National

ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി 30 വരെ നീട്ടി

ന്യൂദല്‍ഹി: ഐ.എന്‍.എക്സ് മീഡിയാ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. ആഗസ്റ്റ് 30 വരെയാണ് ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വെക്കാന്‍ സി.ബി.ഐ പ്രത്യേക കോടതി അനുമതി നല്‍കിയത്. നേരത്തെ സിബിഐക്കെതിരെ ചിദംബരം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി അപ്രസക്തമാക്കിയിരുന്നു.

Local

എം എസ് എസിന് പുതിയ ഭാരവാഹികൾ

കുന്ദമംഗലം: എം എസ് എസ് പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ശംസുദ്ധീൻ എം പ്രസിഡന്റ്ന്റായും ,മുഹമ്മദ് പി സെക്രട്ടറിയായും, ഇബിച്ചാലി ഹാജി ഖജാൻജിയായും തിരഞ്ഞെടുക്കപ്പെട്ടു. ഐക്യൂട്ടിവ്‌ മെമ്പർമാരായി ബാപ്പു ഹാജി, തൻവീർ,ബിച്ചികോയ,അബ്ദുറഹിമാൻ ടി .വി,മുഹ്സിൻ,കുഞ്ഞി മോയിൻ കുട്ടി,നാസർ. എം. എം,മുഹമ്മദ് എൽ ഐ സി,ജൗഹർ എന്നിവരെയും തിരഞ്ഞെടുത്തു

Technology

സ്ഥിരം രജിസ്‌ട്രേഷന്‍ നേടണം

മോട്ടോര്‍ വാഹന വകുപ്പില്‍ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങളും കേന്ദ്രീക്യത വെബ്‌സൈറ്റായ വാഹന്‍ മുഖാന്തരം നടപ്പിലാക്കാനുളള നടപടിയുടെ ഭാഗമായി പഴയ സംവിധാനമായ സ്മാര്‍ട്ട് മൂവില്‍ കൂടി താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നേടിയ എല്ലാ അപേക്ഷകരും ഇന്ന് (ആഗസ്റ്റ് 27)  ന് മുന്‍പ് സ്ഥിരം രജിസ്‌ട്രേഷന്‍ നേടേണ്ടതാണന്ന് കൊടുവളളി ജോയന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ അറിയിച്ചു. ഇതിന് ശേഷം സ്ഥിരം രജിസ്‌ട്രേഷന്‍ നേടാത്ത അപേക്ഷകള്‍ക്ക് സാധുത ഉണ്ടായിരിക്കുന്നതല്ല. പഴയ സംവിധാനമായ സ്മാര്‍ട്ട് മൂവ് ഡേറ്റ  വാഹനിലേക്ക് […]

Kerala

തുഷാറിനെതിരെ നിലപാട് കടുപ്പിച്ച് നാസിൽ

അജ്‌മ: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാന്‍ കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. അതെ സമയം ഒത്തു തീർപ്പിന് ഇരു കൂട്ടരും തയ്യാറാണെന്ന് പ്രോസിക്യൂഷന്റെ ചോദ്യത്തിന് ഇരു കക്ഷികളും സമ്മതം നൽകി രണ്ടു ദിവസത്തിനു ശേഷം വിചാരണ തുടരും . നിലവിൽ മുഴുവന്‍ പണവും കിട്ടിയാലെ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് പിന്‍വലിക്കൂ എന്ന നിലപാടില്‍ ഉറച്ച് നിൽക്കുകയാണ് പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള. കേസ് നീണ്ടുപോയാല്‍ തുഷാറിന് അനിശ്ചിതമായി യു.എ.ഇയില്‍ തങ്ങേണ്ടി വരും. കേസ് ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട് […]

Kerala

പാലാ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിയില്‍ തീരുമാനമായില്ല

പാല: പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല. സ്ഥാനാര്‍ഥി ആരാകണമെന്ന ചര്‍ച്ച വീണ്ടും തുടരും. ജയസാധ്യതയുള്ള സ്ഥാനാര്‍ഥി വേണമെന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു. സ്ഥാനാര്‍ഥിയില്‍ കാര്യമായ ചര്‍ച്ചയുണ്ടായില്ല. പി.ജെ. ജോസഫ്- ജോസ് കെ. മാണി വിഭാഗങ്ങള്‍ക്കിടയില്‍ ചില തര്‍ക്കങ്ങളുണ്ട്. ഒറ്റക്കെട്ടായി യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി […]

Local

അറിയിപ്പ്

അഭിമുഖം കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ യു. പി. സ്‌ക്കൂള്‍ അസിസ്റ്റന്റ് (മലയാളം) (കാറ്റഗറി നമ്പര്‍ 386/2014) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഭിന്നശേഷി (Hearing Impairment) വിഭാഗത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനം വഴി ഉള്‍പ്പെടുത്തിയ ഒരു ഉദ്യോഗാര്‍ത്ഥിക്കുള്ള അഭിമുഖം ആഗസ്റ്റ് 30-ന് തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥിക്ക് വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. ടെലിവിഷന്‍ ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു കേരളസര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന […]

