കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഓണത്തിന് ശേഷം; ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ സജീവം, പരിഗണനയില്‍ ഏഴ് പേരുകള്‍
പുതിയ കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും പ്രഖ്യാപനം. അധ്യക്ഷനെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി വി.ഡി. സതീശന്‍ വീണ്ടും ഡല്‍ഹിയിലെത്തും. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും വിഷയം ചര്‍ച്ച ചെയ്യാന്‍ സാധിച്ചിരുന്നില്ല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇന്ന് സംസ്ഥാനത്തെത്തി മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തും. പ്രവര്‍ത്തക സമിതി യോഗത്തിനായി ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തല അവിടെ തുടരുകയാണ്. ഇന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും അദ്ദേഹം […]









