അഭിമുഖം
കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ യു. പി. സ്‌ക്കൂള്‍ അസിസ്റ്റന്റ് (മലയാളം) (കാറ്റഗറി നമ്പര്‍ 386/2014) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഭിന്നശേഷി (Hearing Impairment) വിഭാഗത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനം വഴി ഉള്‍പ്പെടുത്തിയ ഒരു ഉദ്യോഗാര്‍ത്ഥിക്കുള്ള അഭിമുഖം ആഗസ്റ്റ് 30-ന് തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥിക്ക് വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല.
ടെലിവിഷന്‍ ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കേരളസര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ 2019 -2020 ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ് . അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം , ഇന്റേണ്‍ഷിപ് , പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.പ്രിന്റ് ജേര്‍ണലിസം ,ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും .വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ നല്കണം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും .ക്ലാസ്സുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. KERALA STATE ELECTRONICS DEVELOPMENT CORPORATION Ltd (K.S.E.D.C.Ltd) എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200/ രൂപയുടെ ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 30 നകം സെന്ററില്‍ ലഭിക്കണം .
വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സെക്കന്റ് ഫ്‌ലോര്‍, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍ , വിമന്‍സ് കോളേജ് റോഡ് , വഴുതക്കാട്, തിരുവനന്തപുരം, 695014.
വിശദവിവരങ്ങള്‍ക്ക് ബന്ധപെടുക : 8137969292
എംപ്ലോയബിലിറ്റി സെന്റര്‍ – രജിസ്‌ട്രേഷന്‍ ഡ്രൈവ്
കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 31രാവിലെ 10.30 ന് കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് 250 രൂപ ആജീവനാന്ത ഫീസടച്ച് രജിസ്‌ട്രേഷന്‍ നടത്താം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം അന്നേ ദിവസം കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം
കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2370176