News

കോവിഡ് 19: കരിപ്പൂരില്‍ ആദ്യ വിമാനം രാത്രി 10.30 ന്

പ്രവാസികളുമായി ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക വിമാനം ഇന്ന് (മെയ് ഏഴ്) രാത്രി 10.30 ന് കരിപ്പൂരിലെത്തും. കോഴിക്കോട് ജില്ലയുള്‍പ്പടെ ഒമ്പത് ജില്ലകളിലെ യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടാകുക. പ്രവാസികളെത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.  പ്രത്യേക വിമാനത്തില്‍ എത്തുന്നവരെ പുറത്തിറങ്ങിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാര്‍ത്ഥം  പ്രവാസികള്‍ക്കായി സജ്ജമാക്കിയ കോവിഡ് കെയര്‍ […]

International

കോവിഡിനെതിരെ വാക്‌സിന്‍ പരീക്ഷിച്ച് വിജയിച്ചെന്ന അവകാശവാദവുമായി ഇറ്റലി

കൊറോണ വൈറസിനെതിരെ വാക്‌സിന്‍ പരീക്ഷിച്ച് വിജയിച്ചെന്ന് അവകാശവാദവുമായി ഇറ്റലി. ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലാണ് മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചെന്നും കോശങ്ങളില്‍ വാക്‌സിന്‍ ആന്റിബോഡികള്‍ നിര്‍മ്മിച്ച് കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയെന്നും പറയുന്നത്. റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയിലായിരുന്നു വാക്‌സിന്‍ പരീക്ഷണമെന്നാണ് ഇറ്റലി അറിയിക്കുന്നത്. കോശത്തിലെ കൊറോണ വൈറസിനെ വാക്‌സിന്‍ നിര്‍വീര്യമാക്കി. ഇനി പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടമാണ്. വേനല്‍ക്കാലത്തിന് ശേഷം മനുഷ്യരില്‍ നേരിട്ട് പരീക്ഷിക്കുമെന്നും വാക്സിന്‍ വികസിപ്പിച്ച ‘ടാകിസ്’ സ്ഥാപനത്തിന്റെ സിഇഒ ല്യൂഗി ഔറിസിചിയോ വ്യക്തമാക്കി. കൊറോണ വൈറസിനെതിരായ വാക്സിന്‍ […]

Kerala Local

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപ സംഭാവന നൽകി

കുന്ദമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 10000 രൂപ സംഭാവന നൽകി മഹല്ല് ഖാസി എം എ അബ്ദുസലാം മാസ്റ്റർ. പഞ്ചായത്ത് പ്രസിഡണ്ട് സി ടി സി അബ്ദുള്ളയെ തുക ഏൽപ്പിച്ചു. ദാനധർമങ്ങൾക്ക് ഏറെ പ്രതിഫലമുണ്ടെന്ന് വിശ്വാസികൾ കരുതുന്ന റമസാൻ മാസത്തിലെ ഖാസിയുടെ മാതൃക മറ്റുള്ളവർക്കും പ്രചോദനമാകട്ടെയെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി ടി സി അബ്ദുള്ള ചടങ്ങിൽ പറഞ്ഞു, പട്ടിണിക്കും രോഗത്തിനുമെതിരെയുള്ള പോരാട്ടത്തിൽ വിശ്വാസികൾ കൈയ്യഴിഞ്ഞ് സംഭാവന നൽകണമെന്ന് ഖാസി എം എ അബ്ദുസ്സലാം മാസ്റ്റർ പണം […]

International

ലോകത്ത് കൊവിഡ്19 ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിയെട്ട് ലക്ഷം കടന്നു

ലോകത്ത് കൊവിഡ്19 വൈറസ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിയെട്ട് ലക്ഷം കടന്നു. ഇതുവരെ 2,64,000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ കൊവിഡ് മരണം 74,000 കടന്നു. ഇറ്റലിയില്‍ മരണം മുപ്പതിനായിരത്തോടടുത്തു. സ്‌പെയിനില്‍ ദേശീയ അടിയന്തരാവസ്ഥ ഈ മാസം 24 വരെ നീട്ടി. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്ന രാജ്യമായി ബ്രിട്ടന്‍. നിലവിലെ കണക്കുകള്‍ പ്രകാരം ബ്രിട്ടണിലെ ആകെ മരണസംഖ്യ 30076 ആയി. ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിച്ച് തുടങ്ങി. അമേരിക്കയില്‍ […]

Local

സദയം ചാരിറ്റബിള്‍ ട്രസ്റ്റ് കിറ്റ് നല്‍കി

കുന്ദമംഗലം: അതിഥി തൊഴിലാളി കുടുംബങ്ങള്‍ക്കും രോഗികള്‍ക്കും സദയം ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി അരിയും പലവ്യഞ്ജനവും പച്ചക്കറിയുമടങ്ങിയ കിറ്റ് നല്‍കി. ട്രസ്റ്റ് ഭാരവാഹികളായ എം.കെ.രമേഷ്‌കുമാര്‍, സര്‍വ്വദമനന്‍ കുന്ദമംലം, ഉദയകുമാര്‍, സുനില്‍, സുരേഷ് കുമാര്‍ എന്നിവരാണ് കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കിയത്.

