അജ്‌മ: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാന്‍ കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. അതെ സമയം ഒത്തു തീർപ്പിന് ഇരു കൂട്ടരും തയ്യാറാണെന്ന് പ്രോസിക്യൂഷന്റെ ചോദ്യത്തിന് ഇരു കക്ഷികളും സമ്മതം നൽകി രണ്ടു ദിവസത്തിനു ശേഷം വിചാരണ തുടരും .
നിലവിൽ മുഴുവന്‍ പണവും കിട്ടിയാലെ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് പിന്‍വലിക്കൂ എന്ന നിലപാടില്‍ ഉറച്ച് നിൽക്കുകയാണ് പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള. കേസ് നീണ്ടുപോയാല്‍ തുഷാറിന് അനിശ്ചിതമായി യു.എ.ഇയില്‍ തങ്ങേണ്ടി വരും. കേസ് ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട് നാസിലിന്റെ സുഹൃത്തുക്കള്‍ തുഷാറുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ചെക്കില്‍ പറഞ്ഞ തുക നല്‍ക്കാന്‍ തയ്യാറല്ലെന്നു പറഞ്ഞ തുഷാര്‍, തനിക്ക് നല്‍ക്കാന്‍ കഴിയുന്ന തുകയുടെ വിവരങ്ങള്‍ സുഹൃത്തുകളെ അറിയിച്ചെന്നാണ് വിവരം.