പാല: പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല. സ്ഥാനാര്‍ഥി ആരാകണമെന്ന ചര്‍ച്ച വീണ്ടും തുടരും. ജയസാധ്യതയുള്ള സ്ഥാനാര്‍ഥി വേണമെന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു. സ്ഥാനാര്‍ഥിയില്‍ കാര്യമായ ചര്‍ച്ചയുണ്ടായില്ല. പി.ജെ. ജോസഫ്- ജോസ് കെ. മാണി വിഭാഗങ്ങള്‍ക്കിടയില്‍ ചില തര്‍ക്കങ്ങളുണ്ട്. ഒറ്റക്കെട്ടായി യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി തീരുമാനിക്കുമെന്ന പി.ജെ. ജോസഫിന്റെ വാദത്തെ എതിര്‍ത്ത് റോഷി അഗസ്റ്റിന്‍ രാവിലെ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ചുമതല ജോസ് കെ. മാണിക്കാണ്. സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ് കെ.മാണിയെ ആണെന്നും റോഷി മാധ്യമങ്ങളോടു പറഞ്ഞു. സ്ഥാനാര്‍ഥിയെ ഐക്യത്തോടെ തീരുമാനിക്കുമെന്നു ജോസ് കെ. മാണി പറഞ്ഞു.