kerala Kerala Local

കുന്ദമംഗലം ഇസ്ലാമിക് സെന്റര്‍ മസ്ജിദിലെ ഇഫ്ത്താര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമം: പ്രതിക്കെതിരെ പോലീസ് കേസെടുത്തു

കുന്ദമംഗലം : കുന്ദമംഗലത്തെ ഇസ്ലാമിക് സെന്റര്‍ മസ്ജിദിലെ ഇഫ്താര്‍ ഒരുക്കത്തിനിടെ മസ്ജിദില്‍ വെച്ച് ഇഫ്താര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്കെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു. കാരന്തൂര്‍ സ്വദേശി സുഹൈലിനെതിരെയാണ് കേസെടുത്തത്. ഐ.മുഹമ്മദ് കോയ, റിഷാദ് എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനെതിരെ പോലീസ് അന്വേഷണം നടക്കുന്നു. എന്നാല്‍ ഇഫ്ത്താര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും സുഹൈല്‍ പറഞ്ഞു.

kerala Kerala

വൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകം; ഒന്നാം പ്രതി ഷൈബിന്‍ അഷറഫ് ഉള്‍പ്പെടെ മൂന്ന് പേര്‍ കുറ്റക്കാര്‍; ബാക്കിയുള്ളവരെ വെറുതെ വിട്ട് കോടതി

മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ 1,2,6 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. ബാക്കിയുള്ളവരെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ഷൈബിന്‍ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നീ മൂന്നു പേരൊണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായും കോടതി പറഞ്ഞു. ശിക്ഷ ഈ മാസം 22 ന് വിധിക്കും. ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരി അഡീഷണല്‍ […]

Kerala kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാനുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. പേരുമലയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ചുറ്റിക വാങ്ങിയ കട, ബാഗ്, സ്വര്‍ണ്ണം പണയപ്പെടുത്തിയ സ്ഥലം തുടങ്ങിയ ഇടങ്ങളില്‍ അഫാനെ എത്തിച്ചു. എലി വിഷം, പെപ്‌സി സിഗരറ്റ്, മുളകുപൊടി തുടങ്ങിയവ വാങ്ങിയ കടയിലും അഫാനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ബൈക്കിലെത്തി ഫര്‍സാനയെ കൂട്ടിക്കൊണ്ടുപോയ സ്ഥലത്തും തെളിവെടുപ്പ് പൂര്‍ത്തീകരിച്ചു. അനുജന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ അഫാന്‍ പൊലീസ് കസ്റ്റഡിയിലാണ്. മൂന്ന് ദിവസത്തേക്കാണ് നെടുമങ്ങാട് കോടതി […]

Kerala kerala

മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം; സിപിഎം നേതാവ് എം.ജെ ഫ്രാന്‍സിസിനെതിരെ കേസ്

കൊച്ചി: മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ സിപിഎം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗം എം.ജെ ഫ്രാന്‍സിസിനെതിരെ കേസ്. മൂവാറ്റുപുഴ പൊലീസാണ് കേസ് എടുത്തത്. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലിംകള്‍ക്കാണെന്നും എന്ത് തെറ്റ് ചെയ്താലും പള്ളിയില്‍ പോയി പ്രാര്‍ഥിച്ചാല്‍ മതിയെന്നുമുള്ള ഫേസ്ബുക്ക് കമന്റിലാണ് കേസ്. മൂവാറ്റുപുഴ സ്വദേശി ഇബ്രാഹിം ആണ് പരാതി നല്‍കിയിരുന്നത്. കെ. ടി ജലീലിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോക്ക് കീഴിലായിരുന്നു എം. ജെ ഫ്രാന്‍സിസ് കമന്റിട്ടിരുന്നത്. നോമ്പെടുത്താല്‍ ഒരു വര്‍ഷം പ്ലാന്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പരിഹാരമായെന്നാണ് […]

kerala Kerala

പത്തനംതിട്ട പോക്‌സോ കേസ്; രണ്ടാംപ്രതിയുടെ അമ്മയില്‍ നിന്ന് എട്ടരലക്ഷം രൂപ തട്ടിയെടുത്തു; ഒന്നാം പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍

പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച പത്തനംതിട്ട കൂട്ടപീഡനക്കേസില്‍ പ്രതിയുടെ മാതാവില്‍ നിന്ന് പണംതട്ടിയതായി പരാതി. രണ്ടാം പ്രതിയുടെ മാതാവില്‍ നിന്ന് 8.65 ലക്ഷം തട്ടിയ കേസില്‍ ഒന്നാം പ്രതിയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈ.എസ്.പിക്കും അഭിഭാഷകനും കൊടുക്കാനെന്ന് പറഞ്ഞാണ് ഒന്നാം പ്രതി ജോജി മാത്യുവിന്റെ (24) സഹോദരന്‍ ജോമോന്‍ മാത്യു, കേസില്‍ രണ്ടാം പ്രതിയായ പ്രക്കാനം ഷൈനു ഭവനത്തില്‍ ഷൈനുവിന്റെ (22) മാതാവില്‍ നിന്ന് പണം തട്ടിയത്. അഭിഭാഷന്‍ തനിക്ക് കിട്ടിയ യഥാര്‍ഥ തുക വെളിപ്പെടുത്തിയതോടെയാണ് വന്‍ […]

