Technology

സ്ഥിരം രജിസ്‌ട്രേഷന്‍ നേടണം

മോട്ടോര്‍ വാഹന വകുപ്പില്‍ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങളും കേന്ദ്രീക്യത വെബ്‌സൈറ്റായ വാഹന്‍ മുഖാന്തരം നടപ്പിലാക്കാനുളള നടപടിയുടെ ഭാഗമായി പഴയ സംവിധാനമായ സ്മാര്‍ട്ട് മൂവില്‍ കൂടി താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നേടിയ എല്ലാ അപേക്ഷകരും ഇന്ന് (ആഗസ്റ്റ് 27)  ന് മുന്‍പ് സ്ഥിരം രജിസ്‌ട്രേഷന്‍ നേടേണ്ടതാണന്ന് കൊടുവളളി ജോയന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ അറിയിച്ചു. ഇതിന് ശേഷം സ്ഥിരം രജിസ്‌ട്രേഷന്‍ നേടാത്ത അപേക്ഷകള്‍ക്ക് സാധുത ഉണ്ടായിരിക്കുന്നതല്ല. പഴയ സംവിധാനമായ സ്മാര്‍ട്ട് മൂവ് ഡേറ്റ  വാഹനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി എല്ലാ സീരീസുകളിലെയും രജിസ്‌ട്രേഷന്‍ നമ്പര്‍ ഒന്ന് മുതല്‍ 500 വരെയുളള വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍വ്വീസുകളും ഓണ്‍ലൈന്‍ സേവനങ്ങളും ഇന്ന് (ആഗസ്റ്റ് 27)  മുതല്‍ നിര്‍ത്തിവെക്കും. അതിനുശേഷം രജിസ്‌ട്രേഷന്‍ നമ്പര്‍ 01 മുതല്‍ 500 വരെയുളള എല്ലാ സീരിസിലെയും വാഹനങ്ങള്‍ക്ക് പഴയ സംവിധാനമായ സ്മാര്‍ട്ട് മൂവ് വഴി യാതൊരുവിധ സേവനങ്ങളും നല്‍കുന്നതല്ല. എല്ലാ സീരീസിലേയും രജിസ്‌ട്രേഷന്‍ നമ്പര്‍ 01 മുതല്‍ 500 വരെയുളള  വാഹനങ്ങളുടെ എല്ലാ വിധ സര്‍വ്വീസുകളും സെപ്തംബര്‍ ഏഴ്  മുതല്‍ പുതിയ സംവിധാനമായ പരിവാഹന്‍ പോര്‍ട്ടിലൂടെ പുനരാരംഭിക്കുമെന്നും കൊടുവളളി ജോയന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Technology

അൾട്രാ നൈറ്റ് മോഡുമായി ഒപ്പോ റെനോ 10എക്സ് സൂം

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കി. ഒപ്പോ റെനോ 10 എക്സ് സൂം, ഒപ്പോ റെനോ എന്നീ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത്. റെനോയ്ക്ക്
Technology

മടക്കാവുന്ന സ്‌ക്രീനുള്ള ലെനോവോ ലാപ്‌ടോപ്

മലപോലെ വന്നത് എലിപോലെ പോയി എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു സാംസങിന്റെ മടക്കാവുന്ന, അല്ലെങ്കില്‍ ഫോള്‍ഡബ്ള്‍ ഫോണ്‍. സ്മാര്‍ട്ഫോണ്‍ എന്നു പറഞ്ഞാല്‍ ഫോള്‍ഡബ്ള്‍ ഫോണ്‍ എന്നു മാറാന്‍ പോകുന്നു
error: Protected Content !!