News

വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ 14 ദിവസമാക്കുന്നു

കോവിഡ് പ്രതിസന്ധിമൂലം വിദേശത്തുനിന്നു തിരിച്ചെത്തുന്ന മലയാളി പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ 14 ദിവസമാക്കി മാറ്റുന്നു. നേരത്തെ തിരിച്ചെത്തുന്നവര്‍ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും തുടര്‍ന്ന് ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈന്‍ എന്നായിരുന്നു ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നത്. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെ 14 ദിവസവും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണമെന്ന കര്‍ശന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പുനരാലോചന ഉണ്ടായി. ഉന്നതതല അവലോകന യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും.

Kerala News

പ്രവാസി മലയാളികൾ നാളെ മുതൽ എത്തി തുടങ്ങും തയ്യാറെടുത്ത് കേരളം

തിരുവനന്തപുരം: വിദേശത്തുനിന്ന്‌ പ്രവാസികൾ നാളെ മുതൽ നാട്ടിലെത്തി തുടങ്ങും. നാലു ഇന്റർ നാഷണൽ വിമാനത്തവാളത്തിലുമായി ഇതിനുവേണ്ട സജീകരങ്ങൾ കേരള സർക്കാർ ഒരുക്കി കഴിഞ്ഞു. നേരത്തെ പ്രവാസികളെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ വേണ്ടി മാറ്റാമെന്ന തീരുമാനം സർക്കാർ തിരുത്തി. പകരം വരുന്ന മുഴുവൻ പ്രവാസികളെയും ഒരാഴ്ച്ച സർക്കാർ കൊറന്റൈനിൽ താമസിപ്പിക്കും. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. ഇതിൽ രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകും വിമാനത്തിൽ കയറും മുമ്പ്‌ തെർമൽ സ്‌ക്രീനിങ്‌ നടത്തും. വിമാനത്തിനുള്ളിൽ […]

Local

ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ഓമശ്ശേരി ഇസ് ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റ്

ഓമശ്ശേരി: കോവിഡ് 19 മൂലം ദുരിതത്തിലായ ടൗണിലെ വിവിധ തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ഓമശ്ശേരി ഇസ്ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റ്.ടൗണിലെ ഓട്ടോറിക്ഷ,ടാക്‌സി, ഗുഡ്‌സ്,പിക്കപ്പ്,ചുമട്ടുതൊഴിലാളി, എന്നിവരടങ്ങിയ ഇരുന്നൂറോളം തൊഴിലാളികള്‍ക്കാണ് ഇസ്ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റ് ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തത്.ട്രസ്റ്റ് ചെയര്‍മാന്‍ എ.കുഞ്ഞാലി മാസ്റ്റര്‍ സെക്രട്ടറി എം അബ്ദുല്‍ ലത്തീഫ് ഇ.കെ. മുഹമ്മദ്,എം.കെ. അഹമ്മദ് കുട്ടി,എംകെ മുബാറക്ക്, ടി. ശഫീഖ്, സദറു എന്‍.പി ,എം നജുമുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശാന്തി ഹോസ്പിറ്റല്‍, പ്ലസന്റ് ഇംഗ്ലീഷ് സ്‌കൂള്‍, ശാന്തി കോളേജ് […]

News

വാഹന ക്രമീകരണം ഒഴിവാക്കി

സംസ്ഥാനത്ത് വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട അക്ക ക്രമീകരണം ഒഴിവാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. വടക്കൻ മേഖലയിൽ നിർമാണത്തിന് ചെങ്കല്ല് ആവശ്യമായ സാഹചര്യത്തിൽ ഇത് വെട്ടുന്നതിനുള്ള നിയന്ത്രണം ഈ ഘട്ടത്തിൽ ഒഴിവാക്കി. മറ്റു ജില്ലകളിലേക്ക് പോവേണ്ടവര്‍ അതത് പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് പെര്‍മിറ്റ് വാങ്ങിയാണ് യാത്രചെയ്യേണ്ടത്.

Kerala News

വിദേശത്ത് കാസർഗോഡ് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

അബൂദാബി:വിദേശത്ത് കാസർഗോഡ് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. മേൽപറമ്പ് സ്വദേശി സിലോൺ മുഹമ്മദിന്റെ മകൻ നസീറാണ് (56) മരിച്ചത്. ഇന്ന് വിദേശത്ത് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത് നേരത്തെ കോഴിക്കോട് കുന്ദമംഗലം സ്വദേശി പുത്തൂർ മഠം അഹമ്മദ് ഇബ്രാഹിം കുവൈത്തിൽ മരണമടഞ്ഞിരുന്നു. വർഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രമുഖ ഐസ്ക്രീം കമ്പനിയിലെ സ്റ്റോർമാനേജരായിരുന്നു മരണപ്പെട്ട കാസർഗോഡ് സ്വദേശി . അബുദാബിയിൽ കഴിഞ്ഞ കുറച്ചു ദിവസമായി കോവിഡ് ബാധിച്ച് മഫ്റഖ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ബനിയാസ് ഖബർസ്ഥാനിൽ കോവിഡ് സുരക്ഷയിൽ […]

