Kerala kerala

കോതമംഗലത്ത് യുവതിയുടെ ആത്മഹത്യയില്‍ അന്വേഷണം; 10 അംഗ സംഘത്തെ രൂപീകരിച്ചു

കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് 10 അംഗ സംഘത്തെ രൂപീകരിച്ചത്. ബിനാനിപുരം , കുട്ടമ്പുഴ എസ് എച്ച് ഒമാരും അന്വേഷണ സംഘത്തില്‍ ഉണ്ട്. പ്രതി റമീസ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചു എന്ന പരാതിയില്‍ തെളിവ് ശേഖരണത്തിന് ശേഷം മാത്രം തീരുമാനമെടുത്താല്‍ മതി എന്ന നിലപാടിലാണ് പോലീസ്. വിഷയത്തില്‍ പൊലീസ് നിയമപദേശം തേടും. മരിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സുഹൃത്തിന്റെ മൊഴിയും വീണ്ടും രേഖപ്പെടുത്തും. […]

kerala Kerala

റോഡിലൂടെ വലിച്ചിഴച്ചു വസ്ത്രം വലിച്ചുകീറി; കുറ്റ്യാടി തേങ്ങ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദിച്ചെന്ന് പരാതി

കോഴിക്കോട്: കുറ്റ്യാടി തേങ്ങ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദിച്ചെന്ന് പരാതി. തന്നെ റോഡിലൂടെ വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചുകീറിയെന്നും കുറ്റ്യാടി സ്വദേശി ജിഷ്മ പറയുന്നു. തേങ്ങാ മോഷത്തിനെതിരെ പ്രദേശത്ത് രൂപീകരിച്ച കമ്മിറ്റി അംഗങ്ങളാണ് തന്നെ മര്‍ദിച്ചതെന്ന് ജിഷ്മ ആരോപിക്കുന്നു. തന്നെ അക്രമിച്ചവരുടെ പേരടക്കം പൊലീസില്‍ പരാതി നല്‍കിയിട്ടും നടപിടിയില്ലെന്നും ഇവര്‍ പറഞ്ഞു. മഠത്തില്‍ രാജീവന്‍, മഠത്തില്‍ മോഹനന്‍ എന്നിവര്‍ക്കെതിരെയാണ് പരാതിയെന്നാണ് വിവരം. അതേസമയം, തേങ്ങ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി […]

kerala Kerala Trending

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു; ശ്വേത മേനോനെതിരെ കേസ്

കൊച്ചി: അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നാരോപിച്ച് ശ്വേത മേനോനെതിരെ പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. അശ്ലീല രംഗങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു എന്ന് പരാതിയിലുണ്ട്. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിന്ന് ജഗദീഷ് പിന്‍മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തക്ക് ശ്വേത മോനോന്‍ […]

Kerala kerala

കോഴിക്കോട്ട് പെട്രോളുമായി ഭാര്യയെ ആക്രമിക്കാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

കോഴിക്കോട്: കുണ്ടുങ്ങലില്‍ ഭാര്യയെ ആക്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുണ്ടുങ്ങല്‍ സ്വദേശി സികെ നൗഷാദ് ആണ് അറസ്റ്റിലായത്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.പെട്രോള്‍ നിറച്ച കുപ്പിയുമായി എത്തി അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും മുറ്റത്തുണ്ടായിരുന്ന ഇരുചക്രവാഹനം പെട്രോള്‍ ഒഴിച്ച് കത്തിച്ചെന്നും പരാതിയില്‍ പറയുന്നു.നിരന്തരം തന്നെ ഉപദ്രവിക്കാറുണ്ടെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നു ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പരാതിക്കാരിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് വന്നത് ഇഷ്ടപ്പെടാത്തതാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്.മാതാപിതാക്കള്‍ പോയതിന് പിന്നാലെ കത്തികൊണ്ടും മരകഷ്ണം […]

Kerala kerala

‘രാജിവെക്കാന്‍ സമ്മതിച്ചില്ല, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല’; കുറ്റിപ്പുറത്തെ നഴ്സിന്റെ ആത്മഹത്യ മുന്‍ മാനേജരുടെ മാനസിക പീഡനംമൂലമെന്ന് പൊലീസ്

മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് മുന്‍ മാനേജറുടെ മാനസിക പീഡനമെന്ന് പൊലീസ്. കഴിഞ്ഞ ഡിസംബറില്‍ ആശുപത്രിയില്‍ നിന്ന് രാജി വെക്കാന്‍ സന്നദ്ധത അറിയിച്ചിട്ടും മാനേജര്‍ അബ്ദുറഹിമാന്‍ സമ്മതിച്ചിച്ചില്ലെന്നും പൊലീസ് കണ്ടെത്തി. ഈ വര്‍ഷം ജൂണില്‍ വീണ്ടും രാജി നല്‍കിയെങ്കിലും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാനേജര്‍ തയ്യാറായില്ല.അറിയാത്ത ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും പൊലീസ് പറയുന്നു. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്ന് പറഞ്ഞു തുടരാന്‍ നിര്‍ബന്ധിച്ചു.ആത്മഹത്യ ചെയ്ത ദിവസം ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം ക്യാബിനില്‍ വിളിച്ചു വരുത്തി […]

kerala Kerala

നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; ‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരില്‍ വഞ്ചനയെന്ന് പരാതി