News

ബസ്സ് ജീവനക്കാരന് മര്‍ദ്ദനം: നാളെ സൂചന പണിമുടക്ക്

ഓമശ്ശേരി : ബസ്സ് ജീവനക്കാരനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ ബസ്സ് തൊഴിലാളികളുടെ സൂചന പണിമുടക്ക്. താമരശ്ശേരി,കൊടുവള്ളി,കുന്ദംമഗലം,മുക്കം,തിരുവമ്പാടി,നരിക്കുനി,ഓമശ്ശേരി റൂട്ടിലെ ബസ്സ് തൊഴിലാളികളാണ് പണി മുടക്കുന്നത്. ജീവനക്കാരനെ അകാരണമായാണ് പോലീസ് മര്‍ദ്ദിച്ചത്. ഇതിനാലാണ് പണിമുടക്ക് എന്നാണ് വിവരം.

Local

കൊടുവള്ളി മണ്ഡലത്തില്‍ ഏഴ് കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി;കാരാട്ട് റസാഖ് എം എൽ എ

കൊടുവള്ളി :കൊടുവള്ളി മണ്ഡലത്തില്‍ ഏഴ് കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയതായി കാരാട്ട് റസാക്ക് എം എല്‍ എ അറിയിച്ചു .2019 -20 വര്‍ഷത്തെ എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ക്കു അംഗീകാരം നല്‍കിയത്. കളരാന്തിരി ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടം 45.5ലക്ഷം, കൊടുവള്ളി -പെരിയാംതോട് -ആറങ്ങോട്-പരപ്പില്‍ റോഡ് 100ലക്ഷം,വടക്കെക്കര – ആസാദ് റോഡ് 10ലക്ഷം,ബസ്റ്റാന്റ് ഉളിയാടന്‍കുന്ന് കൊടുവള്ളി ടൗണ്‍ റോഡ് 15ലക്ഷം, വാഴപ്പുറം – മൊടപ്പന്‍ കുന്നത്ത് റോഡ് 10 ലക്ഷം, മുത്തമ്പലം -കുഴിമ്പിലാട്ട് […]

Kerala Local

പ്രളയബാധിതര്‍ക്കുള്ള ധനസഹായ വിതരണം ഓണത്തിനു മുമ്പ് – മന്ത്രി രാമകൃഷ്ണന്‍

കോഴിക്കോട് : പ്രളയബാധിത കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പതിനായിരം രൂപയുടെ ധനസഹായം ഓണത്തിനു മുമ്പ് വിതരണം ചെയ്യുമെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പ്രളയത്തിലും ഉരുൾപൊട്ടലിലും ജില്ലയിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായ വിതരണത്തിനുള്ള നടപടികൾ ഇന്ന് പൂർത്തിയാവും. ജില്ലയിൽ മരണപ്പെട്ട 17 പേരിൽ 13 പേരുടെ കുടുംബാംഗങ്ങൾക്ക് ആദ്യഘട്ടത്തിൽ ധനസഹായം വിതരണം ചെയ്യും. മറ്റുള്ളവരുടേത് നടപടിക്രമങ്ങൾ പൂർത്തിയായശേഷം വിതരണം ചെയ്യും. അര്‍ഹരായവരുടെ പട്ടിക പരിശോധന പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ ഏഴിനകം പണം വിതരണം ചെയ്യണമെന്നാണ് സര്‍ക്കാര്‍ […]

Kerala

വയനാട്ടിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങ്: കോഴിക്കോട്ട് രണ്ട് ന്യായവില വിപണികള്‍ തുറന്നു

കോഴിക്കോട്; പ്രളയത്തില്‍ തകര്‍ന്ന വയനാടിന്റെ കാര്‍ഷിക അന്തരീക്ഷം തിരിച്ചു പിടിക്കുന്നതിന് ജില്ലയിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് തൊഴില്‍- എക്സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണ്‍ അഭ്യര്‍ഥിച്ചു. വയനാട്ടിലെ പ്രളയബാധിത പ്രദേശത്തെ ഉത്പന്നങ്ങള്‍ സംഭരിച്ച് ന്യായവിലയില്‍ വിറ്റഴിക്കുന്നതിന് കോഴിക്കോട് സിവില്‍സ്റ്റേഷനിലും മുതലക്കുളം മൈതാനിയിലും ആരംഭിച്ച വിപണികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉത്പന്നത്തിന്റെ യഥാര്‍ഥ വിലയെക്കാള്‍ കൂടുതള്‍ നല്‍കി കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ […]

error: Protected Content !!