News

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്; മരണം 1694

രാജ്യത്തെ കൊവിഡ് ബാധിതരുടെ അരലക്ഷത്തിലേക്ക്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 49391 കൊവിഡ് കേസുകളാണ്. രോഗം ബാധിച്ച 1694 പേര്‍ ഇതുവരെ മരണപ്പെട്ടു. 14183 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 33514 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 126 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചത്. ഇത്രയും സമയം കൊണ്ട് രാജ്യത്ത് പുതിയ 2958 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളിലാണ് […]

കോവിഡ് ബാധിച്ച് കുന്ദമംഗലം പുത്തൂർ മഠം സ്വദേശി കുവൈത്തിൽ മരിച്ചു

കുവൈത്ത് : കോവിഡ് ബാധിച്ച് വിദേശത്ത് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലംപുത്തുർ മഠം മീത്തൽ പറമ്പ് സ്വദേശി ഫാത്തിമ മന്‍സില്‍ വീട്ടില്‍ അഹമ്മദ് ഇബ്രാഹിമാണ് (57) കുവൈത്തിലെ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. രോഗം ബാധിച്ച ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ഐ സി യു വിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ബാധ ആയതിനാൽ എല്ലാ സുരക്ഷയും മാനിച്ച് മരണപ്പെട്ട രാജ്യത്ത് തന്നെ ഇദ്ദേഹത്തിന്റെ മയ്യിത്ത് മറവ് ചെയ്യൽനടക്കും. നേരത്തെയും പല രാജ്യങ്ങളിലായി മലയാളികളുടെ മരണം റിപ്പോർട്ട് […]

National News

പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയും വർധിപ്പിച്ചു പുതിയ നിരക്ക് ഇന്നുമുതൽ

ന്യൂദൽഹി: പെട്രോളിന്റേയും ഡീസലിന്റേയും ഏക്സൈസ് തീരുവ കേന്ദ്രം കുത്തനെ ഉയർത്തി. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറയുമ്പോളാണ് രാജ്യത്ത് പെട്രോളിന്റെ വില കുത്തനെ കൂടുന്നത്. നികുതി വർധനയോടെ 1.6 ലക്ഷം കോടി രൂപയുടെ അധിക വരുമാനം സർക്കാരിന് ലഭിക്കുമെന്നാണ് കരുതുന്നത്. പുതുക്കിയ വർധനവ് ഇന്ന് രാത്രിക്കുള്ളിൽ പ്രാബല്യത്തിൽ വരും. തീരുവ വർധിപ്പിച്ചെങ്കിലും ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞതിനാൽ റീട്ടെയിൽ മാർക്കറ്റിൽ വില വർധന അനുഭവപ്പെടില്ല. പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫാത്തിമയും, സഹോദരിമാരും പണക്കിഴി നല്കി

കുന്ദമംഗലം: ദയാപുരം സ്കൂൾ നാലാംം ക്ലാസ്സ് വിദ്യാാർത്ഥി ഫാത്തിമക്ക് ഒരു മോഹം – തന്റെ സമ്പാദ്യ കുടുക്കയിലുള്ള തുക കോവിഡു് ദുരിതബാധിതർക്ക് സഹായമാകുന്ന രീതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം.സ്വരൂപിച്ചനാണയത്തുട്ടുകൾഇളയസഹോദരിമാരായ നദ, അസീൻ ,എന്നിവരോടൊപ്പം എണ്ണി തിട്ടപ്പെടുത്തിയപ്പോൾ10075 രൂപയുണ്ടു്. ഉടനെ ഫാത്തിമ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ വിളിച്ച് തന്റെ ആഗ്രഹം അറിയിച്ചു. എസ്.ഐ.കെ.ബി. അതുല്യ, സബ്ബ് ഇൻസ്പക്ടർ ട്രയിനി അഭിലാഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ കെ.ബിനേഷ് ,കെ.സി.വി ജേഷ്, ജി.എസ്.മിഥുൻ എന്നിവർ ഉടനെ വീട്ടിലെത്തി സഹോദരിമാരിൽ […]

Local

കുടിവെള്ളം വിതരണം ആരംഭിച്ചു

കോവിഡ് 19 കാരണം ലോക്ഡൗണ്‍ സാഹചര്യത്തില്‍ കുന്ദമംഗലം ഗ്രാമപഞ്ചയത്തിലെ 11-ആം വാര്‍ഡിലെ പെരുവഴിക്കടവ്, പുളിയപ്പിലാക്കല്‍, തെറ്റു പറമ്പ് കോളനി, പുളിക്കും പറമ്പത്ത്, കാരിപറമ്പത്ത്, പ്രിയദര്‍ശിനി മന്ദിര പരിസരം, തീപ്പെട്ടി കമ്പനി റോഡ്, കൂര്‍ക്ക പറമ്പത്ത് എന്നിവിടങ്ങളില്‍ ജ്വാല സാംസ്‌കാരിക വേദിയുടെ നേത്രത്വത്തില്‍ കുടിവെള്ളം വിതരണം ആരംഭിച്ചു.

error: Protected Content !!