National News

പാക് അധീന കശ്മീര്‍ ഉടൻ ഇന്ത്യയുമായി ലയിക്കും – കേന്ദ്രമന്ത്രി വി.കെ. സിങ്

 • 12th September 2023
 • 0 Comments

പാക് അധീന കശ്മീര്‍ അടുത്തു തന്നെ ഇന്ത്യയുമായി ലയിക്കുമെന്ന് കേന്ദ്രമന്ത്രിയും കരസേനാ മുന്‍ മേധാവിയുമായ വി.കെ. സിങ്. പാക് അധീന കശ്മീരിനെ ഇന്ത്യയുമായി ലയിപ്പിക്കണമെന്ന് പ്രദേശത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്ന നിലക്ക്, അക്കാര്യത്തില്‍ ബി.ജെ.പി.യുടെ നിലപാട് എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. രാജസ്ഥാനിലെ ബി.ജെ.പി.യുടെ പരിവര്‍ത്തന്‍ സങ്കല്‍പ് യാത്രയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കണമെന്ന് പാക് അധീന കശ്മീരിലെ ഷിയാ മുസ്‌ലിംകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘പാക് അധീന കശ്മീര്‍ സ്വന്തം […]

News

ലാലു പ്രസാദ് യാദവിന്റെ അഴിമതി കേസ്: വിചാരണ ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി

 • 12th September 2023
 • 0 Comments

ജോലിക്ക് ഭൂമി അഴിമതി കേസില്‍ മുൻ റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിനെ വിചാരണ ചെയ്യാൻ അനുമതി. ആഭ്യന്തര മന്ത്രാലയമാണ് വിചാരണയ്ക്ക് അനുമതി നല്‍കിയത്. സിബിഐ ഇക്കാര്യം അറിയിച്ചത് ദില്ലി റോസ് അവന്യൂ കോടതിയാണ്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി പി സിങ്, സിബിഐ കോടതി പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയലിനെയാണ് വിചാരണയ്ക്ക് അനുമതി ലഭിച്ചെന്ന് അറിയിച്ചത്.സെപ്തംബർ 21ന് കോടതി കേസ് വീണ്ടും പരിഗണിക്കും.കേസില്‍ ഉള്‍പ്പെട്ട റെയില്‍വെ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനുള്ള അനുമതി ഒരാഴ്ചക്കുള്ളില്‍ ലഭിക്കുമെന്നും […]

Lifestyle News Trending

ഡെബിറ്റ് കാർഡ് വേണ്ട, പണം പിൻവലിക്കാം; യുപിഐ എടിഎമ്മുകൾ ആരംഭിച്ച് ബാങ്ക്

 • 11th September 2023
 • 0 Comments

രാജ്യവ്യാപകമായി 6,000 യുപിഐ എടിഎമ്മുകൾ ആരംഭിച്ച് ബാങ്ക് ഓഫ് ബറോഡ. ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡ് ഇല്ലാതെ എടിഎമ്മിന്റെ ഡിസ്പ്ലേ സ്ക്രീനിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കാം. ഏത് ബാങ്കുകളുടെ അക്കൗണ്ട് ഉള്ളവർക്കും യുപിഐ മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ലഭ്യമാണെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കാതെ തന്നെ ഈ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം. ഇതിനായി ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണ് ഇന്റർഓപ്പറബിൾ കാർഡ്‌ലെസ്സ് ക്യാഷ് .നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിച്ച് യുപിഐ […]

National News

ഹെറോയിനുമായെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചിട്ട് ഇന്ത്യൻ സൈന്യം

അതിർത്തിയിൽ ഹെറോയിനുമായെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചിട്ട് ഇന്ത്യൻ സൈന്യം. പഞ്ചാബിലെ അമൃത്സറിൽ ഞായറാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. 3.2 കിലോ ഹെറോയിൻ ഡ്രോണിൽ നിന്ന് കണ്ടെടുത്തു. ഡ്രോണിൻ്റെ ശബ്ദം കേട്ട അതിർത്തി സംരക്ഷണ സേന വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ഡ്രോൺ കണ്ടെടുത്തു. മൂന്ന് പാക്കറ്റ് ഹെറോയിനാണ് ഡ്രോണിലുണ്ടായിരുന്നത്.

Kerala

പുസ്തകങ്ങള്‍ വായിച്ചും ഇന്‍റര്‍നെറ്റില്‍ പരിശോധിച്ചും ചികിത്സ; വ്യാജ ഡോക്ടര്‍ പിടിയിൽ

 • 21st April 2023
 • 0 Comments

മലപ്പുറം: മലപ്പുറം വഴിക്കടവില്‍ അറസ്റ്റിലായ പ്രീഡിഗ്രിക്കാരനായ വ്യാജ ഡോക്ടര്‍ രോഗികളെ പരിശോധിച്ചിരുന്നത് പ്രതിയുടെ പേരിന് സമാന രീതിയിലുള്ള മറ്റൊരു ഡോക്ടറുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച്. ഇ.സി.ജി. അടക്കമുള്ള ചികിത്സാ രീതികള്‍ നടത്തിയത് പുസ്തകങ്ങള്‍ വായിച്ചും ഇന്‍റര്‍നെറ്റില്‍ പരിശോധിച്ചും. വഴിക്കടവ് നാരോക്കാവിലെ അല്‍മാസ് ഹോസ്പിറ്റലിലെ വ്യാജ ഡോക്ടറും ഹോസ്പിറ്റല്‍ ഉടമയും മാനേജറും ഇന്നലെ രാത്രിയാണ് അറസ്റ്റിലായത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി നാരോക്കാവിലെ സ്വകാര്യ ഹോസ്പിറ്റലില്‍ ഡോക്ടറെന്ന വ്യാജേന പ്രാക്ടീസ് ചെയ്തു വന്നിരുന്ന നോര്‍ത്ത് പറവൂര്‍ മാവിന്‍ ചുവട് സ്വദേശി […]