National News

വിശാഖപട്ടണത്ത് വിഷവാതക ചോർച്ച എട്ടു വയസ്സുള്ള കുഞ്ഞടക്കം അഞ്ചു മരണം

ആന്ധ്രപ്രദേശ് : വിശാഖപട്ടണത്ത് കെമിക്കൽ ഗ്യാസ് പ്ലാന്റിൽ വിഷവാതക ചോർച്ചയെ തുടർന്ന് എട്ടു വയസ്സുള്ള കുഞ്ഞടക്കം അഞ്ചുമരണം. ഇന്ന് പുലർച്ചെയാണ് സംഭവം. ലോക്ക് ഡൗൺ കാരണം ഇതുവരെ തുറന്നു പ്രവർത്തിക്കാത്ത കമ്പനി ഇന്നലെ മുതൽ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 3.30 തോടെ വിഷ വാതകം ചോരുകയായിരുന്നു. നിലവിൽ പ്രദേശത്ത് 5 കിലോമീറ്റർ ചുറ്റളവിൽ വാതകം പടർന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ദേഹ അസ്വാസ്ഥ്യം ഉടലെടുത്ത ജനങ്ങൾ നിരത്തിലറങ്ങി. നിരവധി പേരാണ് വീടുകളിൽ കുടുങ്ങി കിടക്കുന്നത് ആയിരകണക്കിന് […]

കോഴിക്കോട് എക്സൈസ് നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പരിശോധനയിൽ കുന്നമംഗലത്ത് നിന്നും 200 ലിറ്റർ വാഷ് പിടികൂടി

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ കുന്നമംഗലം സങ്കേതം അധികാരത്തൊടി ശ്മശാന ഭാഗത്ത് പൊന്തക്കാടുകൾ ക്കിടയിൽ നിന്നും രഹസ്യമായ സൂക്ഷിച്ച നിലയിൽ 200 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.ഇന്ന് കാലത്ത് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാജ മദ്യ നിർമാണത്തിനായി സൂക്ഷിച്ച് വെച്ച ഇത്രയധികം വാഷ് കണ്ടെടുത്തത്.ഈ ശ്മശാന ഭാഗത്ത് കാട് നിറഞ്ഞ് ആൾ സഞ്ചാരമില്ലാത്ത കൊണ്ട് ഇത്തരം […]

റെയിൽവെ മുൻ ആർപി.എഫ് ഉദ്യോഗസ്ഥൻ ശശി കണ്ണോറ ( 62 ) ഹൃദയാഘാതം മൂലം മരിച്ചു

കുന്ദമംഗലം: റെയിൽവെ മുൻ ആർപി.എഫ് ഉദ്യോഗസ്ഥൻ ശശി കണ്ണോറ ( 62 )ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ അംബുജം മക്കൾ അക്ഷയ്, അശ്വനി (എം.വി.ആർ എച്ച് ആർ ഡി) മരുമകൻ അശ്വിൻ (സോഫ്റ്റ് വെയർ ഇഞ്ചിനിയർ) സഹോദരങ്ങൾ ജയരാജൻ (കെ..സി ആർ ബി), സുധീർ റിട്ട: ഇഞ്ചിനിയർ (ഇരിഗേഷൻ) സരള, ഭുവനേശ്വരി, നിർമ്മല. ശവസംസ്കാരം ഇന്ന് 11.30 കണ്ണോറ തറവാട് സ്മശാനത്തിൽ

News

വാടകയ്‌ക്കെടുത്ത ഒറ്റ മുറിയുടെ മുറ്റത്ത് ചെരുപ്പ് കച്ചവടം നടത്തിയ ദമ്പതികൾക്ക് വീട് വെച്ച് നൽകാൻ ഐ എസ് എം

കുന്ദമംഗലം ന്യൂസ് ഡോട്ട് കോം ഇമ്പാക്ട് കോഴിക്കോട് : കുന്ദമംഗലം പൊയ്യയിൽ വാടകയ്‌ക്കെടുത്ത ഒറ്റ മുറിയിൽ ദുരിത ജീവിതത്തിൽ നിന്നും മോചിതരാവുകയാണ് നസീർ- രഹന ദമ്പതികൾ. കഴിഞ്ഞ ദിവസം ഇവരുടെ ദുരിത വാർത്ത കുന്ദമംഗലം ന്യൂസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു ഇതിനെ തുടർന്നാണ് ഇവർക്ക് താമസിക്കാനായുള്ള വീട് നല്കാൻ തയ്യാറായി കേരള നദ്‌വത്തുൽ മുജാഹിദീൻ യുവജന വിഭാഗമായ ഐ എസ് എം രംഗത്തെത്തിയത്. നിലവിലുള്ള ദമ്പതികളുടെ മൂന്ന് സെന്റ് ഭൂമിയിൽ വീട് നിർമ്മിച്ച് നൽകാനാണ് തീരുമാനം.ആറു […]

Local

1CF കാരുണ്യ – ഓര്‍ഫന്‍ കെയര്‍ കുട്ടികള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയതു

കുന്ദമംഗലം കേന്ദ്രികരിച്ച് കഴിഞ്ഞ 18 കൊല്ലമായി വിദ്യഭ്യാസ രംഗത്ത് ചാരിറ്റി പ്രവര്‍ത്തനം നടത്തി വരുന്ന സ്ഥാപനമായ 1CF കുട്ടികള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു. സി.കെ മമ്മദ് കുട്ടി , തന്‍വീര്‍ കുന്ദമംഗലം, സുബൈര്‍ കോണിക്കല്‍, ഷാഹിദ് കെ.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി . നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 1 സിഎഫ് പിതാവ് നഷ്ടപ്പെട്ട കുട്ടികളെ അവരവരുടെ മാതാക്കളുടെ അടുത്ത് നിര്‍ത്തി കൊണ്ട് തന്നെ (Home Based orphan care ) വിദ്യഭ്യാസത്തിന് വേണ്ട സാമ്പത്തിക […]

error: Protected Content !!