഹനങ്ങൾ നിരത്തിലിറക്കാനോ പാടില്ല. അസുഖ കാരണം മുതലായ അതവിശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക. വരുന്ന ആഴ്ച്ചകളിലെ ഞാറാഴ്ചകളിൽ ഇക്കാര്യം ശക്തമായി നടപ്പിലാക്കും. അതോടൊപ്പം കേന്ദ്ര സർക്കാരിന്റെ സോണുകളിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ , നിലവിലെ കേരളത്തിലെ അവസ്ഥ കണക്കിലെടുത്തതാണ് തീരുമാനം. നേരത്തെ ഗ്രീൻ സോണുകളിൽ പ്രവർത്തിച്ചിരുന്ന വയനാട് ഇന്ന് ഒരു […]

News

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് രണ്ട് പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു മാസത്തോളമായി രോഗം സ്ഥിരീകരിക്കാതിരുന്ന വയനാടാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് കണ്ണൂരാണ് രോഗമുള്ളത്. ഇന്ന് സംസ്ഥാനത്ത് എട്ടുപേര്‍ക്ക് രോഗം ഭേദമായി. ഇന്ന് 80 പേരെ ആശുപത്രിയിലാക്കി. 410 പേരാണ് നിലവില്‍ ആശുപത്രിയില്‍ തുടരുന്നത്.

error: Protected Content !!