Kerala

അരിക്കൊമ്പനുള്ളപ്പോൾ മനുഷ്യരാരും തന്നെ ഉപദ്രവിക്കാൻ ധൈര്യം കാണിക്കാറില്ല; നാട്ടുകാരി എമിലി

 • 29th March 2023
 • 0 Comments

ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ ശാന്തൻപാറ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങൾക്കും വീടുകൾക്കും അതുപോലെ തന്നെ അവരുടെ കൃഷിയിടത്തിനും ഒക്കെ തന്നെ ആക്രമണകാരിയായ ഒരു ആനയാണ് അരിക്കൊമ്പൻ. 18 വർഷം കൊണ്ട് 180 ഓളം കെട്ടിടങ്ങളാണ് അരിക്കൊമ്പൻ തകർത്തത്. നിരവധി വീടുകളും കെട്ടിടങ്ങളും ഒക്കെ തന്നെ ഈ അക്രമകാരിയായ അരിക്കൊമ്പൻ തകർത്തിട്ടുണ്ട്. വനം വകുപ്പിൻ്റെ കണ്ടെത്തൽ പ്രകാരം 2005 മുതൽ 180 ഓളം കെട്ടിടങ്ങൾ തകർത്തു എന്നാണ് കണക്ക്. അരിക്കൊമ്പൻ്റെ ആക്രമണത്തിൽ വീടുകൾ തകർന്നുവീണ് 30 ഓളം ആളുകൾക്കും പരിക്കുപറ്റിയിട്ടുണ്ട്. […]

News

കാശുണ്ടാക്കാനുള്ള നാടകം….മോളി കണ്ണമാലിയുടെ രോഗം വ്യാജം….സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

 • 15th March 2023
 • 0 Comments

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മോളി കണ്ണമാലി. ചാള മേരി എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീനിലേക്ക് കടന്നു വന്ന താരം പിന്നീട് നിരവധി സിനിമകളിലും തിളങ്ങി. അടുത്തിടെ മോളി കണ്ണമാലിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവിധ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആരോഗ്യം മോശമായതിനെ തുടർന്ന് സാമ്പത്തിക സഹായം തേടുകയാണെന്ന രീതിയിൽ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി ആളുകളാണ് താരത്തിന് സഹായ വാഗ്ദാനം ചെയ്തുകൊണ്ട് മുന്നോട്ടു വന്നത്. എന്നാൽ ഇപ്പോൾ മോളി കണ്ണമാലിക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിൽ […]

International

ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിനെ മൃതദേഹം ഡൽഹിയിൽ വിദേശകാര്യസഹമന്ത്രി വി മുരളീധരൻ ഏറ്റുവാങ്ങി

ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് ഡൽഹിയിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മൃതദേഹം ഏറ്റുവാങ്ങി ഉച്ചകഴിഞ്ഞുള്ള എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിക്കും. നെടുമ്പാശേരി വിമാനത്താവളത്തിൽ സൗമ്യയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംസ്‌കാരം ഞായറാഴ്ച നടത്തും. കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിൽ ഇടുക്കി അടിമാലി കീരിത്തോട് സ്വദേനിശി സൗമ്യ സന്തോഷ് (32) കൊല്ലപ്പെട്ടത്. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് സംഭവം. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ ഇസ്രായേലിൽ ജോലി […]

കര യുദ്ധത്തിനൊരുങ്ങി ഇസ്രായേൽ

ഗാസ സിറ്റി; ടെല്‍ അവീവ്: ഗാസക്കെതിരെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ വന്‍ സൈനിക നീക്കത്തിന് തുടക്കം കുറിച്ചു. ഗാസയില്‍ ശക്തമായ ആക്രമണം നടത്താനാണ് തീരുമാനം. കരസേനയെയും രംഗത്തിറക്കി. കര, വ്യോമ സേനകളുടെ ഒരുമിച്ചുള്ള ആക്രമണമാണ് നടക്കാന്‍ പോകുന്നതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. 9000 സൈനികരെ കൂടി അധികമായി ഇറക്കാന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. കരയുദ്ധം ആരംഭിച്ചാല്‍ മരണ സംഖ്യ ഉയരുമെന്ന് ഉറപ്പാണ്. ഇതുവരെ 113 പേര്‍ മരിച്ചുവെന്നാണ് വിവരം. ഇതില്‍ 20 കുട്ടികളും […]

Kerala

ഉമ്മന്‍ചാണ്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

 • 16th March 2021
 • 0 Comments

ഉമ്മന്‍ചാണ്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു കഴിഞ്ഞ 11 തവണയും കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടിയത് ഇത്തവണയും മാറ്റമില്ല. ഒരേ മണ്ഡലത്തില്‍ നിന്ന് പതിനൊന്ന് തവണ വിജയിച്ച കോണ്‍ഗ്രസ്സ് നേതാവ് ഉമ്മന്‍ചാണ്ടി 12ാം അങ്കത്തിന് നാമര്‍ദ്ദേശ പത്രിക സമര്‍പിച്ചു. കഴിഞ്ഞ 11 തവണയും കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. ഇത്തവണയും മാറ്റമില്ല. കോട്ടയം പാമ്പാടി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയാണ് പത്രിക നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും ഒപ്പമുണ്ടായിരുന്നു. കോവിഡ് […]

error: Protected Content !!