ഓപ്പറേഷന്‍ തൂഫാന്‍: സര്‍ക്കാറിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ
കൊല്ലം: ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിയുടെ മുഖമാസികയായ യോഗനാദത്തിലെ എഡിറ്റോറിയലിലാണ് ഓപ്പറേഷന്‍ തൂഫാന് പിന്തുണ അറിയിച്ചുള്ള വെള്ളാപ്പള്ളിയുടെ എഡിറ്റോറിയല്‍ വന്നത്. എസ്എന്‍ഡിപിയോഗം പ്രവര്‍ത്തകര്‍ രാഷ്ട്രീയവ്യത്യാസം മറന്ന് ഓപ്പറേഷന്‍ തുഫാനൊപ്പം അണിചേരണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആഹ്വാനം ചെയ്തു. കേരള സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യവും നന്മയും ആണ് ഇത്.സമൂഹം ഒന്നാകെ ഈ ദൗത്യത്തിന് ഒപ്പം അണിചേരണം. മയക്കുമരുന്ന് എതിരായ നീക്കത്തിന് നടപടിയെടുത്ത സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു ഇപ്പോഴത്തെ നടപടി […]


