ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട് തച്ചനാട്ടുകരയില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ആശിര്‍നന്ദയുടെ പാലക്കാട് തച്ചനാട്ടുകരയിലെ വീട്ടില്‍ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ സന്ദര്‍ശിച്ച് വീട്ടുകാരില്‍ നിന്നും വിവരങ്ങള്‍ തേടി. അതേസമയം പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
ആത്മഹത്യ ചെയ്ത പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ആശീര്‍ നന്ദയുടെ വീട്ടിലാണ് ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശനം നടത്തിയത്.മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.