Kerala kerala

പെണ്‍കുട്ടികളെ തിരിച്ചെത്തിച്ചു; കണ്ണീരോടെ സ്വീകരിച്ച് മാതാപിതാക്കള്‍

തിരൂര്‍: താനൂരില്‍നിന്നും നാടുവിട്ട് മഹാരാഷ്ട്രയിലെ പുണെയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളെ തിരിച്ചെത്തിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് പൊലീസ് സംഘത്തിനൊപ്പം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടികളെ സ്വീകരിക്കാന്‍ മാതാപിതാക്കളും സഹോദരങ്ങളും എത്തിയിരുന്നു. കണ്ണീരോടെയാണ് മാതാപിതാക്കള്‍ മക്കളെ സ്വീകരിച്ചത്. നേരത്തെ കുട്ടികളുമായി മാതാപിതാക്കള്‍ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. പെണ്‍കുട്ടികളുടെ മൊഴിയെടുക്കുകയാണ്. തുടര്‍ന്ന് സി.ഡബ്ല്യു.സിയില്‍ ഹാജരാക്കും. ശേഷം കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം വിടും എന്നാണ് വിവരം. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാടുവിടാന്‍ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. നേരത്തെ […]

kerala Kerala

താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്റെ മരണം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പറഞ്ഞു. കുട്ടികളുടെ അക്രമവാസിനെ കുറിച്ച് സംസ്ഥാന തലത്തില്‍ പഠനം നടത്തും . പഠനത്തിനു വേണ്ട നടപടികള്‍ ആരംഭിച്ചു. അതിനിടയാണ് ദാരുണമായ സംഭവമെന്നും അദ്ദേഹം പറഞ്ഞു. രാത്രി 12.30ഓടെയാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റ ചികിത്സയിലായിരുന്ന പത്താംക്ലാസുകാരന്‍ മരിച്ചത്. താമരശ്ശേരി ചുങ്കം പാറോലക്കുന്ന് സ്വദേശി ഇക്ബാലിന്റെ മകന്‍ […]

Entertainment Trending

കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; നടിമാരായ തമന്ന ഭാട്ടിയയെയും കാജല്‍ അഗര്‍വാളിനെയും ചോദ്യം ചെയ്യും

  • 28th February 2025
  • 0 Comments

2.4 കോടി രൂപയുടെ ക്രിപ്റ്റോകറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയയെയും കാജല്‍ അഗര്‍വാളിനെയും ചോദ്യം ചെയ്യും. ക്രിപ്റ്റോകറന്‍സി നിക്ഷേപ പദ്ധതിയിലൂടെ തന്നെയും തന്റെ പരിചയക്കാരെയും വഞ്ചിച്ചതായി ആരോപിച്ച് പുതുച്ചേരിയിലെ മൂലക്കുളത്ത് നിന്നുള്ള വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ അശോകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. ഉദ്ഘാടനത്തില്‍ പങ്കെടുത്തതിന് പുറമെ കമ്പനിയുമായി നടിമാര്‍ക്ക് ബന്ധം ഉണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഓണ്‍ലൈനില്‍ ഒരു പരസ്യം കണ്ടതിനെത്തുടര്‍ന്നാണ് ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അശോകന്റെ പരാതിയില്‍ പറയുന്നു. ഒരു അജ്ഞാത വ്യക്തിയുമായുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്ന്, […]

Kerala kerala

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയ്ക്ക് ജാമ്യമില്ല

  • 27th February 2025
  • 0 Comments

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമരുടെ ജാമ്യ ഹര്‍ജി തള്ളി. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചെന്താമരയ്ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ചെന്താമര പുറത്തിറങ്ങുന്നത് നാട്ടുകാരുടെ ജീവന് ഭീഷണിയാണെന്ന് കാണിച്ചായിരുന്നു പ്രോസിക്യൂഷന്‍ ജാമ്യം എതിര്‍ത്തിരുന്നത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് ചെന്താമരയുടെ അഭിഭാഷകന്‍ പ്രതികരിച്ചു. നേരത്തെ രഹസ്യമൊഴി രേഖപ്പെടുത്താനെത്തിയപ്പോള്‍ കുറ്റസമ്മത മൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് ചെന്താമര അറിയിച്ചിരുന്നു. അഭിഭാഷകനെ കണ്ട ശേഷമായിരുന്നു ചെന്താമര […]

kerala Kerala

നെന്മാറ ഇരട്ടക്കൊല; ചെന്താമരയുടെ ജാമ്യാപേക്ഷയില്‍ വിധി 27ന്

  • 25th February 2025
  • 0 Comments

നെന്മാറ ഇരട്ടക്കൊല കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയില്‍ 27ന് വിധി പറയും. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ഇന്ന് ചെന്താമരയുടെ റിമാന്‍ഡ് കാലാവധിയും നീട്ടി. കഴിഞ്ഞ ദിവസമാണ് ചെന്താമര അഭിഭാഷകന്‍ ജേക്കബ് മാത്യു മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തന്റെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്നാണ് ചെന്താമരയുടെ അഭിഭാഷകന്റെ വാദം. താനാണ് കൊലപാതകം നടത്തിയതെന്ന കുറ്റസമ്മത മൊഴി നല്‍കിയിട്ടില്ലെന്നും പൊലീസ് അതെല്ലാം എഴുതി ചേര്‍ത്ത് ഒപ്പുവെപ്പിച്ചതാണെന്നും ചെന്താമര കോടതിയില്‍ വാദിച്ചു. എന്നാല്‍ ചെന്താമരയുടെ വാദങ്ങളെ […]

error: Protected Content !!