കൊച്ചി: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. മഹാവീര്യര്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് പി എസ് ഷംനാസ് ആണ് പരാതിക്കാരന്‍. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തലയോലപ്പറമ്പ് പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരില്‍ വഞ്ചന നടന്നു എന്നാണ് പരാതിക്കാരന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ ആക്ഷന്‍ ഹീറോ ബിജു 2-ന്റെ അവകാശം(rights) നല്‍കി ഷംനാസില്‍ നിന്ന് […]

Kerala kerala

നിമിഷ പ്രിയ: കാന്തപുരത്തിന്റെ ഇടപെടലില്‍ പുരോഗതി; ഇന്ന് വീണ്ടും ചര്‍ച്ച

നിമിഷ പ്രിയ വിഷയത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ബഹു .കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണ്. ഇന്ന് രാവിലെ യമന്‍ സമയം പത്ത് മണിക്ക് കുടുംബവുമായുള്ള യോഗം പുനരാരംഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശ പ്രകാരം ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തലാലിന്റെ നാടായ ദമാറില്‍ എത്തിയിട്ടുണ്ട്. അദ്ദേഹം ശൈഖ് […]

Kerala kerala

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം;പൊലീസ് കണ്ടെടുത്ത അസ്ഥികള്‍ കുഞ്ഞുങ്ങളുടേതെന്ന് സ്ഥിരീകരണം

തൃശൂര്‍: പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ പോലീസ് കണ്ടെടുത്ത അസ്ഥികള്‍ കുഞ്ഞുങ്ങളുടേതെന്ന് സ്ഥിരീകരണം. രണ്ട് വീടിന്റെ പരിസരങ്ങളില്‍ നിന്നും കണ്ടെത്തിയ അസ്ഥികള്‍ ശാസ്ത്രീയ പരിശോധന നടത്തി. പ്രതികളെ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കും പോലീസ് വിധേയമാക്കി. അനീഷയും, ഭവിനും പോലീസ് കസ്റ്റഡിയില്‍ തുടരുന്നു. രണ്ട് നവജാത ശിശുക്കളെയും കൊന്നത് അമ്മ അനീഷയാണ്. 2021 നവംബറിന്‍ ആറിന് പ്രസവ ശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം മൃതദേഹം വീടിന്റെ ഇടത് വശത്ത് മാവിന്റെ ചുവട്ടില്‍ കുഴിച്ചിട്ടെന്നായിരുന്നു പ്രതിയായ അനീഷയുടെ മൊഴി. […]

kerala Kerala

ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട് തച്ചനാട്ടുകരയില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ആശിര്‍നന്ദയുടെ പാലക്കാട് തച്ചനാട്ടുകരയിലെ വീട്ടില്‍ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ സന്ദര്‍ശിച്ച് വീട്ടുകാരില്‍ നിന്നും വിവരങ്ങള്‍ തേടി. അതേസമയം പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ആത്മഹത്യ ചെയ്ത പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളിലെ ഒമ്പതാം […]

Kerala kerala

വില്ലേജ് ഓഫിസറെ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് ചൂരല്‍മലയില്‍ നാട്ടുകാര്‍ക്കെതിരെ കേസ്

കല്‍പ്പറ്റ: മേപ്പാടി ചൂരല്‍മലയില്‍ ബുധനാഴ്ച ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. വില്ലേജ് ഓഫിസറെ കൈയേറ്റം ചെയ്തുവെന്നും വാഹനത്തിന് കേടുവരുത്തിയെന്നും ആരോപിച്ചാണ് കേസെടുത്തത്. ചൂരല്‍മല സ്വദേശികളായ ആറു പേര്‍ക്കെതിരെ മേപ്പാടി പൊലീസാണ് കേസ് എടുത്തത്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിലെ പാളിച്ചകളും സുരക്ഷിത മേഖലകള്‍ തിരിച്ച അശാസ്ത്രീയതയും ചോദ്യം ചെയ്തായിരുന്നു പ്രതിഷേധം. വില്ലേജ് ഓഫിസറെയും തഹസില്‍ദാരെയും നാട്ടുകാര്‍ തടഞ്ഞിരുന്നു. പിന്നാലെ പൊലീസും നാട്ടുകാരും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു. ദുരന്തബാധിതര്‍ക്ക് ഒരു […]

error: Protected Content !!